?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

അപ്പോഴേക്കും അയാൾ അലറി വിളിച്ച് ജീവനും കൊണ്ട് ഓടിയിരുന്നു. പെട്ടന്നാണ് ഹെലിക്സ്ന്  ഓർമ്മ വന്നത്, അയാളെ ഇതേ അവസ്ഥയിൽ വിട്ടാൽ തന്നെക്കുറിച്ച് എല്ലാവരോടും പറയുമെന്ന്. ഉടനെ ഹെലിക്സ് അവിടെ നിന്ന് ചാടിയെഴുന്നേറ്റ്, അയാൾക് പുറകെ ഓടി. അയാളുടെ മുമ്പിൽ വന്നു നിന്നതും, അയാൾ ഭയന്ന് പുറകോട്ടെക്ക് വേച്ചുപോയി. ഹെലിക്സ് അയാളുടെ തലൈക്ക് പുറകിൽ പിടിച്ച് അവൻ്റെ മുഖത്തോട് അടുപ്പിച്ച്, അവൻ്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അത് കഴിഞ്ഞ് കൈകൾ പിൻവലിച്ചു, അപ്പോഴേക്കും അയാൾ നോർമൽ ആയി പെരുമാറാൻ തുടങ്ങി, അയാൾക് കുറച്ച് മുന്നേ നടന്നതൊന്നും ഓർമ്മയിലെ ഇല്ല. അയാൾ കഴുത്തിൽ തൊട്ടുനോക്കി, രക്തം കണ്ട ഉടനെ ഹെലിക്സ്നോട് ” അതെ ക്ഷമിക്കണം എൻ്റെ കഴുത്തിൽ എന്തോ കൊണ്ട് മുറിഞ്ഞു, ഞാൻ പോയി മരുന്ന് വച്ചിട്ട് വരാം” എന്ന് പറഞ്ഞ് അവിടെ നിന്നും പോയി.

 

ഹെലിക്സ് ഒരു ദീർഗനിശ്വാസമെടുത്ത്തുകൊണ്ട് റൂമിലേക്ക് തിരിച്ച് നടന്നു. റൂമിൻ്റെ മുമ്പിൽ എത്തിയിട്ട് സാധാരണ  പോലെ റൂം തുറക്കാൻ ശ്രമിച്ചു, വാതിൽ തുറക്കാൻ പറ്റില്ലാന്ന് ഓർമ്മ വന്നതും തലയ്ക്ക് ഒരു കൊട്ട് കൊടുത്ത് തിരിഞ്ഞു നടക്കാൻ പോയി. അപ്പോഴാണ് പുറകിൽ നിന്ന് ഡോർ തുറന്നതും അവനെ ആരോ പിടിച്ച് വലിച്ച് അകത്തിട്ടതും. പെട്ടന്നായതിനാൽ ഹെലിക്സ്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല.

 

ഹെലിക്സ് തിരിഞ്ഞ് നോക്കുമ്പോൾ ഒരു സുന്ദരിയായ യുവതി, നന്നായി മദ്യപിച്ചുകൊണ്ടാണെന്ന്  തോന്നുന്നു അവളുടെ കലോന്നും നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല. കണ്ണുകൾ ചിമ്മികൊണ്ട് ഒന്ന് നോക്കി ചിരിച്ചതിന് ശേഷം ഹെലിക്സ്നെയും പിടിച്ച് വലിച്കൊണ്ട് സോഫയിൽ പോയിരിന്നു. എന്നിട്ട് ചോദിച്ചു ” എവിടാ .. രുന്നു.. ജോൺ….ഞാൻ.. എ..ത്രാ..നേരമായി നോക്കിയിരിക്കുന്നു…എവിടാ…പോ..യെ …”.

 

അഹ് യുവതി മദ്യപിച്ച് ബോധമില്ലാതെ ആളുമാറി തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഹെലിക്സ്ന് മനസ്സിലായി. ഉടൻ തന്നെ അഹ് പെൺകുട്ടിയുടെ കൈ വിടുവിച്ച് ഹെലിക്സ് എഴുന്നേൽക്കാൻ ശ്രമിച്ചു.

 

അവൾ :- എവിടേക്കാണ് … പോ..കുന്നെ..ജോൺ..എന്നെ വിട്ട്..പോവല്ലേ..പ്ലീസ്.

 

ഹെലിക്സ് :- നോക്ക് കുട്ടി താൻ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ..താൻ ബോധത്തോടെയല്ല സംസാരിക്കുന്നത്. കൈ വിട്ടെ ഞാൻ പൊയ്ക്കോട്ടേ. .

 

അവൾ :- ഇല്ല.. ജോൺ..ഞാൻ തന്നെ.. എവിടേം വിടില്ല.

 

അതുകേട്ട് ഹെലിക്സ് അവളുടെ കൈ തട്ടിമാറ്റി സോഫയിലേക്ക് തള്ളിയിട്ടു. സോഫയിൽ വീണതും അവളുടെ ബോധവും പോയി. ഹെലിക്സ് പയ്യെ അവളുടെ അടുത്ത് ചെന്ന് നോക്കി, മദ്യം തലയ്ക്ക് പിടിച്ച് ബോധം പോയതാണെന്ന് മനസ്സിലായി. അവിടെ നിന്നും പുറത്തേക്ക് പോകുവാൻ നോക്കുമ്പോഴാണ് അവൻ ഓർത്തത് ” ഇനി പുറത്ത് പോയിട്ട് ഇതുപോലെ ഓരോ മാരണങ്ങളും തലയിൽ വന്നു പെടും, അതുമ്മല്ല ഇ കുട്ടിയെ തനിച്ച് ഈയൊരു അവസ്ഥയിൽ വിട്ടിട്ട് പോകുന്നതും ശരിയല്ല…എന്തായാലും രാത്രി ആയാൽ മാത്രമേ തനിക്ക് വെളിയിൽ പോകുവാൻ കഴിയൂ..അതുകൊണ്ട് അത്രയും സമയം ഇവിടെ തന്നെ നിൽക്കാം ?”.

 

ഹെലിക്സ് ഉടനെ അവിടെ അടുത്തുള്ള ചെയറിൽ പോയിരുന്നു.

 

 

 

????????????????

 

അങ്ങനെ അവർ ഒടുവിൽ സെൻ്റ് – ജർമെയിൻ- എൻ – ലയെയ്വെലിനസ് നാഷണൽ പാർക്ക് കവാടത്തിന് മുന്നിൽ എത്തി.

 

 

അവർ കാർ അതിൻ്റെ സൈഡിൽ പാർക് ചെയ്ത്, എല്ലാവരും പുറത്തിറങ്ങി.

 

ബെൻ :- അടിപൊളി ?

 

ദക്ഷ :- അതെ അതെ…

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.