? Fallen Star ? 1 [illusion wich] 935

” താൻ പേടിക്കണ്ട, ഞങ്ങൾ ഒക്കെ ഇല്ലേ, തനിക് ഒന്നും വരാതെ ഞാൻ നോക്കിക്കോളാം” ഡേവിഡ് എന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. ഞാൻ ഒന്ന് തല ആട്ടി. അവന് ക്ലാസ്സ്‌ തുടങ്ങിയപ്പോൾ തൊട്ടേ എന്നോട് ഒരു ചെറിയ ഇഷ്ട്ടം ഉണ്ട്. എനിക്ക് അത് മനസ്സിലായി എങ്കിലും ഞാൻ അത് അറിഞ്ഞതായി ഭവിച്ചിട്ടില്ല. ഇനി ഒരു റിലേഷൻഷിപ്പിൽ ആവാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല. ഞാനും അവരുടെ പുറകെ നടന്നു. ആ വാതിൽ കടന്നതും, എന്നിലൂടെ ഒരു തരിപ്പ് കടന്നു പോയി. ‘ വാ ‘ എന്ന് ആരോ കാതിൽ പതിയെ പറയുന്ന പോലെ.. എന്നാൽ ഇത്തവണ ഭയം അല്ല പകരം എന്നിൽ എനിക്ക് ഏറെ പ്രീയപ്പെട്ട ആരോ എന്നെ വിളിക്കുന്ന പോലെ ആണ് ആണ് തോന്നിയത്. എന്റെ ഉള്ളിൽ സന്തോഷം വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു.

 

 

എനിക്ക് എന്താണ് സംഭവിക്കുന്നത്. ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം ഞാൻ ബാക്കി ഉള്ളവരെ നോക്കി. ഒരു ചെറിയ ടെൻഷൻ ഉണ്ട് എന്നല്ലാതെ വരെ മാറ്റം ഒന്നും അവർക്ക് ആർക്കും ഇല്ല. അപ്പോ ഇത് എന്റെ മാത്രം തോന്നൽ ആണോ?? അവരോഡ് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്ത കൊണ്ട് ഞാൻ ഒന്നും പറയാതെ നടന്നു. നടന്ന് നടന്ന് ഞങ്ങൾ ഇരുട്ട് കുത്തി കിടക്കുന്ന ആഴം കാണാൻ പറ്റാത്ത നീണ്ട ഒരു കുഴിയുടെ മുന്നിൽ എത്തി. കുറച്ചു മാറി കുഴിയുടെ നടുക്ക് ആയി വട്ടത്തിൽ ഉള്ള ഒരു സ്ഥലവും അതിന്റ നടുക്ക് ആയി ചതുരത്തിൽ ഉള്ള ഒരു കല്ലും. ഞങ്ങൾ നിൽക്കുന്ന ഇടത്ത് നിന്ന് അവിടേക്ക് പോവാൻ ഇടുങ്ങിയ പാറകല്ല് കൊണ്ട് തീർത്ത ഒരു പാലവും.

 

 

അവിടെ എത്തിയപ്പോൾ മുന്നോട്ടു പോവണോ വേണ്ടയോ എന്ന് മടിച് എല്ലാരും ഒന്ന് നിന്നു. എല്ലാരേം ഞെട്ടിച്ചു കൊണ്ട്, അത്രയും നേരം തിരികെ പോവാം എന്ന് പറഞ്ഞ ഞാൻ ആയിരുന്നു ആദ്യം ആ പാലത്തിൽ കൂടി നടന്നത്. ഞാൻ മുന്നിൽ നടക്കുന്നത് കണ്ടപ്പോൾ മടിച്ചു നിന്നിരുന്ന ജീവനും അത് വഴിയേ വന്നു, പുറകെ ബാക്കി ഉള്ളവരും.

 

 

അവിടെ ഉണ്ടായിരുന്ന ആ കല്ല് എന്റെ കണ്ണിൽ പെട്ട ആ നിമിഷം മുതൽ എന്റെ ചെവിയിൽ കേട്ടിരുന്ന ആ ശബ്ദത്തിന്റെ ശക്തി കൂടിയത് കൊണ്ട് ആണ് ഞാൻ മുന്നേ നടന്നത് എന്ന് ആരും തിരിച്ചറിഞ്ഞില്ല. ഞാൻ ആ കല്ലിന്റെ മുന്നിൽ വന്നു നിന്നു..

