?? അവൾ രാജകുമാരി-10 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 586

 

 

” ….. മ് പോകൂ …… ഞാൻ പറഞ്ഞത് പോലെയൊക്കെ ചെയ്യുക….. ”

 

 

കാലാസുരൻ ഇടിമുഴക്കമുള്ള ശബ്ദത്തോടെ അവരോട് അജ്ഞാപിച്ചു . പൈശാചിക ശക്തികൾ സ്വീകരിച്ച അവൾ കുതിരപ്പുറത്ത് കയറി ആയുധങ്ങളുമായി ഇരുട്ടിനെ ഭേദിച്ചു കൊണ്ട് വനത്തിനു പുറത്തേയ്ക്ക് യാത്ര തിരിച്ചു .

 

 

……………………………………………

 

 

പിറ്റേന്ന് പുലർച്ചെ ( ആ ആഴ്ചവട്ടത്തിലെ ശുക്രവാരം )

 

 

ജ്യോതി ശാസ്ത്രി നിർദ്ദേശിച്ച പ്രകാരം ക്ഷേത്ര ദർശനം നടത്തേണ്ട ദിവസം . പതിവ് പോലെ അവർ യാത്ര തിരിച്ചു വനാതിർത്ഥിയിലുള്ള ചന്ദ്രദേവന്റെ ആ ക്ഷേത്രത്തിലേയ്ക്ക് .

 

 

ദൂരങ്ങൾ താണ്ടി അവരുടെ യാത്ര തുടർന്നു . വിജനമായ പ്രദേശം …. എങ്ങും പച്ചപ്പ് മാത്രം ആൾ താമസമില്ലാത്ത ഗ്രാമത്തിന്റെ അതിർത്തി പ്രദേശം . ക്ഷേത്രത്തിന് അടുത്ത് എത്താറായതും പെട്ടെന്ന് അവന്തികയും തോഴിമാരും സഞ്ചരിച്ച ആ കുതിരവണ്ടി നിന്നു .

 

 

” എന്തു പറ്റി ….. ക്ഷേത്രത്തിന് സമീപമായില്ലല്ലോ …? . എന്തിനാ യാത്ര നിർത്തിയത് . ”

 

 

പെട്ടെന്ന് കുതിരവണ്ടി നിർത്തിയതു കൊണ്ട് കാരണമറിയുവാനായി തോഴി കുതിര വണ്ടി തെളിയ്ക്കുന്ന പടയാളിയോട് ചോദിച്ചു .

 

 

” കുമാരീ …… അപകടം …. നിങ്ങ …… ”

 

 

അയാൾ വാക്കുകൾ മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ പുറത്ത് ആയുധങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദവും ഒപ്പം പടയാളികളുടെ നിലവിളിയും കുതിരവണ്ടിയ്ക്കുള്ളിൽ ഇരുന്ന അവരുടെ ചെവികളിലേക്കെത്തി ……..

 

 

അവന്തികയുടെയും തോഴിമാരുടെയും മുഖത്ത് ഭയം നിറഞ്ഞു . എന്തോ അരുതാത്തത് പുറത്ത് സംഭവിച്ചു എന്ന് അവർക്ക് മനസ്സിലായി . ഒരു തരം മരണത്തിന്റെ സൂചന …

 

 

69 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  3. ഇവിടെ ഇടയ്ക്കു ഓരു കഥ വന്നരുന്നു 18 വയസുവരെ വെളിയിൽ വിടതെ ഓരു കമ്പ്യൂട്ടർ ai യുടെ സഹായത്തോടെ വളർതി പിന്നീട് വെളിയിൽ വരുന്ന ഓരു യൗവവിന്റെ കഥ അതെ ഏതാണ് എന്നു പറയാമോ

  4. കട്ട waiting anu Balance part nu

  5. ചേട്ടോ അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയോ yann വരും?

