പ്രതികാരം? [Swaliha] 98

* * * * * * * * * * * * * * * * *

രണ്ട്  വർഷങ്ങൾക്ക് ശേഷം……

“വിടില്ല  എമി  … നിന്നെ എന്നല്ല  നിനക്ക്  വളം  വെച്ച് തരുന്ന ഒറ്റ ഒരുത്തനെയും  ഞാൻ വെറുതെ വിടില്ല,,,, നിനക്ക് പ്രിയപ്പെട്ട  ഓരോരുത്തരെയായിട്ട്  ഞാൻ  ഇല്ലാതാക്കും…. നിന്റെ  പപ്പയെ ഞാൻ ഇല്ലാതാക്കിയ  പോലെ ,,,, നിന്റെ ജീവിതത്തിൽ നിന്ന്  ഓരോരുത്തരായി  അകലുന്നത്  നീ  അറിയും,, ,,അന്ന്  നീ  അനുഭവിക്കുന്ന വേദനയാ നിനക്കുള്ള ഏറ്റവും  വലിയ ശിക്ഷ …ഇനി അങ്ങോട്ട്  നിന്റെ തോൽവിയുടെ കലമാ…. ജസ്റ്റ്  വെയ്റ്റ് ആൻഡ്  സീ  “പ്രതികാരത്താൽ   ജ്വാലിക്കുന്ന ആ  കടും  കാപ്പി  കള്ളുകൾ എന്തോ  എന്നിലൊരു ഭീതി  ഉളവാക്കിയതും,,,,

*”നോ….. “*
എന്നും  പറഞ്ഞു  ബെഡിൽ  നിന്നെണ്ണീറ്റിരുന്നു  ചെവി  പൊത്തി  പിടിച് ഒരലർച്ചയായിരുന്നു.

പ്രതികാരത്താൽ  തീക്ഷ്ണമായ   ആ കടും കാപ്പികണ്ണുകൾ വീണ്ടും  വീണ്ടും  മനസിലേക്ക് കടന്ന് വന്നതും കണ്ണ് മുറുക്കി അടച്ച് തുറന്നപ്പോഴെക്കും  അബിയും  വീട്ടിലെ  സെർവൻസ് എല്ലാം  നമ്മളെ മുന്നിൽ ഹാജരായിരുന്നു,,,, പക്ഷെ പ്രതീക്ഷിച്ച ഒരു മുഖം മാത്രം ഞാൻ കണ്ടില്ല,,, എന്റെ മമ്മയുടേത് ..

സെർവൻസ് ഒക്കെ എന്താ പ്രശ്നം എന്ന് ചോദിച്ചെങ്കിലും നമ്മള്  നതിംങ്ങ്പറഞ്ഞ്  ബാത്ത് റൂമിലേക്ക് കയറി…. അബിക്ക്  കാര്യം  എന്താണെന്ന്  മനസിലായതും  അവന്   റൂമിലേക്ക് തന്നെ പോയി.

ആ ഒരു ഇൻസിഡന്റിന് ശേഷം മമ്മ  എന്റെ മുന്നിൽ മാര്യദയ്ക്ക്   വന്നിട്ടു  പോലുമില്ല,,,അബി  ആണെങ്കിൽ  അവന്റെ  വീട്ടിലേക്കും  പോയിട്ടില്ല . പപ്പയുടെ  മരണശേഷം വീട്  സത്യത്തിൽ ഉറങ്ങിക്കിടന്നു,,, ബിസിനസ് ഞാനും അബിയും ഏറ്റെടുത്തു  നടത്തുന്നു.

