?കഥയിലൂടെ ? 3 [കഥാനായകൻ] 399

അതോടെ എല്ലാവർക്കും സന്തോഷം ആയി. അവർ രാത്രിയിലേയ്ക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കാൻ പോയപ്പോൾ ഞാൻ വീടിൻ്റെ പുറത്തേക്ക് ഇറങ്ങി മുൻപിൽ ഉള്ള ചെറിയ പൂന്തോട്ടെത്തിൽ ഉള്ള ഒരു ചെറിയ ബെഞ്ച് പോലത്തെ കോൺക്രീറ്റിൽ ഇരുന്നു. എൻ്റെ ഇതുവരെ ഉള്ള ജീവിതത്തിൽ എന്തൊക്കെ നഷ്ടപെട്ടാലും അത് ചെറിയ രീതിയിൽ എങ്കിലും എനിക്ക് തിരിച്ചു തന്നിട്ടുണ്ട്. പക്ഷേ എന്തൊക്കെ തിരിച്ചു കിട്ടിയാലും നമ്മുടെ സ്വന്തം എന്ന് പറയാൻ പറ്റില്ലല്ലോ. അങ്ങനെ നോക്കിയാൽ ഇപ്പോഴും അനാഥൻ ആണ് ഞാൻ. ഇവരൊക്കെ എന്നോടുള്ള ഇഷ്ടം കൊണ്ട് എന്നെ അവരുടെ സ്വന്തം ആയി കരുതുന്നു. പക്ഷേ എന്ത് പറഞ്ഞാലും ഞാൻ അവർക്ക് സ്വന്തം രക്തത്തിൽ പിറന്ന മകനോ സഹോദരനോ ആകുന്നില്ലല്ലോ. അതെ ബ്ലഡ് ഇസ് തിക്കർ താൻ വാട്ടർ.

അതെ എൻ്റെ ജീവിതത്തിലെ കുറച്ചു നാളുകൾ സന്തോഷത്തോടെ ആണ് ജീവിച്ചത് പക്ഷേ എല്ലാം എന്നിക്ക് നഷ്ടമായി. അത് നഷ്ടപ്പെടുത്തിയവർക്കുള്ള സമ്മാനം നൽകി എങ്കിലും അവരിൽ ഇനി ഒരു ആൾ ബാക്കി ഉണ്ട് എന്ന് കുറച്ചു നാൾ മുൻപാണ് അറിഞ്ഞത്. ഇനി അതിനുശേഷം എന്ത് എന്ന് ഒരു പിടിത്തവും ഇല്ല. ഇങ്ങനെ ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഒരു കൈ വന്നു തോളിൽ വന്നത്.

ജയ് :”എന്താണ് മോനെ ഭയങ്കര ആലോചനകൾ ആണല്ലോ. എന്ത് പറ്റി പൂന്തോട്ടം ഒക്കെ കണ്ട് പഴയ കാമുകിയെ ഓർമ വന്നോ.”

ഒരു വളിച്ച ചിരിയോടെ അവൻ ചോദിച്ചത്. അവൻ്റെ ചോദ്യത്തിന് തിരിച്ചു നല്ല ഉത്തരം പറയാൻ തോന്നി എങ്കിലും അത് വേണ്ട എന്ന് വച്ചു.

“ഒന്നുമില്ല ടാ ഓരോ പഴയ കാര്യങ്ങൾ ഓർമ വന്നു അങ്ങനെ ഇവിടെ ഇരുന്നു. പിന്നെ ഓർക്കാൻ ഒരു കാമുകി എങ്കിലും വേണം അത് ഇതുവരെ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല.”

ജയ് :”എന്നാ മോൻ ഇരുന്നു ഓർമകൾ അയവറക്കാതെ വന്നു ഭക്ഷണം കഴിക്കാൻ നോക്ക്. എന്നിട്ട് നിൻ്റെ പാട്ട് കേൾക്കാൻ വേണ്ടി ഇരിക്കുക ആണ് ബാക്കി ഉളളവർ.”

