?കരിനാഗം 18?[ചാണക്യൻ] 349

അലോക് അതൊക്കെ ചിന്തിച്ചുകൊണ്ട് പയ്യെ എഴുന്നേറ്റു.

എന്നിട്ട് അവിടെ ഇരുന്നു ചുറ്റും നോക്കികൊണ്ട് ശുദ്ധവായു ശ്വസിച്ചു.

ആ കാഴ്ച്ച കണ്ടു ബ്രഹസപതിയും മാതംഗിയും വാമിഖയും ഓടി വന്നു.

കുമാരാ…… എങ്ങനുണ്ട് ഇപ്പൊ? പൂർണ ആരോഗ്യവും വീണ്ടെടുത്തില്ലേ?

മാതംഗി ആകാംഷയോടെ ചോദിച്ചു.

ഉവ്വ് മാതംഗിയമ്മേ……. ഞാൻ തിരിച്ചു വന്നിരിക്കുന്നു.

അലോക് ഉത്സാഹത്തോടെ എഴുനേറ്റ് നിന്നു.

എന്നിട്ട് കൈയും കാലും ഒക്കെ അനക്കി ഉഷാർ വീണ്ടെടുത്തു.

ബ്രഹസ്പതി ആയിരുന്നു ഈ കാഴ്‌ച കണ്ടു കോരിത്തരിച്ചത്.

അന്ന് കരിനാഗാജരെ സംബന്ധിച്ചു ഉത്സവത്തിനു സമാനമായിരുന്നു.

കാരണം അവരുടെ രാജകുമാരന്റെ അതും വരും കാല ചക്രവർത്തിയുടെ ഉയിർത്തെഴുന്നേൽപ്പിനാണ് അവിടെ സാക്ഷ്യം വഹിച്ചത്.

——————————————————–

 

ചിറ്റൂർ ഹൈവേയിലെ ഒരു റെസ്റ്റോറന്റിന് മുന്നിൽ ജീപ്പിലെ ബോണറ്റിൽ ചാരിയിരിക്കുവാണ് മഹി എന്ന മഹാദേവ്.

ഇളം കാറ്റിൽ അവന്റെ നീണ്ടു വളർന്ന മുടിയിഴകൾ അനുസരണക്കെടോടെ ആ കാറ്റിനൊപ്പം ഇളകിയാടുന്നു.

ഇട്ടിരിക്കുന്നത് ഒരു ടൈറ്റ് ബ്ലാക്ക് ഷർട്ട് ആയതിനാൽ അവന്റെ ദൃഢമായ പേശികളും കായ ബലമുള്ള ശരീരവും വ്യക്തമായി തെളിഞ്ഞു കാണാം.

ഹെയർ ബാൻഡ് കൊണ്ടു മഹി മുടി പിന്നിലേക്ക് വലിച്ചിട്ടു അവിടെ സ്ഥിരമായി വച്ചു.

പതിവ് പോലെ നേർത്ത നക്ഷത്രക്കണ്ണുകൾ തെളിഞ്ഞു തന്നെ നിന്നു.

ആ സമയം ഒരു ബുള്ളറ്റ് പൊടി പറത്തിക്കൊണ്ട് ഹുങ്കാര ശബ്ദത്തോടെ അവന് സമീപം വന്നു നിന്നു.

ബുള്ളറ്റ് ഓടിച്ചയാൾ ജാക്കറ്റും ജീൻസും ആയിരുന്നു ധരിച്ചിരുന്നത്.

ഇട്ടിരുന്ന ഹെൽമെറ്റ്‌ ഊരിയതും ആളുടെ മുഖം വ്യക്തമായി.

അത്‌ മാറ്റാരുമായിരുന്നില്ല.

യക്ഷമി തന്നെയായിരുന്നു.

ബുള്ളറ്റിൽ നിന്നുമിറങ്ങി ഹെൽമെറ്റ്‌ മിററിൽ കോർത്തിട്ട് യക്ഷമി മഹിയ്ക്ക് സമീപം നടന്നു വന്നു.

എന്താണ് വാധ്യാരെ…….. നമ്മളെയൊക്കെ മറന്നോ?

