? ഭാര്യ കലിപ്പാണ് ? 04
Author :Zinan
[ Previous Part ]
ഞാനും പുറത്തുപോയി മുബിനെ നോക്കി… അവൻ ഫോണിൽ ആരോടോ സംസാരിക്കുക ആയിരുന്നു.. എന്നെ കണ്ടു ഇപ്പൊ കയ്യും ഒരു മിനിറ്റ് എന്ന് ആംഗ്യം ഭാഷയിൽ കാണിച്ചു…
അവിടെ ഒരു കസേരയിൽ ഇരുന്നപ്പോൾ എന്റെ അരികിൽ നേരത്തെ കണ്ട അവൾ വന്നിരുന്നു…
? ഭാര്യ കലിപ്പാണ് ?04
തുടർന്ന്….
ഞാൻ അവളെ ഒന്ന് നോക്കി…. താൻ മുബിന്റെ അനിയത്തി ആണോ…
അവൾ.. അതേല്ലോ….
അവൻ പറഞ്ഞിരുന്നു അവന്റെ അനിയത്തി ഒരു കുറുമ്പി ആണ് എന്ന് ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ ബോധ്യമായി…
അതെന്താ അങ്ങനെ തോന്നാൻ…
വേറെ ഒന്നും കൊണ്ടല്ല എനിക്ക് തന്നെ എന്റെ ഉപ്പാനോട് സംസാരിക്കാൻ പേടിയാണ് ആ ഉപ്പാനെ ആണ് നീ പോക്കറ്റിലാക്കിയത്….. പിന്നെ ഇന്ന് ഹോട്ടലിൽ താൻ എന്നെ കൊണ്ട് ഓർഡർ എടുത്ത് തൊക്കെ ഓർത്തപ്പോൾ മുബിൻ പറഞ്ഞത് ശരിയാണ് എന്ന് എനിക്ക് തോന്നി..
( ഹലോ നിങ്ങൾക്ക് ഇവളെ മനസ്സിലായോ ഇവളാണ് ലെവൾ … ഇന്ന് ഹോട്ടലിൽ വെച്ച് ഓർഡർ എടുക്കാൻ എന്താ വൈകിയത് എന്ന് ചോദിച്ച് എന്നെക്കൊണ്ട് ഓർഡർ എടുപ്പിച്ച മുതലാണ്..)
സോറി… അത് ഇന്ന് ഡ്രസ്സ് എടുക്കാൻ ടൗണിൽ പോയപ്പോ കേറിയതാണ് ഹോട്ടലിൽ… രാവിലെ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പും ഉണ്ട് കുറച്ചു നേരം വെയിറ്റ് ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കിയില്ല അതുകൊണ്ടാ…
അതൊന്നും കുഴപ്പമില്ല തെറ്റ് എന്റെ ഭാഗം ആണ്…
മുബിക എപ്പോഴും നിങ്ങളെക്കുറിച്ച് പറയാറുണ്ട്…..
മുബിൻ എന്നെക്കുറിച്ച് നല്ലതൊന്നും പറയാൻ ചാൻസില്ല…
അതെന്താ അങ്ങനെ..
അതൊന്നുമില്ല വെറുതെ പറഞ്ഞതാ…
വെറുതെ ഒന്നുമല്ല… എന്തോ കാര്യം ആയിട്ടുണ്ടല്ലോ…
ഹേയ് അങ്ങനെ ഒന്നും ഇല്ല…
ഞങ്ങൾ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോളാണ് മുബീൻ വന്നത്….
ഡാ ആഷിക്കേ.. സോറി ഡാ.. ഒരു urgent കോൾ ആയിരുന്നു അതാ വൈകിയത്…
അതൊന്നും ഒരു പ്രശ്നവുമില്ല ഞാൻ നിന്റെ കുറുമ്പി പെങ്ങളോട് സംസാരിക്കുകയായിരുന്നു
മുബീൻ ഇത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവളെ നോക്കി…
അവൾ എന്നെയും മുമ്പിനെയും കടുപ്പിച്ച് നോക്കി ചവിട്ടി തുള്ളി അകത്തേക്ക് പോയി…
ഇന്ന്… ഇനി അവളുടെ മുഖത്തേക്ക് നോക്കാൻ ഞാൻ ഇല്ല…
അതെന്താടാ അവൾ നിന്നെ പിടിച്ചു കടിക്കോ….
