കാൾ കട്ട് ആയതിനു ശേഷം പിന്നെ എത്ര ശ്രമിച്ചിട്ടും മനുവിന് ഒറക്കം വന്നില്ല… മനു എഴുന്നേറ്റ് ബുക്ക് ഷെൽഫിലൂടെ കൈ ഓടിച്ചു… ഒടുവിൽ ഒരു പഴയ ഡയറി എടുത്തു….
ഡയറി തുറന്നതും ആദ്യം തന്നെ ശ്രീലക്ഷ്മിയും ആതിയും അന്ന് എടുത്ത സെൽഫി ആയിരുന്നു…. മനുവിന്റെ ചിന്തയിൽ വീണ്ടും ഓർമ്മകൾ കൂടു കൂട്ടാൻ തുടങ്ങി….
ആതിയിൽ നിന്നും ശ്രീലക്ഷ്മിയേ കുറിച് അറിഞ്ഞ ഡീറ്റെയിൽസ് വെച്ച് കൂടുതൽ അന്വേഷിച്ചു.. വടകര ഗവ കോളേജിൽ ബി ബി എ രണ്ടാം വർഷം പഠിക്കുന്നു…
പക്ഷെ മനുവിന് അത് മതിയായിരുന്നില്ല…. കൂടുതൽ അറിയാൻ വേണ്ടി ആ കോളേജിൽ അവനു പരിചയമുള്ള ഓരോ ആളെയും വിളിച്ചു സംസാരിച്ചു… ആ കൂട്ടത്തിൽ ആണു സുബിനെ പരിചയപ്പെട്ടത്….അവളെ കുറിച് കിട്ടിയ ഓരോ ചെറിയ വിവരം പോലും അവൻ മനസ്സിൽ കുറിച്ചിട്ടു….
കൃത്യം ഒരു വർഷത്തിന് ശേഷം വീണ്ടുമൊരു ഉത്സവ കാലം….
ദേവനും നന്ദുവിനും ഒഴിവാക്കാൻ കഴിയാത്ത തിരക്ക് കാരണം ഉത്സവം കൂടാൻ കഴിഞ്ഞില്ല…. അർജുവും മനുവും രാവിലെ തന്നെ വിട്ടു…. പകല് മുഴുവൻ അവർ അമ്പലപ്പറമ്പിൽ കറങ്ങി. വൈകിട്ട് ഘോഷയാത്രക് സമയം ആകുന്നതിനു മുൻപേ തന്നെ ആൽത്തറയിൽ സ്ഥാനം പിടിച്ചു…. മറ്റെല്ലാ കാഴ്ചകളെയും അവഗണിച്ചു കൊണ്ട് അവൻ ആ കരിമഷി കണ്ണുകളെ മാത്രം തേടി ….. അന്ന് രാത്രിയിലെ ഗാനമേള കഴിഞ്ഞ് അവൾ പോകുന്നത് വരെ മനു അവളെ ഒരു നിഴലായി പിന്തുടർന്നു….
പിറ്റേ ദിവസം അവൾ എത്തുന്നതിനു മുൻപേ തന്നെ മനു അമ്പലത്തിൽ എത്തി അവൾക്കായി കാത്തിരുന്നു… ഉച്ചയ്ക്ക് അന്നദാനത്തിന് വരി നിൽക്കുമ്പോഴും അവൻ അവളുടെ തൊട്ടു പുറകിൽ സ്ഥാനം പിടിച്ചു…. എങ്കിലും ഒരക്ഷരം പോലും അവൻ അവളോട് മിണ്ടിയില്ല….
അവളും മനുവിനെ ശ്രദ്ധിച്ചിരുന്നു…. ആദ്യമൊക്കെ അവിചാരിതം എന്ന് കരുതി, പിന്നീട് വിടാതെ പിന്തുടരുന്നത് മനസ്സിലായപ്പോൾ ഒന്ന് സംസാരിക്കാൻ അവളും സാഹചര്യം ഉണ്ടാക്കിയെങ്കിലും അവൻ അടുത്തേക് പോലും വന്നില്ല ….
രാത്രി തിറ തുടങ്ങിയിട്ടും അവൾക് അവനോടു സംസാരിക്കാൻ കഴിഞ്ഞില്ല…. അവൾ നിരാശയോടെ ആൽത്തറയിൽ ചെന്നിരുന്നു…?????
ആരോ തന്റെ അടുത്ത വന്നു ഇരുന്നത് അറിഞ്ഞപ്പോളാണ് ശ്രീലക്ഷ്മി തല ഉയർത്തി നോക്കിയത്… അടുത്ത് ഇരുന്ന ആളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു…..?????
തുടരും….
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤
❤️❤️ santhosham changayiiiii
❤️?❤️?
❤️❤️❤️❤️
???????
❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
?
❤️❤️❤️