?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

ആ നിമിഷം നയന ഒന്ന് പതറി അവൾ ചുറ്റും ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് നോക്കി… അപ്പൊ കാണുന്നത് വാ പൊത്തി ചിരിക്കുന്ന അമ്മുവിനെ ആണ്….

അവൾ എന്താ എന്ന അർത്ഥത്തിൽ രണ്ട് പിരികവും പൊക്കി അമ്മുവിനോട് ചോദിച്ചു…

അമ്മു ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി…

ഫുഡ്‌ കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു….

കൈ കഴുകാനായി വാഷ്‌ബേസിനു അടുത്തേക്ക് പോയ വിഷ്ണുവിന്റെ പുറകെ നയന വന്നു…..

-നമ്മുക്ക് ഉച്ചക്ക് മുമ്പ് ഇറങ്ങണം….

അവൾ വിഷ്ണുവിനോട് ആയി മപറഞ്ഞു….

-മ്മ്, എന്നാ താൻ റെഡി ആയിക്കോ ഇപ്പൊ തന്നെ ഇറങ്ങാം…

വിഷ്ണു കാര്യമായി തന്നെ അവളോട് പറഞ്ഞു…..

അത് കേട്ടതും നയന സന്തോഷവതിയായി…..

അവൾ അപ്പോൾ തന്നെ സീതയോട് പറയാനായി പോയി…..

വിഷ്ണു വേഗം തന്നെ റൂമിലേക്ക് പോയി….

തനിക്ക് ധരിക്കാനുള്ള ഒരു ഷർട്ടും പാന്റും എടുത്തിട്ടു….

ഒരു ബ്ലൂ colour ഷർട്ടും black ജീൻസും ആണ് അവൻ ധരിച്ചത്….

അപ്പോഴാണ് നയന റൂമിലേക്ക് കടന്നു വന്നത്…..

പെട്ടന്ന് അവൾ വന്നപ്പോൾ അവനു ഇന്നലെത്തെ സംഭവമാണ് ഓർമ വന്നത്……

-ഓഹോ മാഡത്തിന് ഇങ്ങനെ ഒരു മുറിയിലേക്ക് ഇടിച്ചു കയറി വരാം അല്ലെ….

അവൻ കണ്ണാടിയിലൂടെ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു….

-ഓ സോറി…

നയന അതേ പുച്ഛത്തോടെ തിരിച്ചു പറഞ്ഞു…

-മാഡത്തിന്റെ സോറി ഒന്നും എനിക്ക് വേണ്ട ഇന്നലെ ഞാൻ ഇതുപോലെ വന്നപ്പോൾ എന്നെ എന്താ ചെയ്തതെന്ന് ഓർമയുണ്ടോ?

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.