?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

അമ്മുവിനോട് സംസാരിച്ചിരുന്ന വിഷ്ണുവിനെയും,. എന്തോ അവന്റെ മുഖത്ത് നോക്കാൻ അവൾക്ക് പേടി തോന്നി…. വിഷ്ണു ആണെങ്കിൽ അവളെ തന്നെ നോക്കി ഇരിക്കുവാണ്…

താഴെ എത്തി അമ്മുവിനോട് സംസാരിച്ചിരിക്കുമ്പോഴാണ് നയന താഴേക്ക് വരുന്നത് അവൻ കണ്ടത്…

പേടിച് പേടിച് ഉള്ള അവളുടെ നടത്തം കണ്ടതും അവനു ആദ്യം ചിരിയാണ് വന്നത്….

അപ്പോഴാണ് അവൻ അവളുടെ സാരി ശ്രദ്ധിച്ചത്……

ആ സാരിയിൽ അവൾ കൂടുതൽ സുന്ദരിയായി അവനു തോന്നി…

അവളുടെ കഴുത്തിൽ ആഭരണമായി അവൻ കെട്ടിയ താലി മാല മാത്രമാണ് ഉള്ളത്… കയ്യിൽ 2 വളയും

അപ്പോഴാണ് അവൻ അവളുടെ ഇടുപ്പിലേക്ക് നോക്കിയത്… വയറിന്റെ ചെറിയ ഭാഗം പുറത്ത് കാണാം, നടക്കുമ്പോൾ പാദസത്തിന്റെ ശബ്ദവും കേൾക്കുന്നുണ്ട്…. അവൻ അവളുടെ സൗധര്യത്തിൽ ലയിച്ചു ഇരുന്നു പോയി…

-ഇത്രെയും സൗദര്യം ഉള്ള ഇവൾ എന്തിനാണാവോ പോലീസിൽ ചേർന്നത്…

അവൻ മനസ്സിൽ പറഞ്ഞു…

-ഏട്ടാ…

അമ്മു തട്ടി വിളിക്കുമ്പോഴാണ് അവൻ ചിന്തയിൽ നിന്ന് ഉണർന്നത്…

-ഒന്ന് പയ്യെ നോക്ക് ഏട്ടാ, അത് ഏട്ടന്റെ ഭാര്യ ആണ്….

താൻ നയനയെ നോക്കി നിന്നത് അമ്മു കണ്ടെന്നു അവനു മനസ്സിലായി….

അവൻ അമ്മുവിനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.

-പോവാം…

അവൻ നയനയെ നോക്കി ചോദിച്ചു…

-മ്മ്…

അവൾ ഒന്ന് മൂളി….

-എന്റെ ഡ്രസ്സ്‌ എടുത്തായിരുന്നോ?

-ഇല്ല,… അവൾ താഴ്മയോടെ പറഞ്ഞു..

-പോയി എടുത്തിട്ട് വാ….

അവൾ തിരിച്ചു പോകാതെ മടിച്ചു നിന്നു….

-പറഞ്ഞത് കേട്ടില്ലേ വേഗം…

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.