യക്ഷമി വന്നപാടെ അവന്റെ വയറിൽ ഒരു കുത്തു വച്ചു കൊടുത്തു.

ആഹ്.

മഹി വയറും പൊത്തി പിടിച്ചുകൊണ്ട് അവളെ തുറിച്ചു നോക്കി.

ഡീ ദുഷ്ടേ……. എന്തൊരു വേദനയാ…… ഞാനിപ്പോ ചത്തേനെ.

മഹി പരാതി പറയുന്നത് കേട്ട് യക്ഷമി പൊട്ടിച്ചിരിച്ചു.

ഉവ്വാ….. വയറിൽ കട്ടകട്ടയായിട്ട് ഉരുട്ടി കേറ്റി വച്ചിരിക്കുവല്ലേ…… എന്റെ വിരലാ പോയത്.

യക്ഷമി പതം പറഞ്ഞു.

ഓഹ് പിന്നെ……. എനിക്ക് കുടവയറാ….. ദേ കണ്ടില്ലേ?

വയറു തള്ളി പിടിച്ചുകൊണ്ട് മഹി പറഞ്ഞു.

43 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ചാണക്യൻ

      @അബ്ദു

      നാളെ വരും കേട്ടോ ??
      സ്നേഹം ബ്രോ ❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    പക്ഷെ പെട്ടെന്ന് തീർന്നുപോയ്
    ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
    ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
      യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
      അത്‌ മഹി തന്നെയാണോ എന്നത് ക്ലൈമാക്സ്‌ ആവുമ്പോ പറയാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
    മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
    സ്നേഹത്തോടെ LOTH….???

    1. യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്

      1. ഒരു പക്ഷെ

      2. ചാണക്യൻ

        @nameless

        ചിലപ്പ്പോ ?

    2. ചാണക്യൻ

      @lothbrok

      യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
      സർപ്രൈസ് ആന്നെ
      മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
      അടുത്ത തവണ പേജ് കൂട്ടട്ടോ
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. പാവം പൂജാരി

    കഥ നന്നായി പോകുന്നു
    പക്ഷെ പേജുകൾ കുറവാണ്.

    1. ചാണക്യൻ

      @പാവം പൂജാരി

      പേജുകൾ സെറ്റ് ആക്കാട്ടോ..
      അടുത്ത പാർട്ടിൽ ?

  5. വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്

    1. ചാണക്യൻ

      @Aadhi

      വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
      കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?

  6. വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ

    1. ഇല്ല

    2. ചാണക്യൻ

      @S Pv

      ഇതില് ഉണ്ടല്ലോ

  7. ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  8. ?

    1. ചാണക്യൻ

      @dean

      ❤️❤️

  9. സൂര്യൻ

    Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ചെറിയ പാർട്ട്‌ ആയിരുന്നു ബ്രോ… അതാ.
      വശീകരണം ഉടനെ ഉണ്ടാവില്ല ?

  10. കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?

    1. ചാണക്യൻ

      @ST

      ❤️❤️

  11. വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഇല്ല ബ്രോ ?

  12. ജിത്ത്

    Super…
    പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം

    1. ചാണക്യൻ

      @ജിത്ത്

      അതു തന്നെ…
      ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
      അതാ ചിലപ്പോ വൈക്കണേ ?

  13. ഡിക്രൂസ് ?

    Page കൂട്ടി eyuthu

    Adipoli ??

    1. ചാണക്യൻ

      @ഡിക്രൂസ്

      അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?

  14. പേജ് കൂട്ടിത്തരുമോ ❤️❤️

    1. ചാണക്യൻ

      @may heaven

      അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?

  15. Adipoly aayittund bro ????

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. രുദ്രൻ

    നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @രുദ്രൻ

      അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. വായിച്ചു പെട്ടെന്ന് തീർന്നു…

    1. Atheennee pettannu theernnu

      1. Story adipoli, as usual ❤️

        1. ചാണക്യൻ

          @DD

          ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
          ഒത്തിരി സ്നേഹം ?
          നന്ദി ❤️❤️

    2. ചാണക്യൻ

      @അസുരൻ

      അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?

Comments are closed.