?? അവൾ രാജകുമാരി-10 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 586

 

 

അവന്തിക പുറത്തെ കാഴ്ചകളിൽ ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു .

 

 

” കുമാരീ ….. ആ സ്വപ്നത്തെകുറിച്ച് ആലോചിച്ച് ഇനി വിഷമിക്കരുത് . എന്തായാലും അടുത്ത് ക്ഷേത്ര ദർശനം നടത്തുമ്പോൾ കുമാരിയോടൊപ്പം ഞാനും വനത്തിനുള്ളിലേക്ക് വരുന്നുണ്ട് . എനിക്കും ഒന്ന് കാണണം കുമാരിയുടെ മനസ്സ് കീഴടക്കിയ ആ വീരനെ …… ”

 

 

തോഴി ഒരു പുഞ്ചിരിയോടെ പറഞ്ഞു . അത് കേട്ടതും അവന്തികയുടെ മുഖത്ത് സങ്കടത്തിന്റെ നിഴൽ മാറി പതിയെ സന്തോഷം വന്ന് നിറഞ്ഞു .

 

 

……………………………………………

 

 

അങ്ങനെ ചില ദിവസങ്ങൾ കടന്നുപോയി ……..
അവന്തികയുടെ മനസ്സ് പൂർണ്ണമായും ആദിത്യനെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് നിറഞ്ഞു ഒപ്പം അവനെ വീണ്ടും കാണാനുള്ള ആകാംഷയും …………

 

 

……………………………………………

 

 

വനാസുര വംശജർ താമസിക്കുന്ന ആ കറുത്ത വനം ………

 

 

ആ വനത്തിന്റെ നടുക്കായി പ്രതിഷ്ഠിച്ചിരിക്കുന്ന ആ അസുര മൂർത്തിയുടെ (പൈശാചിക ശക്തി ) വിഗ്രഹത്തിനു മുന്നിൽ പൈശാചിക ശക്തികൾ ആർജിക്കുവാനുള്ള വലിയ ഹോമം നടക്കുന്നു .രാത്രിയുടെ ഇരുട്ടിനെ ഭേദിച്ചു കൊണ്ട് ഹോമകുണ്ഡത്തിലെ തീയുടെ പ്രകാശം അവിടെ മുഴുവൻ വ്യാപിച്ചിരിക്കുന്നു . ആ നീച കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കാലാസുരൻ തന്റെ ഉള്ളം കയ്യിൽ കത്തികൊണ്ട് കീറി മുറിവുണ്ടാക്കിയ ശേഷം മുറിവിലൂടെ പുറത്തേയ്ക്ക് വന്ന രക്തം ഹോമകുണ്ഡത്തിലേയ്ക്ക് ഇറ്റിച്ചു .

 

 

മുറിവിലൂടെ ബാക്കി വന്ന രക്തത്തെ തന്റെ മുൻപിൽ നിന്ന വനാസുരവംശത്തിൽപ്പെട്ട അഞ്ച് പോരാളികളുടെ വായിലേക്ക് മാറി മാറി ഇറ്റിച്ചു കൊടുത്തു . കാലാസുരന്റെ ചുടുരക്തം കുടിച്ച ആ അഞ്ച് പേരുടെയും കണ്ണുകൾ പെട്ടെന്ന് രക്തവർണ്ണമായി മാറി . ശരീരം മുഴുവൻ വലിഞ്ഞ് മുറുകി …. എന്തെന്നില്ലാത്ത ഒരു ശക്തി അവരുടെ ശരീരത്തിൽ വന്ന് നിറഞ്ഞു …….

 

 

69 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  3. ഇവിടെ ഇടയ്ക്കു ഓരു കഥ വന്നരുന്നു 18 വയസുവരെ വെളിയിൽ വിടതെ ഓരു കമ്പ്യൂട്ടർ ai യുടെ സഹായത്തോടെ വളർതി പിന്നീട് വെളിയിൽ വരുന്ന ഓരു യൗവവിന്റെ കഥ അതെ ഏതാണ് എന്നു പറയാമോ

  4. കട്ട waiting anu Balance part nu

  5. ചേട്ടോ അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയോ yann വരും?

