?കരിനാഗം 18?[ചാണക്യൻ] 349

ഹോ……. എന്തൊരു മഹത്തായ നിർമിതി……. ഈ ഉടവാൾ നാം സ്വന്തമാക്കുകയാണെങ്കിൽ തീർച്ചയായും ഈ ഉലകം മുഴുവൻ എന്റെ കൈപിടിയിൽ വന്നു ചേരും.

അത്യാർത്തിയാൽ ദണ്ഡവീരന്റെ കണ്ണുകൾ കൂടുതൽ തിളങ്ങി.

ദണ്ഡവീരൻ ചുവടുകൾ വച്ചു തകർക്കപ്പെട്ട സ്തംഭത്തിന് മുന്നിലെത്തി.

അപ്പോഴും അതിന്റെ ശോഭയ്ക്ക് കോട്ടം വന്നിട്ടില്ല.

അത്യാർത്തിയുടെ അന്ധകാരത്താൽ കാഴ്ച നഷ്ടപ്പെട്ട ദണ്ഡവീരൻ മുന്നോട്ടാഞ്ഞ് വജ്രകേയത്തിൽ പിടുത്തമിട്ടു.

തല കുത്തനെ നിൽക്കുന്ന ആ ഉടവാളിന്റെ കൈ പിടിയിൽ പിടുത്തമിട്ട ശേഷം ദണ്ഡവീരൻ ആ ഉടവാൾ പതിയെ ഉയർത്താൻ ശ്രമിച്ചു.

സാധിക്കുന്നില്ല.

അതിന്റെ വേരുകൾ മണ്ണിലാഴ്ന്ന് പോയ പോലെ.

തന്റെ സർവ ശക്തിയുമുപയോഗിച്ച് ദണ്ഡവീരൻ ആ ഉടവാൾ ഉയർത്താൻ വീണ്ടും  ശ്രമിച്ചു.

എന്നാൽ സാധിച്ചതേയില്ല.

തന്റെ ഇരു കൈകളും ഉപയോഗിച്ച് കൂടുതൽ ബലത്തോടെ പരിശ്രമിച്ചെങ്കിലും വീണ്ടും പരാജയപ്പെടാനായിരുന്നു ദണ്ഡവീരൻറെ വിധി.

നിരാശയും അതിലുപരി മറ്റുള്ളവർക്ക് മുന്നിൽ കോമാളിയേക്കാൾ തരം താഴ്ത്തപ്പെട്ടതിനാലും അങ്ങേയറ്റം കലി പൂണ്ട ദണ്ഡവീരൻ മദം പൊട്ടിയ കാട്ടാനയെക്കാൾ വീറോടെ രണ ഗോദയാകെ തല്ലി തകർത്തു തുടങ്ങി.

കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചു.

എന്നിട്ടും കലി തീരാത്ത ദണ്ഡവീരൻ അവിടെ കണ്ട വലിയൊരു തൂണിലും മുഷ്ടി ചുരുട്ടി ആഞ്ഞു ഇടിച്ചതും തൂണ് സ്ഫോടന ശബ്ദത്തോടെ തകർന്ന് തരിപ്പണമായി.

ഘ്രാാാാാാാാാാാ

മാനത്തേക്ക് നോക്കി കോപം അടങ്ങാത്ത ദണ്ഡവീരൻ നെഞ്ചത്തടിച്ചുകൊണ്ടു അലറി.

ആ അലർച്ചയുടെ പ്രകമ്പനത്താൽ കരിനാഗ രാജ്യം പോലും നടുങ്ങി.

കരിനാഗ രാജ്യവും കൊട്ടാരവും എല്ലാം ഇപ്പൊ വെള്ളി നാഗജർ അതിക്രമിച്ചു കയറി കീഴടക്കി വച്ചിരിക്കുകയാണ്.

സത്യം പറഞ്ഞാൽ വെള്ളിനാഗ ചക്രവർത്തി ഗജേന്ദ്ര സേനൻ കരിനാഗ രാജ്യം കൂടി കീഴടക്കിയതോടെ തന്റെ സാമ്രാജ്യത്തിന്റെ അതിരുകൾ വർധിപ്പിച്ചു എന്ന് വേണം പറയാൻ.

അരിശം പൂണ്ടു നിൽക്കുന്ന വെള്ളി നാഗ രാജകുമാരൻ ദണ്ഡവീരൻ നേരെ കൊട്ടാരം ലക്ഷ്യമാക്കി നടന്നു.

ഇടനാഴിയിലൂടെ നടന്നു പ്രധാന സഭയിലെത്തി.

ഔദ്യോഗികമായ കർത്തവ്യങ്ങൾക്കായുള്ള മുറി.

അതും താണ്ടി രാജകുമാരൻ രണ്ടാം നിലയിലെ തന്റെ പള്ളിയറയിൽ എത്തിച്ചേർന്നു.

അപ്പോഴും ദണ്ഡവീരനിലെ എരിയുന്ന കോപത്തിനു അറുതി വന്നിരുന്നില്ല.

43 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ചാണക്യൻ

      @അബ്ദു

      നാളെ വരും കേട്ടോ ??
      സ്നേഹം ബ്രോ ❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    പക്ഷെ പെട്ടെന്ന് തീർന്നുപോയ്
    ഇനി രുദ്രയെ തന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ യക്ഷമി കാണിച്ച് കൊടുക്കുന്നത്. രുദ്രയെ തന്നെ ആയിരിക്കും.
    ഈ നാഗങ്ങൾക്കും സർപ്പങ്ങൾക്കും ഒരു പോലെ പ്രീയപ്പെട്ടവൻ അത് മഹിതന്നെയല്ലെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ?????

