അവളുടെ മറുപടി കേട്ടതും വിച്ചുവിൻ്റെ മുഖം പതിയെ വിടർന്നു. അത് കണ്ടു കൊണ്ട് ആവണി അവളുടെ തോളിൽ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു.
ആവണി: “വാ അമ്മ നമ്മളെ അന്വേഷിക്കും ഏട്ടൻ വന്ന ദിവസം അല്ലേ സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കിയേക്കാം.”
ആവണി അവളെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു പക്ഷേ വീണ്ടും ആ ഏട്ടനെ ഓർമ വന്നപ്പോൾ അവളുടെ മനസ്സ് ഒന്ന് തുടിച്ചു. അവൾക്ക് പോലും അറിയാത്ത എന്തോ ഒന്ന് അവൾക്ക് അവനോട് തോന്നി തുടങ്ങി.
********************************************************************
ഞാൻ ഹോട്ടലിൽ നിന്നും റൂം കാൻസൽ ചെയ്തു കയ്യുടെ കൂടെ പുറത്തേക്ക് ഇറങ്ങുക ആയിരുന്നു. എന്തായാലും കുറച്ചു കാര്യങ്ങൾ ഇവനോട് സൂചിപ്പിക്കണം. അതുകൊണ്ട് പുറത്ത് എവിടെ എങ്കിലും നിർത്താൻ പറഞ്ഞു.
ജയ് :”നിനക്ക് എന്താ പറയാൻ ഉള്ളത്? എന്തോ പ്രാധാനപെട്ട കാര്യം ആയതുകൊണ്ടാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്. എന്താണ് കാര്യം?”
“നി പറഞ്ഞത് ശരിയാണ് പ്രധാനപെട്ട കാര്യം തന്നെയാണ്. എൻ്റെ ലിസ്റ്റിലുള്ള അവസാനത്തെ ആൾ ഉള്ളത് ഇവിടെ എവിടെയോ ആണ് എന്നാണ് എനിക്ക് കിട്ടിയ വിവരം. ആളെ എനിക്ക് ഈ മാസത്തിനുള്ളിൽ കണ്ടുപിടിക്കണം അതുപോലെ ആളുടെ മുഴുവൻ വിവരവും എനിക്ക് കിട്ടണം.”
ജയ്: “അപ്പൊൾ അന്ന് നമ്മൾ ഫോളോ ചെയ്ത ആൾ എന്തായി?”
എൻ്റെ ലക്ഷ്യം അവനോട് പറഞ്ഞപ്പോൾ തന്നെ അവന് മനസ്സിലായി എന്തുകൊണ്ടാണ് ഞാൻ അവൻ്റെ വീട്ടിൽ നിൽക്കുന്നില്ല എന്ന് പറഞ്ഞത്. പക്ഷേ അവന് അറിയേണ്ടത് മുൻപ് അവൻ എൻ്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള കാര്യം ആയിരുന്നു.
“ആളുടെ ബോഡി കുറച്ചു നാൾ മുൻപ് റയിൽ പാളത്തിൽ നിന്നും കിട്ടി എന്നാണ് പോലീസ് അറിയിച്ചത്. ആത്മഹത്യ ആണ് എന്നാണ് പോലീസ് നിഘമനം.”
ജയ്: “ടാ അപ്പൊൾ നി എന്തായാലും ആളോക്കെ കൊല്ലുന്നത് തന്നെ ആണ് നല്ലത്.”
എൻ്റെ മറുപടി കേട്ടു ആദ്യം അവനൊന്നു അമ്പരന്നു എങ്കിലും അവൻ ആഗ്രഹിച്ചത് തന്നെ ആണ് നടന്നത് എന്ന് അറിഞ്ഞപ്പോൾ അവൻ സമാധാനം ആയി.
“ടാ അതാണ് പറഞ്ഞത് ഞാൻ വീട്ടിൽ നിൽക്കുന്നില്ല എന്ന്. പക്ഷേ നിങ്ങൾ എന്നെ അതിന് സമ്മതിച്ചില്ലല്ലോ. അതുമാത്രം അല്ല ആവണിയുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നതും കൂടി അല്ലേ. ഞാൻ എന്തായാലും കുറച്ചു നാൾ അവിടെ നിന്നിട്ട് മാറിക്കൊളാം.”
ജയ്: “നി എങ്ങോട്ടും പോകുന്നില്ല, നി മാറുന്നുണ്ടെങ്കിൽ അത് നി ഇനി തിരിച്ചു നാട്ടിലേക്ക് ആയിരിക്കണം. പിന്നെ അവളുടെ കല്യാണം ഉറപ്പിച്ചിട്ടുള്ളു അല്ലാതെ അടുത്ത ആഴ്ച പോയിട്ട് അടുത്ത മാസം പോലും നടത്താൻ ഉദ്ദേശിച്ചിട്ടില്ല. കല്യാണ പയ്യനും പുതിയ ജോലിക്ക് കയറാൻ പോകുന്നുള്ളൂ എന്തായാലും സമയം എടുക്കും. അപ്പൊൾ മോൻ വേഗം വണ്ടിയിൽ കയറു വീട്ടിൽ പോയിട്ട് വേണം എന്തെങ്കിലും കഴിക്കാൻ.”
അവൻ വണ്ടിയിൽ കയറികൊണ്ട് ആണ് അവൻ കാര്യങ്ങൾ പറഞ്ഞത്. ഇനി വേറെ രക്ഷ ഇല്ലാത്തത് കൊണ്ട് അവൻ്റെ ബൈക്കിൻ്റെ പിന്നിൽ കയറി തിരിച്ചു വീട്ടിലേക്ക് യാത്ര ആയി.
“ടാ മറ്റെ വൈഷ്ണവി പഠിക്കുക ആണോ അതോ ജോലിക്ക് പോകുന്നുണ്ടോ?”
ജയ്: “അവള് ഇപ്പൊൾ പഠിപ്പ് കഴിഞ്ഞു വെറുതെ ഇരിക്കുന്നു. ഒരു കമ്പനിയിൽ കയറിയത് ആണ് അവൾക്ക് അത് ഇഷ്ടമായില്ല. അപ്പൊൾ അത് വിട്ടു ഇപ്പൊൾ വേറെ ജോലിക്ക് ശ്രമിക്കുന്നുണ്ട് പിന്നെ കല്യാണ ആലോചനയും വരുന്നുണ്ട്.”
“അപ്പൊൾ നിൻ്റെ വല്യച്ഛൻ ഒക്കെ എവിടെ ആണ് താമസിക്കുന്നത്. അവരെ ഒന്നും കണ്ടില്ലല്ലോ?”
ജയ് :”ടാ അവർ ഇപ്പൊൾ ചെന്നൈയില് ആണ് താമസം. വല്യച്ഛൻ റയിൽവേയിൽ ആണ് ജോലി വിച്ചുവിനും അവിടെ ആയിരുന്നു. ഇപ്പൊൾ ആവണി കോഴ്സ് കഴിഞ്ഞു വെറുതെ ഇരിക്കുന്നു എന്ന് അറിഞ്ഞു ഓടി വന്നത് ആണ്. അപ്പൊൾ രണ്ടെണ്ണത്തിനും കുറച്ചു നാൾ കറങ്ങി നടക്കാമല്ലോ.”
♥️?❤️
♥️
Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo
അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.
❤❤❤❤❤❤
♥️
Superb ?..
♥️
Nice ☺️
♥️