ചിലപ്പോൾ കടിച്ചു എന്നും വരും… നീ എന്നാത്തിനാ ഞാൻ അവളെ കുറുമ്പി എന്ന് വിളിച്ച പറഞ്ഞുകൊടുത്തത്…
എന്നാ മോൻ പോയി കിട്ടാനുള്ളത് വാങ്ങി ചോ…. ഞാൻ പോവാ ഇപ്പൊ പോയാൽ ഫ്രണ്ട് ഡോർ അടുക്കുന്നതിന് മുന്നേ വീട്ടിൽ കേറാം….
നീ എങ്ങോട്ടും പോകുന്നില്ല… ഇവിടെ എന്റെ കൂടെ കിടക്കാം…
നിന്റെ കൂടെ കിടക്കാൻ ഞാൻ എന്താടോ തന്റെ ഭാര്യ ആണോ….
അയ്യേ… ഭാര്യ ആകാൻ പെറ്റിയ സാധനം….
ഹ്മ്മ്…. ഞാൻ കാര്യമായിട്ട് പറഞ്ഞതാ എനിക്ക് വീട്ടിൽ പോണം….
നാളെ രാവിലെ ഫ്രഷ് ആയിട്ട് ഞാൻ എത്തിക്കോളാം എന്റെ കരളേ….
എന്റെ പൊന്ന് എവിടെയും പോകണ്ട നാളെ രാവിലെ പോയിട്ട് ഫ്രഷ് ആയിട്ട് വരാം….
പടച്ചോനെ ഇതെന്തൊരു വിധി…
നിന്റെ വിധി ഇപ്പൊ ഇങ്ങനെയാ….
നീ എന്നെ വിടത്തില്ല അല്ലേ….
ഇല്ല എങ്ങോട്ടും വിടത്തില്ല…
ഒക്കെ… ഞാൻ ഒന്ന് ഉമ്മാനെ വിളിച്ചു പറയട്ടെ….
എന്നാ നീ ഉമ്മാനോട് പറ….
ഹ്മ്മ്… ഉമ്മാനെ കോൾ ആക്കി…
♥♥♥♥
???
Adutha episode enu varum
ബ്രോ എന്റെ എല്ലാ കഥയ്ക്കും കമന്റ് ചെയ്തതിൽ വളരെ സന്തോഷം തോന്നി.. അടുത്തത് എത്രയും പെട്ടെന്ന് തരാൻ നോക്കാം..???
Waiting for next part❤️❤️
ചങ്കെ അഞ്ചാമത്തെ പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ 1000 വേർഡ്‌സ് എഴുതിയിട്ടുണ്ട്. എന്തെന്ന് വെച്ചാൽ കുറച്ച് ഡീറ്റെയിൽ ആയി ആണ് എഴുതുന്നത് അതുകൊണ്ട് കുറച്ചു താമസം ഉണ്ടാവും കഴിയുന്നതും വേഗത്തിൽ തരാൻ നോക്കാം എന്ന് സസ്നേഹം zinan❤❤
നല്ല സ്കോപ് ഉള്ള കഥ.. സ്പീഡ് വളരെ കൂടുതൽ ആണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ്. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്സ് ഉണ്ടാവും.. ഇന്നാണ് ഒരുമിച്ച് വായിച്ചതു. അടുത്ത പാർട്ട് എന്നാണ്.. പേജ് കൂട്ടി എഴുതുക.
സസ്നേഹം ♥♥♥
നല്ല സ്കോപ് ഉള്ള കഥ.. സ്പീഡ് വളരെ കൂടുതൽ ആണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ്. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്സ് ഉണ്ടാവും.. ഇന്നാണ് ഒരുമിച്ച് വായിച്ചതു. അടുത്ത പാർട്ട് എന്നാണ്.. പേജ് കൂട്ടി എഴുതുക.