    1. ചാണക്യൻ

      @mridul

      പെട്ടെന്ന് തീർന്നത് അടുത്ത പാർട്ടിൽ നമുക്ക് സെറ്റ് ആക്കാ ബ്രോ ?
      യക്ഷമി ആരെയാണ് കാണിച്ചു കൊടുക്കുക എന്നത് സർപ്രൈസ് ?
      അത്‌ മഹി തന്നെയാണോ എന്നത് ക്ലൈമാക്സ്‌ ആവുമ്പോ പറയാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  3. ബ്രോ, എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്.യക്ഷമി രുദ്രയെ കാണിച്ച് കൊടുത്തു കാണുമോ…
    മഹിആണ് യഥാർത്ഥ രാജാവ് എന്ന് കരിനാഗം തിരിച്ച് അറിയുന്നത് എന്നാണ്. ആ ഒരു ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    അടുത്ത ഭാഗം പെട്ടെന്ന് തരണേ, കൂടാതെ കുറച്ച് കൂടി പേജും കൂട്ടണെ.
    സ്നേഹത്തോടെ LOTH….???

    1. യക്ഷമി രുദ്രക്ക് പകരം വേറെ ആളെ ആയിരിക്കും കാണിച്ചത്

      1. ഒരു പക്ഷെ

      2. ചാണക്യൻ

        @nameless

        ചിലപ്പ്പോ ?

    2. ചാണക്യൻ

      @lothbrok

      യക്ഷമി രുദ്രയെ കാണിക്കുമോ എന്നത് നോക്കാം ബ്രോ ?
      സർപ്രൈസ് ആന്നെ
      മഹിയാണ് യഥാർത്ഥ രാജാവെന്ന് അവർ വൈകാതെ തിരിച്ചറിയും
      അടുത്ത തവണ പേജ് കൂട്ടട്ടോ
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. പാവം പൂജാരി

    കഥ നന്നായി പോകുന്നു
    പക്ഷെ പേജുകൾ കുറവാണ്.

    1. ചാണക്യൻ

      @പാവം പൂജാരി

      പേജുകൾ സെറ്റ് ആക്കാട്ടോ..
      അടുത്ത പാർട്ടിൽ ?

  5. വശീകരണ മന്ത്രo ഇതിന്റെ മുന്നേ തുടങ്ങിയതാ അതെഴുതുന്നില്ല തോന്നുന്നു ഒരുപാർട് വരുന്നത് ഒരുപാടു ദിവസം കഴിഞ്ഞാണ് എന്നാലും പേജ് വളരെ കുറവായിരിക്കും വളരെ നല്ലത്

    1. ചാണക്യൻ

      @Aadhi

      വശീകരണം ഇപ്പോഴേ ഇല്ല ബ്രോ..
      കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ ?

  6. വശീകരണമന്ത്രം ഇതിലെഴുതാൻ കുഴപ്പമില്ലല്ലോ

    1. ഇല്ല

    2. ചാണക്യൻ

      @S Pv

      ഇതില് ഉണ്ടല്ലോ

  7. ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  8. ?

    1. ചാണക്യൻ

      @dean

      ❤️❤️

  9. സൂര്യൻ

    Late ആയിട്ട് ഇട്ടിട്ടു൦ പേജ് കുറവാണല്ലൊ? വശീകരണമന്ത്രവു൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ചെറിയ പാർട്ട്‌ ആയിരുന്നു ബ്രോ… അതാ.
      വശീകരണം ഉടനെ ഉണ്ടാവില്ല ?

  10. കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. ചാണക്യൻ

      @മീശ

      അടുത്ത തവണ സെറ്റ് ആക്കാട്ടോ ?

    1. ചാണക്യൻ

      @ST

      ❤️❤️

  11. വശികരണമന്ത്രം ഉടനെ ഉണ്ടാകുവോ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഇല്ല ബ്രോ ?

  12. ജിത്ത്

    Super…
    പേജ് കൂടുതലില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വരുന്നത് തന്നെ ഒരു നല്ല കാര്യം

    1. ചാണക്യൻ

      @ജിത്ത്

      അതു തന്നെ…
      ഒരുപാട് തിരക്കിനിടയിലാ ബ്രോ എഴുതുന്നെ..
      അതാ ചിലപ്പോ വൈക്കണേ ?

  13. ഡിക്രൂസ് ?

    Page കൂട്ടി eyuthu

    Adipoli ??

    1. ചാണക്യൻ

      @ഡിക്രൂസ്

      അടുത്ത പാർട്ടിൽ പേജ് കൂട്ടാം കേട്ടോ ?

  14. പേജ് കൂട്ടിത്തരുമോ ❤️❤️

    1. ചാണക്യൻ

      @may heaven

      അടുത്ത പാർട്ടിൽ കൂട്ടി തരാട്ടോ ?

  15. Adipoly aayittund bro ????

    1. ചാണക്യൻ

      @sparkling spy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  16. രുദ്രൻ

    നന്നായിട്ടുണ്ട് ബട്ട് പെട്ടന്ന് തീർന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @രുദ്രൻ

      അടുത്ത പാർട്ടിൽ ശരിയാകാം കേട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  17. വായിച്ചു പെട്ടെന്ന് തീർന്നു…

    1. Atheennee pettannu theernnu

      1. Story adipoli, as usual ❤️

        1. ചാണക്യൻ

          @DD

          ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
          ഒത്തിരി സ്നേഹം ?
          നന്ദി ❤️❤️

    2. ചാണക്യൻ

      @അസുരൻ

      അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ?

Comments are closed.