കുളിയൊക്കെ  കഴിഞ്ഞ് കണ്ണാടിയ്ക്ക് മുന്നിൽ നിന്നപ്പോഴും  ആ  കടും കാപ്പി മിഴികളായിരുന്നു നമ്മളെ മനസ് മുഴുവനും…. അതൊക്കെ മൈന്റിൽ  നിന്ന്  കളഞ്ഞ്  വേഗം  ഡ്രസ്  ചേയ്ഞ്ച്  ചെയ്ത്  താഴേക്ക്  ഇറങ്ങിയപ്പോ   അബി   ഉണ്ട്  നല്ല  എക്സിക്യൂട്ടിവ്  ലുക്കിൽ  ഇരുന്ന്  ഫോണിൽ  തോണ്ടുന്നു,,,
മനുഷ്യനിവിടെ  ടെൻഷൻ  അടിച്ച്  ഇരിക്കുമ്പോഴാ  അവന്റെ  അമ്മൂമ്മേടെ  ഫോണിൽ  തോണ്ടൽ…

ഇന്ന്  ഞങ്ങൾക്ക്  വലിയൊരു   ഡീൽ ഉണ്ട്,,, ആ  ഡീൽ  എങ്ങാനും  ഞങ്ങളെ  കമ്പനിയ്ക്ക്  കിട്ടിയില്ലെങ്കിൽ  കമ്പനിയുടെ  റൈറ്റ് ആകെ   ഫ്ലോപ്പ്  ആവും. എങ്ങനെ  ഒക്കെ   പ്രെസൻറ്റേഷൻ    ബെസ്റ്റ്  ആക്കാൻ  നോക്കിയാലും…എല്ലായിപ്പോഴും   ഞങ്ങളെ  കമ്പനി  സെക്കന്റ്‌,,,  എപ്പോഴും  ഒന്നാമത്  *അമൻ  ഗ്രൂപ്പ്‌  ഓഫ്  കമ്പനി* ,,,,  ആരാണ്    ഈ  അമൻ  എന്നോ   ,, ആരൊക്കെയാണ്  പാർട്ട്നേഴ്സ്  എന്നോ  ഒന്നും അറിയില്ല, ഒരു  ബിസിനസ് മീറ്റ്  അപ്പിന്  പോലും കമ്പനിയുടെ  ആരും   പങ്കെടുത്തില്ല. എന്തിനെറെ പറയുന്നു  അവിടെ  ജോലി ചെയ്യുന്ന  എംപ്ലോയീസിന് പോലും  ആരാണ്  ഈ  ബിഗസ്റ്റ്  കമ്പനിയുടെ ഓണർ എന്നറിയില്ല

ഈ  ഡീലിന് വേണ്ടി മൂന്ന്  മാസമായിട്ടുള്ള  പ്രീപ്പറേഷനാ, എന്തോ  ഭയങ്കര  കോൺഫിടൻസ്  ഉണ്ട്  ഇത്    ഞങ്ങൾക്ക് തന്നെ കിട്ടുമെന്നു.

25 Comments

  1. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ??കിലേരി അച്ചു

    ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu

  3. തൃശ്ശൂർക്കാരൻ

    ,?????????
    ഇഷ്ട്ടായി ??

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം

  4. നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.

    1. Thanks Fire Blade❣️

      മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം?

  5. ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…??????

    1. Thanks LMR❣️

      ഇഷ്ടപെട്ടതിൽ സന്തോഷം?

  6. nalla thudakkam

    1. നന്ദി fanfiction ❣️

  7. Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️

  8. കൊള്ളാം നല്ല തുടക്കം..
    ഒരു സസ്പെന്സില് നിറുത്തി ആല്ലേ..

    ശരിക്കും ഇതില് നായകനും നായികയും വില്ലനും ആരാ എന്നതാണ്…
    നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
    ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    Ly

    1. Thanks ly❣️

      Ellam വഴിയെ കാണാം ലില്ലികുട്ടി?

      1. ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. ?

        1. കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന??

  9. !! Good morning all !!
    Kollaam next part ennu kittumallo waiting….

    1. Thanks HappydayS ❣️

      Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.

  10. നല്ലെഴുത്ത് ..
    നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
    ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,

    1. അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.

      Thanks ചേട്ടായി❣️?

  11. Kollam chechi…nxt partinu vendi katta waiting….

    1. Thanks Taniya❣️

      Nale submit akkum 2nd part?

        1. Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️

  12. Hi
    ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
    എന്നതാകുമോ എന്തോ

    എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കരുത്

    Nxt part ന് കട്ട waiting

    1. Thanks രാവണൻ❣️

      അടുത്ത part nale submit ചെയ്യാൻ നോക്കാം?

Comments are closed.