    1. സത്യത്തിൽ ഇതുവരെ എഴുതി തുടങ്ങാൻ കഴിഞ്ഞിട്ടില്ല …. കുറച്ച് ദിവസമായി day and night വർക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ എഴുതി ഇടാം

      1. അതു എന്തു വർക്ക വിച്ചു, രാത്രിയും പകലും. എന്റെ അറിവിൽ പട്ടാളക്കാർക്ക് മാത്രമാണ് 24 മണിക്കൂർ ജോലി. എന്നാലും അവർക്ക് ഒരുപാട് ബ്രേക്ക് കിട്ടാറുണ്ട്.
        എന്താലും തന്റെ കഥ കൊള്ളാം പെട്ടന്ന് പ്രതീഷിക്കുന്നു.

        1. രണ്ട് ദിവസം day and night ഉണ്ടായിരുന്നു . CCTV യുടെ വർക്കിനാണ് പോകുന്നത് . ഒരു മാളിൽ വേഗം പണി തീർക്കേണ്ടതു കൊണ്ട് night തങ്ങേണ്ടി വന്നു …. ഇപ്പോൾ പ്രശ്നമില്ല . കഥ ഈ ഭാഗം ഏകദേശം എഴുതി . ഇനി അൽപം കൂടിയുണ്ട് പിന്നെ എഡിറ്റിംങ്ങും ഒരു 3, 4 days നുള്ളിൽ വരും

          1. കട്ട waiting anu

          2. Ok വിച്ചു, തങ്ങളുടെ എഴുത്തു നല്ല ഫ്ലോയാണ്, പിന്നെ ഡീലേ ഇല്ലാതെ എഴുതും,
            ഇവിടെ കുറച്ചു ആൾക്കാർ ഉണ്ട് കൂകി തെളിഞ്ഞില്ല അതിനു മുൻപ് കൂകൻ തുടങ്ങി. എന്തോ സംഭവം ആണെന്നവിചാരം.

  6. അപ്പൂട്ടൻ ?

    വിച്ചു മോനെ അടിപൊളി…. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി…

    1. അപ്പൂട്ടാ …..???
      സ്നേഹത്തോടെ ……

  7. ചേട്ടാ ???. Njna മറ്റേ സയിറ്റിൽ ചേട്ടന്റെ കഥകൾ എല്ലാം വായിക്കാറുണ്ടായിരുന്നു ?. ഒരുപാട് ഇഷ്ടവും ആണ്. പക്ഷെ ഇങ്ങനെ oru sayitinne കുറിച്ച് അറിയില്ലായിരുന്നു. ഒരു കൂട്ടുകാരൻ ആണ് ഇതിന്നെ കുറിച്ച് പറഞ്ഞു തന്നത് ? കയറിന്നോക്കിയപ്പോൾ mk യുടെ സ്റ്റോറി കണ്ടു അത് വായിച്ചു ഇന്നലെ ആണ് പിന്നെ ഇതിൽ കയറി ന്നോക്കുന്നത് കയറിയപ്പോൾ ചേട്ടന്റെ കഥ കിടക്കുന്നു ഒന്നും ന്നോകില്ല ഫാസ്റ്റ് മുതൽ 9 പാർട് vare വായിച്ചു ഇനി ഇതും കുടിയുണ്ട് ഫുൾ വായിച്ചു കമന്റ് ഇടം എന്ന് ആണ് വിചാരിച്ചത് പിന്നെ ഇപ്പോൾ തന്നെ ഇടാം എന്ന് കരുതി. വായിക്കാൻ തുടങ്ങിയപ്പോൾ ഒരു പ്രതിഷേ ഉണ്ടായിരുന്നോളൂ വായിക്കുന്നത് ന്നലാ സ്റ്റോറി അകന്മ എന്ന് അടിപൊളി ആയിരുന്നു ചേട്ടാ ഇനി ഇതുകൂടി വായിക്കട്ടെ

    1. ഒത്തിരി സന്തോഷം സഹോ ഈ സപ്പോർട്ടിന്……
      സ്നേഹത്തോടെ ????

  8. വിച്ചുട്ടാ…. ???