നല്ല സ്കോപ്പുള്ള കഥ എന്ന് കേട്ടതിൽ സന്തോഷം. താങ്കൾ പറഞ്ഞത് ശരിയാണ് സ്പീഡ് വളരെ കൂടുതലാണെന്ന് എന്ന് എനിക്കും തോന്നിയിട്ടുണ്ട് വേറൊന്നും കൊണ്ടല്ല പെട്ടെന്ന് മെയിൻ പോയിന്റ് ലേക്ക് എത്തിക്കാൻ നോക്കിയതാ ഇനിയുള്ള ഭാഗങ്ങൾ കുറച്ചുകൂടെ വിശദീകരിച്ചു എഴുതുന്നതാണ്. സ്പെല്ലിങ് മിസ്റ്റേക്ക് കൂടുതൽ ആണ് എന്നു പറഞ്ഞതിൽ എനിക്കൊന്നും ചെയ്യാൻ പറ്റത്തില്ല കാരണം എനിക്ക് മലയാളം എഴുതാൻ അത്ര വശമില്ല പോകെപ്പോകെ അത് റെഡിയായിക്കോളൂ എന്ന് കരുതുന്നു. അതൊന്ന് മാറ്റിയാൽ നല്ല റീഡേഴ്സ് ഉണ്ടാവും എന്ന് പറഞ്ഞതിൽ സന്തോഷം ഞാൻ ഒരിക്കലും ഈ സ്റ്റോറി ഇത്രയും ആളുകൾ വായിക്കും എന്ന് കരുതിയതല്ല ഈ സൈറ്റിലെ ഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ട് അതിൽ inspired ആയതുകൊണ്ട് ഞാനും കഥ എഴുതാൻ തീരുമാനിച്ചത് ആദ്യം ഞാൻ എഴുതിയത് ഈ കഥയല്ല എന്റെ കലിപ്പൻ കെട്ടിയോൻ എന്ന കഥയാണ് അതിൽ കുറെയേറെ അക്ഷരത്തെറ്റുകൾ ഉണ്ട് അതുകൊണ്ട് അഡ്മിൻ മാരോട് ഡിലീറ്റ് ചെയ്യാൻ വേണ്ടി കുറേ പ്രാവശ്യം പറഞ്ഞു അത് എപ്പോഴോ ഡിലീറ്റ് ആവോ എന്നറിയാൻ പാടില്ല സമയമുണ്ടെങ്കിൽ അതൊന്ന് വായിക്കും അപ്പോൾ താങ്കൾക്ക് മനസ്സിലാവും ആ കഥയും ഈ കഥയും തമ്മിലുള്ള വ്യത്യാസം. മൊത്തം ഒരുമിച്ച് വായിച്ചതിൽ സന്തോഷം. ഇനിയങ്ങോട്ട് മിനിമം 6 പേജെങ്കിലും ഉണ്ടാവും ..
സസ്നേഹം zinan❤️❤️❤️
Flow kollaam. ???
Ithrayum speed veno? Kadha ezhuthiyittu evideyo Urgent aayittu pokaan planundo?
തിരക്കൊന്നുമില്ല ബ്രോ ഈ കഥയുടെ മെയിൻ കണ്ടന്റ് കൊണ്ടുവരാനാണ് കുറച്ചു സ്പീഡ് ആക്കിയത്…. ❤❤❤ പിന്നെ ജോർജ് പറഞ്ഞപോലെ കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട് അതൊക്കെ ഇനിയുള്ള പാട്ടുകളിൽ സമയമെടുത്ത് ശ്രദ്ധിച്ചു പബ്ലിഷ് ചെയ്യാം….
ഇബൻ അവസാനം ഓളെ കെട്ടേണ്ടി വരോ ?
??
അതൊക്കെ ഒരു ട്വിസ്റ്റ് ആണ് മച്ചാനെ… അടുത്ത പാർട്ടിൽ ഏകദേശം മനസ്സിലാവും…. ❤️❤️❤️
സ്പെല്ലിങ് മിസ്റ്റേക്ക് കുറെ ഉണ്ട്. അതൊന്ന് ശ്രദ്ധിക്കുക.. പിന്നെ കുറച്ച് സ്പീഡ് കൂടുതൽ ആണ് അത് ഒന്ന് കുറച്ച് ഡീറ്റൈലിങ് ചെയ്താൽ മനോഹരമായിരിക്കും.. കഴിയുമെങ്കിൽ പേജ് കൂട്ടണേ ?…
നന്നായിട്ടുണ്ട്. ❤❤
❤ ശ്രദ്ധിക്കാം❤️
ജോർജ് എനിക്ക് വലിയ രീതിയിൽ ഒന്നും മലയാളം എഴുതാൻ അറിയത്തില്ല ഞാൻ എത്ര ശ്രമിച്ചാലും അക്ഷരത്തെറ്റുകൾ വരും… എന്നിരുന്നാലും അടുത്ത പാർട്ടിൽ ശ്രദ്ധിക്കാം സ്നേഹത്തോടെ zinan❤❤
Nice ?
❤️❤️
Hai
Kurach kudi eyuthu bro ??
Time ella bro eyuthan rathri okey veruthe eyuthi kutunath annu ❤️❤️
Adipoli
താങ്ക്സ് ബ്രോ ❤️