ഇന്ന് അവൻ വന്നപ്പോൾ മുതൽ അവനെ അവൻ അറിയാതെ നോക്കുക ആയിരുന്നു അവളുടെ പണി. എന്നാലും ഇടക്ക് പണി പാളിയിരുന്നു താൻ നോക്കി നിൽക്കുന്നത് അവൻ ഇടക്ക് തന്നെ നോക്കിയപ്പോൾ കണ്ടിരുന്നു. എന്തോ അവൻ വന്നപ്പോൾ മുതൽ അല്ലെങ്കിൽ അവനെ കണ്ടപ്പോൾ മുതൽ മുൻപ് എവിടെയോ പരിച്ചയപെട്ട ആളുടെ പോലെ തോന്നി.
എന്നാലും ആ മുഖം താൻ എവിടെയോ കണ്ടു മറുന്നത് എന്ന് അവൾ കണ്ണാടിയുടെ മുൻപിൽ നിന്നും ആലോചിച്ചു. അവളുടെ ആലോചനയും ഇടയിൽ ആണ് ആവണി റൂമിൽ കയറി വന്നത്. താൻ വന്നതുപോലെ അറിയാതെ കണ്ണാടിയിൽ നോക്കിക്കൊണ്ട് ഇരിക്കുന്ന വിച്ചുവിനെ കണ്ടിട്ട് അവൾക്ക് സംശയം തോന്നി അത് തീർക്കാൻ വേണ്ടി അവള് തീരുമാനിച്ചു.
ആവണി :”എന്താണ് മോളെ ഒരു ആലോചന, ഞാൻ ഇതുവരെ കാണാത്തത് ആണലോ നിന്നെ ഇങ്ങനെ കണ്ണാടിയിൽ നോക്കി നിന്നു ആലോചിക്കുന്നത്.”
പിന്നിൽ നിന്നും കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു കൊണ്ട് ആണ് ആവണി അവളോട് ചോദിച്ചത്. ആവണിയുടെ പ്രവർത്തി വിച്ചുവിനേ ശരിക്കും ഞെട്ടിച്ചു കൊണ്ടാണ് അവള് ചിന്തകളിൽ നിന്നും തിരിച്ചു വന്നത്.
വിച്ചു: “അങ്ങനെ ഒന്നുമില്ല ഞാൻ വെറുതെ ഇങ്ങനെ നിന്നതാ.”
അവൾക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല അത്പോലെ പറയുന്നത് മുഴുവൻ ശബ്ദം ഇടറിയും പോയി.
ആവണി: “എങ്ങനെ ഒന്നും ഇല്ല എന്ന് നിന്നെ എനിക്ക് അറിഞ്ഞൂടെ. ഏട്ടൻ വന്നപ്പോൾ മുതൽ നിന്നെ ഞാൻ നോക്കിയിരുന്നു. അപ്പൊൾ മുതൽ നി ഈ ലോകത്ത് ഒന്നും അല്ല പിന്നെ എന്തായിരുന്നു ഏട്ടനെ ഒരു നോട്ടം ബാക്കി ഉളളവർ അവിടെ ഉണ്ട് എന്നുപോലും നിനക്ക് ബോധം ഉണ്ടായില്ല. കാര്യം പറ മോളെ ഇതാണോ ലൗ അറ്റ് ഫസ്റ്റ് സൈറ്റ്.”
ആവണി അവളെ കളിയാക്കാൻ പറ്റിയ അത്രത്തോളം കളിയാക്കാൻ ശ്രമിച്ചു. അതുപോലെ അവളുടെ ഉള്ളിൽ ഉള്ളത് അറിയാൻ വേണ്ടിയും കൂടി ആണ് അവളോട് അങ്ങനെ സംസാരിച്ചത്. ആവണിയുടെ ഓർമയിൽ വിച്ചു ഇങ്ങനെ ഒന്നും അല്ല എങ്കിലും അവള് ഒരു പാവം ആണ് എന്ന് അറിയാം. ആവണി താൻ നോക്കി നിന്നത് കണ്ടു എന്ന് അറിഞ്ഞപ്പോൾ അവൾക്ക് നല്ല ചമ്മല് തോന്നി. എന്നാലും ചമ്മല് മാറ്റി കൊണ്ട് അവള് മറുപടി കൊടുത്തു.