    1. സത്യത്തിൽ ഇതുവരെ എഴുതി തുടങ്ങാൻ കഴിഞ്ഞിട്ടില്ല …. കുറച്ച് ദിവസമായി day and night വർക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ എഴുതി ഇടാം

      1. അതു എന്തു വർക്ക വിച്ചു, രാത്രിയും പകലും. എന്റെ അറിവിൽ പട്ടാളക്കാർക്ക് മാത്രമാണ് 24 മണിക്കൂർ ജോലി. എന്നാലും അവർക്ക് ഒരുപാട് ബ്രേക്ക് കിട്ടാറുണ്ട്.
        എന്താലും തന്റെ കഥ കൊള്ളാം പെട്ടന്ന് പ്രതീഷിക്കുന്നു.

        1. രണ്ട് ദിവസം day and night ഉണ്ടായിരുന്നു . CCTV യുടെ വർക്കിനാണ് പോകുന്നത് . ഒരു മാളിൽ വേഗം പണി തീർക്കേണ്ടതു കൊണ്ട് night തങ്ങേണ്ടി വന്നു …. ഇപ്പോൾ പ്രശ്നമില്ല . കഥ ഈ ഭാഗം ഏകദേശം എഴുതി . ഇനി അൽപം കൂടിയുണ്ട് പിന്നെ എഡിറ്റിംങ്ങും ഒരു 3, 4 days നുള്ളിൽ വരും

          1. കട്ട waiting anu

          2. Ok വിച്ചു, തങ്ങളുടെ എഴുത്തു നല്ല ഫ്ലോയാണ്, പിന്നെ ഡീലേ ഇല്ലാതെ എഴുതും,
            ഇവിടെ കുറച്ചു ആൾക്കാർ ഉണ്ട് കൂകി തെളിഞ്ഞില്ല അതിനു മുൻപ് കൂകൻ തുടങ്ങി. എന്തോ സംഭവം ആണെന്നവിചാരം.

  6. അപ്പൂട്ടൻ ?

    വിച്ചു മോനെ അടിപൊളി…. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി…

    1. അപ്പൂട്ടാ …..???
      സ്നേഹത്തോടെ ……

  7. ചേട്ടാ ???. Njna മറ്റേ സയിറ്റിൽ ചേട്ടന്റെ കഥകൾ എല്ലാം വായിക്കാറുണ്ടായിരുന്നു ?. ഒരുപാട് ഇഷ്ടവും ആണ്. പക്ഷെ ഇങ്ങനെ oru sayitinne കുറിച്ച് അറിയില്ലായിരുന്നു. ഒരു കൂട്ടുകാരൻ ആണ് ഇതിന്നെ കുറിച്ച് പറഞ്ഞു തന്നത് ? കയറിന്നോക്കിയപ്പോൾ mk യുടെ സ്റ്റോറി കണ്ടു അത് വായിച്ചു ഇന്നലെ ആണ് പിന്നെ ഇതിൽ കയറി ന്നോക്കുന്നത് കയറിയപ്പോൾ ചേട്ടന്റെ കഥ കിടക്കുന്നു ഒന്നും ന്നോകില്ല ഫാസ്റ്റ് മുതൽ 9 പാർട് vare വായിച്ചു ഇനി ഇതും കുടിയുണ്ട് ഫുൾ വായിച്ചു കമന്റ് ഇടം എന്ന് ആണ് വിചാരിച്ചത് പിന്നെ ഇപ്പോൾ തന്നെ ഇടാം എന്ന് കരുതി. വായിക്കാൻ തുടങ്ങിയപ്പോൾ ഒരു പ്രതിഷേ ഉണ്ടായിരുന്നോളൂ വായിക്കുന്നത് ന്നലാ സ്റ്റോറി അകന്മ എന്ന് അടിപൊളി ആയിരുന്നു ചേട്ടാ ഇനി ഇതുകൂടി വായിക്കട്ടെ

    1. ഒത്തിരി സന്തോഷം സഹോ ഈ സപ്പോർട്ടിന്……
      സ്നേഹത്തോടെ ????

  8. വിച്ചുട്ടാ…. ???