 

 

‘ My Princess, come and free me from this eternal Slumber ‘ ആ കല്ലിൽ നോക്കിയപ്പോൾ വളരെ സോഫ്റ്റും എന്നാൽ വളരെ പവർഫുള്ളും ആയ ഒരു ആണിന്റെ ശബ്ദം ഞാൻ വക്തമായി കേട്ടു. അത് കേട്ടതും എന്റെ ഹൃദയം ഒരുനിമിഷം ഒന്ന് മിടിക്കാൻ മടിച്ചു, ആ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.

 

 

‘ Legacy of the Fallen Star ‘ എന്ന വാചകം ആ കല്ലിൽ കൊത്തി ഇരുന്നു. അതിന് താഴെ ഒരു നക്ഷത്രവും ഒരു കൈപത്തിയും. ഞാൻ ആ കൈപത്തിയിൽ എന്റെ കൈ വെച്ചു. അത് എന്റെ കയ്യുടെ കൃത്യം അളവിൽ ആയിരുന്നു. ഞാൻ എന്റെ കൈ വെച്ചതും ആ കല്ലിൽ വീണു കിടന്നിരുന്ന നിഴൽ ഒന്ന് അനങ്ങി അതോ എനിക്ക് തോന്നിയത് ആണോ?? പെട്ടന്ന് ഒരു ഉറക്കത്തിൽ നിന്ന് എന്നോണം ഞാൻ ഞെട്ടി ഉണർന്നു. ആ കല്ലിൽ നിന്ന് എന്റെ കൈ പിൻവലിച്ചു. ഞാൻ എന്താണ് ചെയ്തത്.

 

 

‘ free me from this eternal Slumber ‘ ആ വാചകം എന്റെ ഓർമയിൽ വന്നു. നിത്യമായ ഉറക്കത്തിൽ നിന്ന് എന്നെ മോചിപ്പിക്കൂ, ഞാൻ ആരെയാണ് മോചിപ്പിച്ചത്? അല്ലേൽ എന്തിനെ ആണ് മോചിപ്പിച്ചത്?? അയാൾ എന്നെ എന്തിനാനണ് രാജകുമാരി എന്ന് വിളിച്ചത്?? ആ ശബ്ദം എന്നെ വികാരഭരതയാക്കുന്നത് എന്റിനാണ്?? ഒരുപാട് ചോദ്യങ്ങൾ എന്റെ ഉള്ളിൽ മുഴങ്ങി. ഞാൻ പേടിയോടെ ചുറ്റും നോക്കി, സാധാരണ ഇങ്ങനെ ഒക്കെ വരുമ്പോൾ അടുത്തത് കെട്ടിടം പൊളിഞ്ഞു വീഴുന്ന സീൻ ആണല്ലോ, കുറച്ചു നേരം കഴിഞ്ഞും ഒന്നും സംഭവിച്ചില്ല. ഞാൻ ഒന്ന് ആശ്വാസത്തിന്റെ നെടുവീർപ്പ് ഇട്ടു. ഞാൻ ബാക്കി ഉള്ളവർ എന്താണ് ചെയ്യുന്നത് എന്ന് നോക്കി. എല്ലാരും ഓരോ വക്കും മൂലയും ഒക്കെ പരിശോദിക്കുകയാണ്.

85 Comments

  1. ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
    തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.

  2. നിധീഷ്

    ♥️♥️♥️♥️

  3. സൂപ്പർ

  4. ente ponne… evide aayirunnu ithrayum kaalam?!
    oru rakshayumilla.

  5. ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤

    സൂപ്പർ ??

  6. ഏതോ anime Kanda feeling

  7. ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck

    1. ❤️❤️❤️

  8. നന്നായിട്ടുണ്ട്

  9. Katya waiting please upload next part

    1. സബ്‌മിറ്റ് ചെയ്തു ???

      1. ??????

  10. Next part ennu varum?

    1. അടുത്ത ദിവസം

      1. Vannillaa???

    2. സൂപ്പർ

  11. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ??
      താങ്ക്സ് ❤

  12. എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.

    1. Thank you ??

  13. വളരെ interesting ആയ തീം
    ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
    Waiting for the next part

    1. എന്നാണ്‌ അടുത്ത ഭാഗം

    2. താങ്ക്യൂ ??

      സ്പീഡ് കൂടുതൽ ആണോ?? ?

      കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?

      1. Supper പൊള്ളിച്ചു അടുത്ത ഭാഗം
        ഞാൻ കാത്തിരിക്കുന്നു

Comments are closed.