?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 480

അമ്മു സന്തോഷത്തോടെ പറഞ്ഞു…

-ഏ പിന്നെയും ഏട്ടത്തി ആയ?

-ഏട്ടന്റെ ഭാര്യ പിന്നെ ഏട്ടത്തി തന്നെ അല്ലെ…. പിന്നെ ഏട്ടാ ഇപ്പോഴും എന്റെ പേടി മാറിയിട്ടില്ല…. ഏട്ടത്തി ഒരു police officer ആണ്…. നമ്മുടെ past അറിഞ്ഞാൽ ചിലപ്പോ…

-ഇല്ല അമ്മു അത് ഒരിക്കലും അവൾ അറിയില്ല….

വിഷ്ണു അമ്മുവിന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു….

അപ്പോൾ അവന്റെ മുഖത്ത് ഉണ്ടായിരുന്നത് ഒരു നിസ്സംഗ ഭാവം ആണ്…..

 

റൂമിൽ നിന്ന് പുറത്തിറങ്ങി നയന നേരെ പോയത് അടുക്കളയിലേക്ക് ആണ്….

അടുക്കളയിൽ സീതയെ സഹായിക്കുമ്പോഴും നയന മറ്റെന്തോ ചിന്തിചിരിക്കുകയായിരുന്നു.

-പ്രേമം അല്ല പോലും അതെന്താ എന്നെ പ്രേമിക്കാൻ കൊള്ളില്ലേ, ഹും. എന്നെ ശെരിക്ക് അറിയില്ല അവനു..

നയന സ്വയം ഓരോന്ന് പിറുത്തുറൂത്ത് കൊണ്ടിരിക്കുന്നു..

-മോൾക്ക് പാചകം ഒക്കെ അറിയാ അല്ലെ?

സീതയുടെ ചോദ്യമാണ് നയനയെ ചിന്തയിൽ നിന്ന് ഉണർത്തിയത്….

-എന്താ അമ്മേ?

-അല്ല മോൾ പാചകം എവിടുന്നാ പഠിച്ചതെന്ന്…..

-അമ്മ പഠിപ്പിച്ചു തന്നതാ,. പിന്നെ ജോലിക്ക് ജോയിൻ ചെയ്ത് അങ്ങോട്ട് പോയപ്പോ അതും ഇല്ലാണ്ടായി…..

-മോൾക്ക് എത്ര ദിവസം ലീവ് ഉണ്ട്..?

-2 ആഴ്ച കൂടി ഉണ്ട്…..

-പോകുമ്പോൾ എങ്ങനെയാ അവനും കൂടെ വരുന്നുണ്ടോ?

-ഞങ്ങൾ ഒന്നും തീരുമാനിച്ചില്ല അമ്മേ???

നയന അപ്പോഴാണ് അത് ഓർത്തത് തന്നെ,.

-ദൈവമേ ഇനി ആ സാധനത്തെ കൂടെ കൂട്ടേണ്ടി വരുമല്ലോ?

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.