    എവിടെയാണ് പുള്ളേ നീയ്യ്… കാണാൻ കൂടെ കിട്ടുന്നില്ലല്ലോ… ജോലി ഒക്കെ ആയി സെറ്റിൽ ആയി അല്ലെ… പിള്ളേച്ചനോട് ചോദിച്ചപ്പോൾ പറഞ്ഞു നിന്റെ കല്യാണം ശരിയായി എന്ന് ഉള്ളതാണോ ??? എന്തായാലും നിന്റെ ജീവിതമെങ്കിലും പച്ച പിടിച്ചതിൽ സന്തോഷമുണ്ട് ???

    എല്ലാ തവണത്തെയും പോലെ ഈ പാർട്ടും വളരെ മികച്ചതായി… അങ്ങനെ ശത്രു അവതരിച്ചു അല്ലെ ഇനി പ്രതികാരം… വായിച്ചപ്പോൾ എവിടെയൊക്കെയോ ബാഹുബലി കേറി വന്നു… ബാഹുബലി കണ്ടതിനുശേഷം മനസ്സിൽ തോന്നിയ കഥയല്ല ഇത്… സത്യം പറഞ്ഞോ…???

    എന്റെ സംശയം അതല്ല സഞ്ചാരിച്ച യോഗ്യമല്ലാത്ത വഴിയിലൂടെ എങ്ങിനെ രാജകുമാരിയും കൊണ്ട് കാലസുരന്റെ അനുയായികൾ കുതിര വണ്ടി ഓടിച്ചു… കുതിരപ്പുറത്ത് പോകുന്നത് പോലെയല്ലല്ലോ കുതിര വണ്ടി കൊണ്ട് സഞ്ചാരയോഗ്യമല്ലാത്ത വഴിയിലൂടെ പോകുന്നത് ??? ഇമ്മാതിരി പൊട്ട സംശയങ്ങളൊക്കെ ഉത്തരം തരുവാൻ നിനക്ക് സാധിക്കുമോ എന്തോ ???

    അപ്പോൾ കഴിഞ്ഞ തവണത്തെ പോലെ ഞാൻ പറയുന്നില്ല… പരമാവധി സമയമെടുത്ത് പതുക്കെ എഴുതിയിട്ട് തോന്നുമ്പോൾ തന്നാൽ മതി… കഴിഞ്ഞ പ്രാവശ്യം തന്നെ പെട്ടെന്ന് തരണം എന്ന് കമന്റ് ചെയ്ത് മൂഞ്ചിപോയതുകൊണ്ടാണ് ???

    സ്നേഹം എന്നും ♥️♥️♥️

    -മേനോൻ കുട്ടി

    1. സഹോ….. തിരക്കാണ് സഹോ അതാണ് ഇപ്പൊ എന്നെ കാണാൻ കിട്ടാത്തത് ???
      പിന്നെ ജോലി കയ്യാല പുറത്തെ തേങ്ങ കണക്കാണ് എപ്പൊ വേണേലും പോവാം ????
      പിന്നെ എനിക്ക് കല്യാണം ഒന്നും ആയിട്ടില്ല . എനിക്കതിന്റെ പ്രായം ആയിട്ടില്ല എന്നാണ് എന്റെ ഒരു ഇത് ???
      മനസ്സിന് ഇഷ്ടപ്പെട്ട ഒരു ജോലി കിട്ടിയിട്ടേ
      കല്യാണമൊക്കെ ഉണ്ടാകു …..

      സത്യത്തിൽ ബാഹുബലിയുടെ കഥയൊക്കെ ഞാൻ മറന്ന് പോയി …. അതിന്റെ വല്ല ടച്ചും ഇതിൽ വന്നെങ്കിൽ ക്ഷമിക്ക്യ …. ???
      പിന്നെ വഴിയുടെ പ്രശ്നം ….. വനാസുര വംശജർ പോയ വഴിയല്ല കഴുകൻ ആദിത്യന് കാട്ടിക്കൊടുത്തത് ….. കഴുകൻ അവനെ സന്യാസിയുടെ അടുത്ത് എത്തിക്കുകയായിരുന്നു …. അത് അടുത്ത പാർട്ടിൽ മനസ്സിലാകും .
      അപ്പൊ ഒത്തിരി സന്തോഷം

      സ്നേഹത്തോടെ …..??❤️❤️
      ????????

Comments are closed.