    എവിടെയാണ് പുള്ളേ നീയ്യ്… കാണാൻ കൂടെ കിട്ടുന്നില്ലല്ലോ… ജോലി ഒക്കെ ആയി സെറ്റിൽ ആയി അല്ലെ… പിള്ളേച്ചനോട് ചോദിച്ചപ്പോൾ പറഞ്ഞു നിന്റെ കല്യാണം ശരിയായി എന്ന് ഉള്ളതാണോ ??? എന്തായാലും നിന്റെ ജീവിതമെങ്കിലും പച്ച പിടിച്ചതിൽ സന്തോഷമുണ്ട് ???

    എല്ലാ തവണത്തെയും പോലെ ഈ പാർട്ടും വളരെ മികച്ചതായി… അങ്ങനെ ശത്രു അവതരിച്ചു അല്ലെ ഇനി പ്രതികാരം… വായിച്ചപ്പോൾ എവിടെയൊക്കെയോ ബാഹുബലി കേറി വന്നു… ബാഹുബലി കണ്ടതിനുശേഷം മനസ്സിൽ തോന്നിയ കഥയല്ല ഇത്… സത്യം പറഞ്ഞോ…???

    എന്റെ സംശയം അതല്ല സഞ്ചാരിച്ച യോഗ്യമല്ലാത്ത വഴിയിലൂടെ എങ്ങിനെ രാജകുമാരിയും കൊണ്ട് കാലസുരന്റെ അനുയായികൾ കുതിര വണ്ടി ഓടിച്ചു… കുതിരപ്പുറത്ത് പോകുന്നത് പോലെയല്ലല്ലോ കുതിര വണ്ടി കൊണ്ട് സഞ്ചാരയോഗ്യമല്ലാത്ത വഴിയിലൂടെ പോകുന്നത് ??? ഇമ്മാതിരി പൊട്ട സംശയങ്ങളൊക്കെ ഉത്തരം തരുവാൻ നിനക്ക് സാധിക്കുമോ എന്തോ ???

    അപ്പോൾ കഴിഞ്ഞ തവണത്തെ പോലെ ഞാൻ പറയുന്നില്ല… പരമാവധി സമയമെടുത്ത് പതുക്കെ എഴുതിയിട്ട് തോന്നുമ്പോൾ തന്നാൽ മതി… കഴിഞ്ഞ പ്രാവശ്യം തന്നെ പെട്ടെന്ന് തരണം എന്ന് കമന്റ് ചെയ്ത് മൂഞ്ചിപോയതുകൊണ്ടാണ് ???

    സ്നേഹം എന്നും ♥️♥️♥️

    -മേനോൻ കുട്ടി

    1. സഹോ….. തിരക്കാണ് സഹോ അതാണ് ഇപ്പൊ എന്നെ കാണാൻ കിട്ടാത്തത് ???
      പിന്നെ ജോലി കയ്യാല പുറത്തെ തേങ്ങ കണക്കാണ് എപ്പൊ വേണേലും പോവാം ????
      പിന്നെ എനിക്ക് കല്യാണം ഒന്നും ആയിട്ടില്ല . എനിക്കതിന്റെ പ്രായം ആയിട്ടില്ല എന്നാണ് എന്റെ ഒരു ഇത് ???
      മനസ്സിന് ഇഷ്ടപ്പെട്ട ഒരു ജോലി കിട്ടിയിട്ടേ
      കല്യാണമൊക്കെ ഉണ്ടാകു …..

      സത്യത്തിൽ ബാഹുബലിയുടെ കഥയൊക്കെ ഞാൻ മറന്ന് പോയി …. അതിന്റെ വല്ല ടച്ചും ഇതിൽ വന്നെങ്കിൽ ക്ഷമിക്ക്യ …. ???
      പിന്നെ വഴിയുടെ പ്രശ്നം ….. വനാസുര വംശജർ പോയ വഴിയല്ല കഴുകൻ ആദിത്യന് കാട്ടിക്കൊടുത്തത് ….. കഴുകൻ അവനെ സന്യാസിയുടെ അടുത്ത് എത്തിക്കുകയായിരുന്നു …. അത് അടുത്ത പാർട്ടിൽ മനസ്സിലാകും .
      അപ്പൊ ഒത്തിരി സന്തോഷം

      സ്നേഹത്തോടെ …..??❤️❤️
      ????????

Comments are closed.