?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

-എനിക്ക് അറിയാം തനിക്ക് എന്നെ അംഗീകരിക്കാൻ കഴിയില്ല എന്ന്…

എന്നെ പോലെ ഒരാൾ തനിക്ക് ഒരിക്കലും ചേരില്ല..താൻ പറഞ്ഞാ മതി നമുക്ക് പിരിയാം….

വിഷ്ണു അത് പറഞ്ഞതും നയന വിഷ്ണുവിനെ നോക്കി….

എന്നിട്ട് വീണ്ടും തിരിഞ്ഞിരുന്നു.

-എന്താടോ താൻ ഒന്നും പറയാത്തത്?

അവൻ ചോദിച്ചു…

-വിഷ്ണുവിന് ഇപ്പൊ എത്ര വയസ്സായി?

നയന അവനെ നോക്കി പെട്ടന്ന് ചോദിച്ചു….

-26

-26 വയസ്സായിട്ടും വിഷ്ണു എന്താ ഒരു ജോലി ഒന്നും നോക്കാത്തത്…

-ഞാൻ നോക്കുന്നുണ്ടല്ലോ ഡാഡിയെ സഹായിക്കുന്നുണ്ട്….

-എത്രനാൾ വിഷ്ണു ഇങ്ങനെ സ്വന്തം കാലിൽ നിൽക്കാതെ ഡാഡിയുടെ തണലിൽ നിൽക്കും.ഇപ്പൊ എന്നെ തന്നെ നോക്ക് എനിക്ക് 25 വയസ്സായി സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി എനിക്ക് ഇപ്പൊ ഉണ്ട്… നല്ല ഒരു ജോലി ഉണ്ട്…. ഒരാളുടെയും മുന്നിൽ തല കുനിക്കേണ്ടി വന്നിട്ടില്ല എനിക്ക്,. ഞാനും വിഷ്ണുവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്….

-എനിക്ക് മനസ്സിലാവും നയന അതാണ് ഞാനും പറഞ്ഞത് നമുക്ക് പിരിയാം…..

-ഇതാണ് വിഷ്ണു പ്രശ്നം നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 1 ദിവസം ആവുന്നേ ഉള്ളൂ അപ്പോഴേക്കും വിഷ്ണു പറയുന്നത് പിരിയുന്ന കാര്യം ആണ്…

-പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്….

-വിഷ്ണു നമ്മൾ തമ്മിൽ ആകെ 1 ദിവസത്തെ പരിജയം മാത്രേ ഉള്ളൂ, ആദ്യം നമ്മൾ പരസ്പരം മനസ്സിലാക്കണം അത് കഴിഞ്ഞ് നമുക്ക് തീരുമാനിക്കാം പിരിയാണോ വേണ്ടയോ എന്ന്….. അതിനു മുമ്പ് താൻ സ്വന്തമായി ഒരു ജോലി കണ്ടുപിടിക്കണം……

-അത് നടക്കില്ല നയന….

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.