?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

ഈ സമയങ്ങളിൽ എങ്ങനെ തൻ്റെ സഹോദരങ്ങളെ കണ്ടുപിടിക്കും. ഇനിയെന്ത് ചെയ്യും എന്നറിയാതെ വീർപ്പുമുട്ടി കഴിയുകയായിരുന്നു ഹെലിക്സ് അഹ് ഫ്ളാറ്റിൽ. ഹെലിക്സ് സോഫയിൽ ചാരിയിരുന്നു കണ്ണുകളടച്ച് പഴയ കാര്യങ്ങൽ ഓക്കേ ഓർത്തു. ആദ്യമൊക്കെ അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു, പിന്നെ അത്  സങ്കടത്തിന് വഴി മാറി ഒടുവിൽ ദേഷ്യം കൊണ്ട് മുഖം ഓക്കേ വലിഞ്ഞു മുറുകുവാൻ തുടങ്ങി. മുഷ്ടി ചുരുട്ടി സോഫയിൽ അടിക്കുവവാൻ തുടങ്ങി, എന്നിട്ട് ദേഷ്യത്തോടെ ” അച്ഛാ…..” എന്ന് ഉറക്കെ വിളിച്ച് അലറി.

 

അവന് അഹ് അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അഹ് സമയം അവൻ്റെ മനസ്സിൽ വേറെ ഒരു ചിന്തയും ഇല്ലായിരുന്നു, എങ്ങനെയെങ്കിലും അവിടെ നിന്ന് പുറത്ത് കടക്കണം എന്നല്ലാതെ. ഒടുവിൽ ഡോർ തുറന്ന് പുറത്ത് കടന്നു. എന്നിട്ട് അപ്പുറവും ഇപ്പുറവും നോക്കി, കാരണം അതൊരു കോറിഡോർ അയിരുന്നു. കുറെ മുറികൾ കാണുന്നുണ്ട്, എന്നാൽ എല്ലാം അടിച്ചിട്ടിരിക്കുന്നു. ഹെലിക്സ് അവൻ്റെ വലതു വശത്തേക്ക് നടന്നു, കുറച്ച് നടന്നതും ആഹ് കോറിഡോറിൻ്റെ അവസാനം എത്തി.

 

അവിടെ ചെന്ന് നോക്കുമ്പോൾ അഹ് ചുമരിൽ എന്തോ ഒന്ന് തൂക്കിയിട്ടിരിക്കുന്നു, അതിൻ്റെ അറ്റത്തായിട്ട് രണ്ടു ചരടുകൾ തൂങ്ങി കിടക്കുന്നു. ഹെലിക്സ് അപ്പോഴേക്കും കുറച്ച് ശാന്തനയിരുന്നു, അവൻ ചുമ്മാ അതിൽ ഒരു ചരട് വലിച്ചതും. അഹ് സാധനം മുകളിലേക്ക് ഉയർന്ന്  അതിലൂടെ സൂര്യ രശ്മികൾ ഹെലിക്സ്ൻ്റെ ദേഹത്ത് പതിച്ചു, അവൻ പൊള്ളി പിടിഞ്ഞ് അവിടെ ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു. പെട്ടന്നായത്തിനാൽ എന്താണ് സംഭവിച്ചതെന്ന് ഹെലിക്സ്ന് മനസ്സിലായില്ല.

 

പിന്നെ ആണ് അവന് കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലായത്, അത് ജനാല അയിരുന്നു എന്നും അത് മറച്ചിട്ടിരിക്കുകയാണെന്നും. അതിന് വേണ്ടിയാണ് അഹ് ചരടുകൾ വെച്ചിരിക്കുന്നത് എന്നും, എന്നിട്ട് പയ്യെ കൈ എത്തി മറ്റെ ചരട് പിടിച്ച് വലിച്ച് താഴ്ത്തി. അതിനോടൊപ്പം തന്നെ അഹ് കർട്ടനും മൂടി, ഹെലിക്സ് ഒരു ദീർഘനിശ്വാസമെടുത്ത് അവിടെ കുറച്ച് നേരം ഇരുന്നു. എന്നിട്ട് പയ്യെ റൂമിൻ്റെ അടുത്തേക്ക് നടന്നു, റൂമിൻ്റെ മുമ്പിൽ എത്തിയിട്ട് ഡോർ തുറക്കാൻ നോക്കി. അത് തുറക്കാൻ പറ്റുന്നില്ല, അവൻ കുറെ തിരിച്ചും പിടിച്ച് വലിച്ചും നോക്കി എന്നിട്ടും ഒരു രക്ഷയുമില്ല. അഹ്  ഡോർ ഓട്ടോ ലോക്ക് സിസ്റ്റം ആണെന്ന് അവനറിയില്ലായിരുന്നു.

 

” ഇനി എന്തു ചെയ്യും… വൈകിട്ട് ദക്ഷയും കാവ്യയും വരുമ്പോൾ എന്നെ ഇവിടെ പുറത്ത് കണ്ടാൽ…അതോടെ തീർന്നു?. ഡോർ പൊളിച്ച് അകത്തു കടക്കാന്നുവച്ചാൽ ഡോർ എങ്ങനെ പൊളിഞ്ഞെന്ന് ചോദിച്ചാൽ …അവിടെയും കുരുങ്ങും..ഞാൻ പെട്ടല്ലോ” ഹെലിക്സ് സ്വയം പറഞ്ഞു.

 

അങ്ങനെ എന്തു ചെയ്യുമെന്നറിയതെ ദേഷ്യപെട്ടിരിക്കുമ്പോൾ ആണ് അവിടേക്ക് ഒരാൾ കടന്നു വന്നത്.

 

അയാൾ  :- ഹലോ…എന്താ പ്രശ്നം

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.