മായാ കാഴ്ചകൾ ❤ [നൗഫു] 3745

Views : 5061

മായാ കാഴ്ചകൾ

maya kaychakal

author : നൗഫു ❤

 

 

ഇന്നാണ് ആ ദിവസം, കുറച്ചു മണിക്കൂറുകൾ മാത്രം..

 

സമയം പതിനൊന്നു മണിയോട് അടുക്കുന്നു..

 

ഞാൻ എന്റെ അരികിൽ കിടന്നുറങ്ങുന്ന ഭാര്യയെയും മകനെയും ഒന്ന് നോക്കി..

 

ഇല്ല എന്റെ ഉള്ളിൽ ഒരു കുറ്റബോധവും ഇല്ല..

 

എത്ര വിദഗ്ധമായാണ് ഞാൻ ഇവരെ ചതിച്ചിരിക്കുന്നത്..

 

രണ്ട് മാസം മുന്നേ എന്റെ അരികിലേക് വീണ്ടും വന്ന പഴയ സൗഹൃദത്തെ ഭാര്യയെയും മകനെയും മറന്നു കൊണ്ട് ഞാൻ എന്റേതാക്കുവാൻ പോകുന്നു..

 

 

❤❤❤❤

 

ക്ലിങ്..

 

മെസ്സേജ് വരുന്ന വൈബ്രേറ്റർ സൗണ്ട് ആണ് എന്നെ വെറുതെ കണ്ണടച്ചുള്ള ആ മയക്കത്തിൽ നിന്നും ഉണർത്തിയത്..

 

” മൂന്നു മണിക്ക് ഞാൻ എന്റെ വീടിന്റെ പുറത്ത് ഉണ്ടാകും.., ”

 

സമയം ഒന്നര കഴിഞ്ഞിട്ടുണ്ട് ,

 

എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക് അര മണിക്കൂർ മാത്രം ഡ്രൈവ് ചെയ്താൽ മതി..

 

ഞാൻ ആരാണെന്ന് പറയാം..

 

റഹീം..

 

ഇത് എന്റെ കഥയാണ്..

 

വഞ്ചിക്കപ്പെട്ട് പോയവരുടെ നിസ്സഹാവസ്ഥ മാത്രമേ ഇത് വരെ നിങ്ങൾ കഥയായി കേട്ടിട്ടുള്ളു.. വഞ്ചിക്കാൻ പോകുന്നവന്റെ കഥയാണ് ഇത്..

 

എന്റെ ഭാര്യ അമീനയെയും ഞങ്ങളുടെ മകൻ നിചുട്ടനേയും വഞ്ചിക്കാൻ പോകുന്ന എന്റെ കഥ.. ആഗ്രഹിച്ചതല്ല ഒരിക്കലും ഇങ്ങനെ ഒരു ജീവിതം.. പക്ഷെ ഇന്ന് എന്റെ അവസാന മണിക്കൂറുകളാണ് ഇവരുടെ കൂടെ..

 

ഒരു കുറ്റമോ കുറവോ ഇവരിൽ പറയാൻ എനിക്കില്ല, പിന്നെ എന്തിനാ നീ മറ്റൊരുവളെ കൂടെ കൂട്ടുന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ല..

 

അവൾ.. അവൾ ആരാണെന്ന് പറയാം..

 

പണ്ടെങ്ങോ അടുത്ത് മറന്നു പോയൊരു സൗഹൃദം..

 

സബീഹാ (സുന്ദരി) പേര് പോലെ തന്നെ സൗന്ദര്യം ആവശ്യത്തിൽ കൂടുതൽ ഉള്ളവൾ..

 

അതായിരുന്നോ അവളോട്‌ അടുക്കാനുള്ള കാരണം.. അല്ലെങ്കിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പേ അവളോടുള്ളിന്റെ ഉള്ളിലുള്ള ഇഷ്ടമോ ..

 

അവളുടെ വിവാഹം കഴിഞ്ഞിട്ട് പത്തു കൊല്ലമായി.. അവൾ അവിടെ പൂർണ്ണ തൃപ്തിയിൽ ജീവിക്കുന്നവൾ ആയിരുന്നു.. വെറുതെ ഒരു ഫ്രണ്ട്ഷിപ്പിന്റെ മുകളിൽ വീണ്ടും തുടങ്ങിയ ഒരു ബന്ധം..

