? Fallen Star ? 1 [illusion wich] 935

” ഓൾ ദി ബെസ്റ്റ് ” ഗേറ്റ് ന്റെ ഉള്ളിൽ കടക്കാൻ നിന്ന ഞങ്ങളെ അദ്ദേഹം വിഷ് ചെയ്തു. പുള്ളിയുടെ നേരെ ഒന്ന് തല ആട്ടിയിട്ട് നല്ല ഒരു ദീർഘ ശ്വാസം എടുത്ത് ഞങ്ങൾ ആറുപേരും ഗേറ്റ് ന്റെ ഉള്ളിലേക്ക് കടന്നു. അകത്തു കയറിയതും സ്റ്റാർ എനർജി കാറ്റുവീശും പോലെ ഞങ്ങളിൽ പതിച്ചു. ഞങ്ങൾ എല്ലാരും ഒരു സ്റ്റെപ് പുറകിലേക്ക് ആയിപോയി. കുറച്ചു സമയം എടുത്തു ഞങ്ങൾ ആ അന്തരീക്ഷവുമായി അഡ്ജസ്റ്റ് ആയി. അതിന് ശേഷം ഞങ്ങൾ മുന്നോട്ടു നടക്കാൻ തീരുമാനിച്ചു.

 

 

ഞങ്ങൾ ആദ്യം കണ്ടത് ഒരുകൂട്ടം ഡെവിൾ മങ്കിസ് നെ ആണ്. F ലെവൽ മോൺസ്റ്റർ. ജീവൻ ഒറ്റക്ക് അതിനെ എല്ലാം ഇല്ലാതെ ആക്കി. അവന്റെ കയ്യിൽ നിന്ന് വന്ന ഫയർ ആരോ മാത്രം മതിയായിരുന്നു അതിന്.

 

 

” താര, ഈ ബോഡികളിൽ നിന്ന് എനർജി ക്രിസ്റ്റൽ പുറത്തെടുക്ക്. നിനക്ക് fight ഓ ചെയ്യാൻ പറ്റില്ല. നിന്നെ കൊണ്ട് അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ ” ജീവൻ അവൻ കൊന്നിട്ട ഡെവിൾ മങ്കിസിന്റെ ശവങ്ങൾ ചൂണ്ടി എന്നെ കളിയാക്കുന്ന പോലെ പറഞ്ഞു. അത് കേട്ട് ബാക്കി നാലുപേരും ചിരിച്ചു. ഞാൻ ഒന്നും മിണ്ടാതെ, ഒരു കൊച്ചു കത്തി കൊണ്ട് അതുങ്ങളുടെ നെഞ്ച് കീറി ഒരു ചെറിയ ബീൻസ് വലിപ്പം ഉള്ള ആ ക്രിസ്റ്റലുകൾ പുറത്തെടുത്തു. F ലെവൽ മോൺസ്റ്റർ ആയത് കൊണ്ട് ആണ് അത്ര ചെറുത്. ഞാൻ 8 ക്രിസ്റ്റലുകൾ എടുത്തു കഴിഞ്ഞപ്പോഴേക്കും അവർ എന്നെ കൂട്ടാതെ മുന്നോട്ടു പോയിരുന്നു. ഞാൻ അവരുടെ പുറകെ ചെന്നു, എന്നെ കാത്ത് എന്നോണം വഴിയിൽ വേറെയും ശവങ്ങൾ ഉണ്ടായിരുന്നു.

 

 

ആദ്യം, ഡെവിൾ മങ്കി, പിന്നെ റെഡ് വൂൾഫ്, അവസാനം ഗോബ്ലിൻസ്, ഈ മോൺസ്റ്ററുകളുടെ എല്ലാം ശവങ്ങൾ എനിക്ക് വേണ്ടി കൂട്ടിയിട്ട് എന്നെ കത്ത് നിൽക്കാതെ അവർ മുന്നോട്ടു മുന്നോട്ടു പോയികൊണ്ടിരുന്നു. അവസാനം മണിക്കൂറുകൾ എടുത്ത് ഞാൻ അവരുട ഒപ്പം എത്തി. അവർ എന്തോ നോക്കി നിൽക്കുകയായിരുന്നു. അവിടെ വലിയ ഒരു hobgoblin ന്റെ ശവം ഉണ്ടയിരുന്നു. അതാവണം ഗേറ്റ് ബോസ്സ്. ബോസ്സ് നെ തോൽപിച്ചു കഴ്ഞ്ഞാ ഒരു മണിക്കൂർ കൊണ്ട് ഗേറ്റ് നശിക്കാൻ തുടങ്ങും. അപ്പൊ തിരികെ പോവാൻ തയ്യാറെടുക്കാതെ ഇവർ എന്താ ചെയ്യുന്നേ?? ഞാൻ എന്നോട് തന്നെ ചോദിച്ചു.

 

 

” ബോസ്സ് നെ കൊന്ന് കഴിഞ്ഞപ്പോൾ പുതിയ ഒരു വഴി തെളിഞ്ഞു. ” എന്റെ നോട്ടം കണ്ടിട്ട് ജീന എന്നോട് പറഞ്ഞു.

 

 

” അത് വഴി പോയി നോക്കണോ വേണ്ടയോ എന്ന് ആലോചനയിൽ ആണ് ” ഡേവിഡ് കൂട്ടി ചേർത്തു.

85 Comments

  1. ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
    തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.

  2. നിധീഷ്

    ♥️♥️♥️♥️

  3. സൂപ്പർ

  4. ente ponne… evide aayirunnu ithrayum kaalam?!
    oru rakshayumilla.

  5. ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤

    സൂപ്പർ ??

  6. ഏതോ anime Kanda feeling

  7. ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck

    1. ❤️❤️❤️

  8. നന്നായിട്ടുണ്ട്

  9. Katya waiting please upload next part

    1. സബ്‌മിറ്റ് ചെയ്തു ???

      1. ??????

  10. Next part ennu varum?

    1. അടുത്ത ദിവസം

      1. Vannillaa???

    2. സൂപ്പർ

  11. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ??
      താങ്ക്സ് ❤

  12. എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.

    1. Thank you ??

  13. വളരെ interesting ആയ തീം
    ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
    Waiting for the next part

    1. എന്നാണ്‌ അടുത്ത ഭാഗം

    2. താങ്ക്യൂ ??

      സ്പീഡ് കൂടുതൽ ആണോ?? ?

      കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?

      1. Supper പൊള്ളിച്ചു അടുത്ത ഭാഗം
        ഞാൻ കാത്തിരിക്കുന്നു

Comments are closed.