പ്രതികാരം🔥 [Swaliha] 98

Views : 22761

എനിക്കെന്നെ  പേടിയാവുന്നു   ….. “അവനത്  പറഞ്ഞതും  നമ്മളൊന്ന്  പൊട്ടിചിരിച്ചു  അത് കണ്ട്  ഓന് നമ്മളെ നെറ്റിചുളിച്ചൊന്ന്  നോക്കി.

അപ്പോഴേക്കും  ഓർഡർ  ചെയ്ത  ഐറ്റം കൊണ്ട്  അവൾ  വന്നതും  നമ്മള്  ഒരു  സിപ്  കുടിച്ചു  .

“വാട്ട്‌  ഈസ്‌  ദിസ്‌.. “എന്ന്  ഞാൻ  അവള്കൊണ്ടുവന്ന  കാപ്പിചീനോയിൽ  നോക്കി  ചോദിച്ചതും  അവള്  അത്   നോക്കിയിട്ട്   യാതൊരു  കൂസലും  ഇല്ലാതെ  ക്യാപിച്ചീനോ  എന്ന്  പറഞ്ഞതും . ഞാൻ  അബിയുടെ  മുഖത്തേക്ക്  നോക്കി   അവൻ  നല്ല  ഉഷാറായി  മോന്തി  കുടിക്കുന്നുണ്ട്. അപ്പൊ  തന്നെ  അവന്റെ  കാലിനിട്ട്  ഒന്ന്  കൊടുത്തതും ഓൻ  കുടി  നിർത്തി  എന്നെ  ഒന്ന്  നോക്കി.

“ഒട്ടും  ടേസ്റ്റ്  ഇല്ലാത്ത  സാധനം  ആണോ  നിങ്ങൾ  കസ്റ്റമേഴ്സിന്  കൊടുക്കാറ്… ഇഡിയറ്റ്… ”

“സാർ… ഞാനീ  ഷോപ്പിലെ   വെയിറ്റർ  മാത്രമാണ്… “വളരെ  പുച്ഛം  കലർന്ന  രീതിയിൽ  അവൾ  പറഞ്ഞ് കൊണ്ട്  എങ്ങോട്ടോ  നോക്കിയിരുന്നു.

“അപ്പൊ  താൻ  പറയുന്നത്   ഇതിലൊന്നും   തനിക്കു  യാതൊരു  റെസ്പോണ്സിബിലിറ്റിയും  ഇല്ലെന്നാണോ…???.. നോൺസെൻസ്…”

“തനിക്ക്  വേണെങ്കിൽ  മോന്തിയിട്ട്  പോടോ… അല്ലാതെ  എന്റെ  മെക്കട്ട്  കയറല്ല  വേണ്ടത്… ഞാൻ  തന്റെ  അടിമ  ഒന്നുമലല്ലോ… ”

“കാൾ  ദി  മാനേജർ… “എന്ന്  നമ്മള്  അലറിയതും  അവള്  യാതൊരു  കുലുക്കവുമില്ലാതെ  അവിടെ  നിന്നതും  മാനേജർ  ഓടി  പാഞ്ഞു വന്നിട്ട്  ‘എന്താ  സാർ  എന്താ  പ്രശ്നം’  എന്നൊക്കെ  ചോദിച്ചുകൊണ്ടേ  ഇരുന്നു.

“കസ്റ്റമേഴ്സിനോട്  നല്ല  രീതിയിൽ  പെരുമാറാൻ  അറിയാത്ത  ഇവളെ  പോലെയുള്ളവളെ  ആണോ  ഇവിടെ  ജോലിക്ക്  നിർത്തിയിട്ടുള്ളത്. അൽപ്പം  പോലും  കോമൺസെൻസ്  ഇല്ലെ  തനിക്ക്.”

