?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

-അത് അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിപ്പോയതാ…

-എന്നാ എനിക്കും ഇപ്പൊ ദേഷ്യം വരുന്നുണ്ട്…..

-ഓഹ് ഇപ്പൊ നിനക്ക് എന്താ വേണ്ടത് എന്നെ തല്ലണോ എന്നാ വന്നു തല്ല്..

നയന ദേഷ്യത്തോടെ പറഞ്ഞു

-ഏയ്‌ എനിക്ക് ആരെയും തല്ലുവൊന്നും വേണ്ട എനിക്ക് വേറെ ഒരു കാര്യം വേണം…

-എന്താ നിനക്ക് വേണ്ടത്.

-എനിക്ക് ഒരു ഉമ്മ വേണം.

വിഷ്ണു ഒരു കുസൃതി ചിരിയോടെ പറഞ്ഞു..

-അയ്യടാ മോനെ നടക്കില്ല, നിന്റെ സ്വഭാവം എനിക്ക് ഇപ്പൊ മനസ്സിലായി, പട്ടി, നീ നേരത്തെ ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല വിടില്ല ഞാൻ നിന്നെ..

നയന വിഷ്ണുവിന്റെ അടുത്തേക്ക് നീങ്ങി വിരൽ ചൂണ്ടി വാശിയോടെ പറഞ്ഞു…

-പക്ഷെ നേരത്തെ നല്ല സുഖിച്ചു നിൽക്കുന്നത് കണ്ടല്ലോ…

-അത് അത് പിന്നെ എന്നെ ഇതുവരെ ആരും അങ്ങനെ തൊട്ടിട്ടില്ല…..

-അയ്യോ പാവം സാരമില്ല വാവക്ക് ഇനി വിച്ചുവേട്ടനില്ലേ നമുക്ക് എല്ലാം നേരെയാക്കാം..

വിഷ്ണു നയനയുടെ രണ്ട് കവിളിലും പിടിച്ചു നുള്ളിക്കൊണ്ട് പറഞ്ഞു…

-ആ വിടെടാ പട്ടി, ഇറങ്ങി പോ റൂമിന്ന് എനിക്ക് ഡ്രസ്സ്‌ മാറണം….

നയന അവന്റെ രണ്ട് കയ്യും തട്ടി മാറ്റി കോപത്തോടെ പറഞ്ഞു….

-മോള് മാറിക്കോ ചേട്ടൻ ഇവിടെ ഇരുന്നോളാം….

വിഷ്ണു ചിരിയോടെ പറഞ്ഞു അവിടെ ബെഡിൽ ഇരുന്നു…

-ആ നിന്റെ ഉദ്ദേശം എനിക്ക് അറിയാം, നിന്നെ പോലെ ഒരു ചെറ്റയെ കെട്ടിയത് എന്റെ ഗതികേട്, നിന്റെ തന്തയെയും തള്ളയേയും പറഞ്ഞാൽ മതി, മക്കളെ വളർത്താൻ അറിയാത്ത റാസ്കല്സ്..

-ഡീ…

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.