നയന അവനെ തള്ളി മാറ്റി…
ദേഷ്യത്തോടെ അവനെ നോക്കി…
അവൾ റൂമിൽ നിന്ന് ഇറങ്ങി പോയി….
-ദൈവമേ എനിക്ക് ശെരിക്കും അവളോട് പ്രേമം തോന്നി തുടങ്ങിയോ???
അവൾ പുറത്തേക്ക് പോയതും അവൻ സ്വയം ചിന്തിച്ചു….
-ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല, അവളൊരിക്കലും എന്നെ ഇഷ്ടപ്പെടില്ല….
അവൻ അങ്ങനെ ഓരോന്നു ചിന്തിച്ചു കൊണ്ടിരുന്നു…..
പതിയെ അവനും പുറത്തേക്കിറങ്ങി…
നേരെ അമ്മുവിന്റെ റൂമിലേക്ക് നോക്കി… അത് പൂട്ടി ഇരിക്കുകയായിരുന്നു…..
-ഇവളിതുവരെ എഴുന്നേറ്റില്ലേ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ??
വിഷ്ണു അമ്മുവിന്റെ റൂമിന് അരികിലേക്ക് നടന്നു ഡോറിൽ മുട്ടി…
-അമ്മുട്ടി മോളെ എഴുന്നേൽക്ക്…
അവൻ കുറച്ചു സമയം ആ ഡോറിൽ താളം പിടിച്ചിരുന്നു….
അധികം വൈകാതെ അമ്മു വന്നു ഡോർ തുറന്നു….
-മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ പൊട്ടാ….
അമ്മു അവനോട് ചൂടിയിക്കൊണ്ട് പറഞ്ഞു…
-എഴുന്നേറ്റ് വാടി പോത്തേ സമയം എത്രയായിന്ന് നോക്ക്…
-എടാ പട്ടി 8.30 ആയെ ഉള്ളു, എന്തുണ്ടാക്കാനാ ഇത്ര രാവിലെ വിളിച്ചേ…..
-എന്റെ ഉറക്കമോ പോയി നീ അങ്ങനെ സുഖമായി ഉറങ്ങണ്ടാ…
വിഷ്ണു അത് പറഞ്ഞപ്പോഴാണ് അമ്മു ഇന്നലത്തെ കാര്യം ഓർത്തത്…
-ഏട്ടാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…
അമ്മു കാര്യമായി തന്നെ പറഞ്ഞു..
അമ്മു എന്താ പറയാൻ പോകുന്നതെന്ന് വിഷ്ണുവിന് അറിയാമായിരുന്നു…..
next part elllayyy………….
???
ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???
???
3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???