“ഹലോ  ഹലോ  ഹലോ…. താനെന്താ  പറഞ്ഞ്  വരുന്നതപ്പോ  തനിക്ക്  തരുന്ന  കോഫി  ഞാൻ  ആദ്യം  കുടിച്ചു  നോക്കിയിട്ട്  വേണം  തനിക്ക്  തരാൻ  എന്നാണോ… ഞങ്ങളെ  നാട്ടിൽ  ഒക്കെ  അങ്ങനത്തെ  ആൾക്കാരെ  വെറെ  പേരിലാണ്  അറിയപ്പെടാറ്… ”

അതും  കൂടി  കേട്ടതും  യൂ  എന്നും  പറഞ്ഞ്   ടേബിളിൽ  ഉള്ള  കോഫി  അവളെ  മുഖത്തേക്ക്  ചീറ്റിയതും  അവള്  ജീൻസ്  പേന്റിന്റെ  പോക്കറ്റിൽ  നിന്നും  കർചീഫ്  എടുത്ത്  മുഖമൊന്ന്  തോത്തി  നമ്മളെ  നോക്കി  ചുണ്ട്  കോട്ടി  ചിരിച്ച  ശേഷം  തൊട്ടടുത്ത  ടേബിളിൽ  നിന്നും  ഒരു  ജ്യൂസ്‌  എടുത്ത്  നമ്മളെ  വൈറ്റ്  ഷർട്ടിലേക്ക്   ഒഴിച്ചു. അപ്പോൾ  തന്നെ ചെയറിൽ  നിന്നെണീട്ട്  ദേഷ്യം  കൊണ്ട്  മുഷ്ടി  ചുരുട്ടി  മാനേജരേ  നോക്കി.

“സമർ.. ബീഹെവ്  യുവർ  സെൽഫ്… ഹി  ഈസ്‌  ദി  ഓണർ  ഓഫ്  ദി  ഷോപ്പ്… ”

എന്ന്  മാനേജർ  പറഞ്ഞതും  അവളുടെ  കൈയിൽ  നിന്നും  ജ്യൂസ്‌  ഗ്ലാസ്‌  നിലം  പതിച്ചു. അതുകണ്ടതും  ഞാൻ  അവളെ  ഒന്ന്  ചുണ്ട് കൊട്ടി  ചിരിച്ചു

സോറി  സാർ  എന്ന്  ആ മാനേജർ  എന്നോട്  വളരെ  എളിമയോടെ  പറഞ്ഞു . അപ്പോഴും  എന്റെ  നോട്ടം  വന്നു  പതിഞ്ഞത്  എന്റെ  മുൻപിലുള്ള  അവളിലേക്കാണ്  അതിന്റെ  അർത്ഥം  മനസിലാക്കിയെന്ന  വണ്ണം  ആ  മാനേജർ അവളോട്‌  സോറി  പറയാൻ  ആവശ്യപ്പെട്ടു.

Recent Stories

The Author

Swaliha❣️

25 Comments

  1. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. 💋👙കിലേരി അച്ചു

    ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu

  3. തൃശ്ശൂർക്കാരൻ

    ,😍😍😍😍😍😍😍😍😍
    ഇഷ്ട്ടായി 😍😇

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം

  4. നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.

    1. Thanks Fire Blade❣️

      മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം💙

  5. ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…😁😁😁😁😁🥰

    1. Thanks LMR❣️

      ഇഷ്ടപെട്ടതിൽ സന്തോഷം💙

  6. nalla thudakkam

    1. നന്ദി fanfiction ❣️

  7. Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️

  8. കൊള്ളാം നല്ല തുടക്കം..
    ഒരു സസ്പെന്സില് നിറുത്തി ആല്ലേ..

    ശരിക്കും ഇതില് നായകനും നായികയും വില്ലനും ആരാ എന്നതാണ്…
    നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
    ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    Ly

    1. Thanks ly❣️

      Ellam വഴിയെ കാണാം ലില്ലികുട്ടി😉

      1. ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. 😄

        1. കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന😁💙

  9. !! Good morning all !!
    Kollaam next part ennu kittumallo waiting….

    1. Thanks HappydayS ❣️

      Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.

  10. നല്ലെഴുത്ത് ..
    നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
    ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,

    1. അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.

      Thanks ചേട്ടായി❣️💙

  11. Kollam chechi…nxt partinu vendi katta waiting….

    1. Thanks Taniya❣️

      Nale submit akkum 2nd part💌

      1. Mm…🥰🥰

        1. Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️

  12. Hi
    ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
    എന്നതാകുമോ എന്തോ

    എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കരുത്

    Nxt part ന് കട്ട waiting

    1. Thanks രാവണൻ❣️

      അടുത്ത part nale submit ചെയ്യാൻ നോക്കാം💌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com