വിച്ചു :”പിന്നെ ഒന്ന് പോയെടി ഞാൻ വേറെ എന്തോ ഓർത്തു നിന്നത് ആണ്. അതുപോലെ ഏട്ടനെ ഞാൻ നോക്കി ഒന്നും നിന്നില്ല. നിനക്ക് തോന്നിയത് ആകും അവള് അപ്പോഴേക്കും ലൗ ഉണ്ടാക്കി കൊണ്ട് വന്നിരിക്കുന്നു എന്തായാലും ഞാൻ നിന്നെ പോലെ പ്രേമ രോഗി അല്ല.”
ആവണി: “പയ്യെ പറയടി ജന്തു. അമ്മ എങ്ങാനും കേട്ടാൽ തീർന്നു. പിന്നെ നിനക്ക് എന്താ ഇപ്പൊൾ ഒരു മാറ്റം അത് പറയാതെ വിടില്ല മോളെ.”
വിച്ചു: “അപ്പൊൾ ചിറ്റക്ക് അറിയില്ലേ നീയും വിഘ്നേശേട്ടനും പ്രണയത്തിൽ ആയിരുന്നു എന്ന്.”
ആവണി :”അത് അമ്മക്ക് അറിയില്ല പക്ഷെ ഏട്ടൻ അറിയാം അങ്ങനെ ആണ് ഇത് പ്രോപോസൽ ആയി വീട്ടിൽ വന്നത്.”
തന്നോട് ചോദിച്ച ചോദ്യത്തിൽ നിന്നും വഴി തിരിക്കാൻ വേണ്ടി ആണ് വിച്ചു ആവണിയോട് അവളുടെ കാര്യങ്ങൾ ചോദിച്ചു അറിഞ്ഞത്. അപ്പൊൾ അവൾ പറഞ്ഞത് ശരിക്കും വിച്ചുവിനേ ഞെട്ടിച്ചു.
വിച്ചു :”അപ്പൊൾ എങ്ങനെ ജയെട്ടൻ അറിഞ്ഞു. നി എന്നോട് എല്ലാം പറയുന്നത് അല്ലേ ഇതു മാത്രം എന്തുകൊണ്ട് പറഞ്ഞില്ല.”
അവളുടെ സ്വരം വളരെ നേർത്തത് ആയി മാറിയത് ആവണിക്ക് മനസ്സിലായി. അവളോട് കാര്യങ്ങൾ പറയാതെ ഇരുന്നത് അവളെ വിഷമിപ്പിച്ചു എന്നതും അതോടെ ആവണിക്ക് ബോധ്യപ്പെട്ടു.
ആവണി: “എടി പൊട്ടി പെണ്ണേ നി ഇന്നലെ അല്ലേ നിൻ്റെ വീട്ടിൽ നിന്നും ഇവിടെ എത്തിയത്. എൻ്റെ കല്യാണം ഉറപ്പിച്ചിട്ട് ഒരു ആഴ്ച്ച ആകുന്നുള്ളൂ. അതിനിടയിൽ നിന്നെ ഫോണിൽ കൂടി വിളിച്ചു അറിയിക്കാൻ പറ്റണ്ടെ. അതുമാത്രം അല്ല കല്യാണം ഉറപ്പിച്ച ശേഷമാണ് ജയ്യോട് എല്ലാം പറഞ്ഞത്. പിന്നെ അന്ന് മുതൽ അവൻ്റെ വായയിൽ ഉള്ളത് മുഴുവൻ ഞാൻ കേട്ടു കാരണം അവന് ആദ്യമേ അറിയാമായിരുന്നു വിഘനേശേട്ടൻ പണി തന്നു. പുള്ളിക്കാരൻ എല്ലാ കാര്യങ്ങളും ജയ്യോടു നേരത്തെ പറഞ്ഞിരുന്നു അതുകൊണ്ടാണ് ഇത് ഇങ്ങനെ ആയത്. മനസ്സിലായോടി ബുധൂസെ അവള് വെറുതെ സെൻ്റി അടിക്കുന്നു.”
♥️?❤️
♥️
Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo
അത് PL ല് ഉണ്ട് search ചെയ്താൽ മതി.
❤❤❤❤❤❤
♥️
Superb ?..
♥️
Nice ☺️
♥️