അവൻ എന്നെ വലിച്ചു കൊണ്ട് പോകുന്നതിനു ഇടയിൽ പറഞ്ഞു. അപ്പോഴാണ് ഇനി അങ്ങനെ ഒരു പരിപാടി ഉണ്ട് എന്ന് ഓർമ വന്നത്. പണ്ട് എപ്പോഴോ അവസാനം പാടിയത് ആണ്. ഇപ്പൊൾ അതൊന്നും ചിന്തികാറുപോലും ഇല്ല. പിന്നെ എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിച്ചു. അതിന് ശേഷം ജയ്യും ഞാനും മുകളിലെ വലിയ ബാൽക്കണിയിൽ ഇരുന്നു. കുറച്ചു നേരത്തിനു ശേഷം അവർ മൂന്ന് പേരും കൂടി വന്നു.

ജാനകി :”മോനെ ജയ് പറഞ്ഞല്ലോ മോൻ എന്തോ ആവശ്യത്തിന് ആണ് ഇങ്ങോട്ട് വന്നത് എന്ന്. മോൻ്റെ ജോലിയുടെ ഭാഗം ആയിട്ടാണോ.”

“അതെ അമ്മെ ജോലിയുടെ ചെറിയ ഭാഗം ആയിട്ട് ആണ് ഇവിടെ വന്നത്. അത് എന്ന് തീരും എന്ന് അറിയില്ല പക്ഷേ വേഗം തീർക്കാൻ നോക്കണം.”

ആവണി: “അത് എന്താ ഏട്ടന് ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ വേഗം തീർത്തു പോകണം എന്ന് അറിയാൻ.”

“അയ്യോ അതല്ല മോളെ ജോലി വേഗം ചെയ്തില്ലെങ്കിൽ ഇനി ഒരിക്കലും തിരിച്ചു അങ്ങോട്ട് പോകണ്ട അതുമാത്രം അല്ല അവർ എന്നെ വിശ്വസിച്ചു ഏല്പിച്ച കാര്യങ്ങൾ അല്ലേ അത് ചെയ്തില്ലെങ്കിൽ മോശം അല്ലേ.”

ജയ്: “അവൻ എങ്ങനെ പോയാലും ഒരു മാസം ഇവിടെ കാണും അല്ലേടാ. പിന്നെ പ്രധാന കാര്യം നമ്മൾ മറന്നു ഇവനെ കൊണ്ട് പാട്ട് പാടിക്കണം എന്നല്ലേ നിങ്ങള് പറഞ്ഞത് ഇനി അതിലേക്ക് കടക്കാം.”

തെണ്ടി ഞാൻ എങ്ങനെ എങ്കിലും അവർ മറക്കാൻ വേണ്ടി വേറെ കാര്യങ്ങൾ പറഞ്ഞു എങ്കിലും അവൻ കറക്റ്റ് ആയി അവിടെ തന്നെ കൊണ്ട് പോയി നിർത്തി.

വിച്ചു :”അയ്യോ ഞങ്ങൾ അത് മറന്നു ജയ്യെട്ടൻ ഓർമിപ്പിച്ചത് നന്നായി.”

അവനെ രൂക്ഷം ആയി നോക്കി കൊണ്ട് ഇരിക്കുമ്പോൾ ആണ് വൈഷ്ണവി പറഞ്ഞത്. അതോടെ പൂർത്തിയായി ഇനി പാടാതെ പറ്റില്ല.

10 Comments

    1. കഥാനായകൻ

      ♥️

  1. Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo

    1. കഥാനായകൻ

      അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.

  2. ❤❤❤❤❤❤

    1. കഥാനായകൻ

      ♥️

  3. Superb ?..

    1. കഥാനായകൻ

      ♥️

  4. ? നിതീഷേട്ടൻ ?

    Nice ☺️

    1. കഥാനായകൻ

      ♥️

Comments are closed.