 

രണ്ട് മാസങ്ങൾക് മുമ്പ് ഒരു ന്യൂ ഇയർ രാത്രിയിൽ എന്റെ ഫോണിലേക്കു ഒരു മെസ്സേജ് വന്നു.. ഹാപ്പി ന്യൂ ഇയർ എന്നും എഴുതി കൊണ്ട്.. എനിക്ക് അറിയാത്ത ഒരു നമ്പർ..

 

ഞാൻ അതിന് ഒരു മറുപടിയും കൊടുത്തില്ല മെസ്സേജ് റീഡ് ചെയ്തു അവിടെ തന്നെ വെച്ചു.. ആരാണെന്ന് അറിയാത്ത ഒരു മെസ്സേജ്.. ഒരു പ്രൊഫൈൽ ഫോട്ടോ പോലും ഇല്ല..

 

Recent Stories

The Author

20 Comments

  1. Manushyante nenjidippu koottiyallo bro. Enthayalum Rahimum Sabeehayum cheythath thettaayi poyi. Avarude makkale orthenkilum ith cheyyathirikkaam aayirunnu. Ith pole ethrayo real casukal nadakkunnu.

  2. നെജി ചേച്ചി ഇങ്ങാരുടെ ഫോൺ ദിവസവും അഞ്ചു നേരം പരിശോധന നടത്തണം …🏃🏃🏃🏃😂

  3. നൗഫുവിൽനിന്ന് പ്രതീക്ഷിക്കാത്ത കഥ. ലൈക്ക് ചെയ്യാത്തത് മനപൂർവ്വം,

  4. Adipoli ayaitund ❤

  5. ആണും പെണ്ണും മിണ്ടിയാൽ ഒന്നുകിൽ പ്രേമം അല്ലേൽ അവിഹിതം.. ഇതു രണ്ടുമല്ലാത്ത സൗഹൃദം എന്നൊരു സാദനം ഉണ്ടെന്ന് നമ്മുടെ ഒക്കെ നാട്ടിലെ ആളുകൾക്ക് ഇനിയും അറിയില്ല..

    ഇനി കഥയെ കുറിച്ച് പറയാണെങ്കി ആ തെണ്ടി ചെയ്തത് ശുദ്ധ പോക്രിത്തരം

  6. വായിച്ചു… ശെരിക്കും എന്താ parayendathennariyilla… Avihuthathe ഇത്ര മനോഹരമായി അവതരിപ്പിക്കാൻ പറ്റും അല്ലേ…

  7. ഏക - ദന്തി

    മിഷ്യാ ..ഇത് ഇങ്ങൾടെ ലയിഫിൽ ഇണ്ടായ വല്ല കതെന്തേലും ആണോ മൻസാ …. പറയാൻ പറ്റൂല മന്സനല്ലേ പുള്ളെ

  8. Eppam samoohathil nadakkunna oru “fantasy” trend aanu eth …. engane cheyyumbol evar aarem kurich orkkaaree ella…. chilark sex mathraanu lakshyamenkil chilar athil premam koode kalarthi sari kandethunnu….” what a prahasanam”…. pennu kittoolaanu aarum pedikanda pennu kettaan pedichaal mathi ennathe kaalam entha le….! Noufu bhai oru ormapeduthalaanu eth….👍✌️ veendum godhayil erangiyathil Santhosham✌️

  9. നൗഫു ഭായ്,
    ഇത് ഒരു കഥയായി കാണാനാവില്ല ഇന്ന് നമ്മുടെ സമൂഹത്തിൽ സർവ്വസാധാരണമായി കാണുന്നതാണ്. വൈവാഹിക ജീവിതത്തിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകൾക്കിടയിൽ അവിചാരിതമായി വന്നു ചേരുന്ന സൗഹൃദം പിന്നെ തന്റെ ദുഃഖത്തിൽ സന്തതസഹചാരി ഒടുവിൽ അവനിലേക്കുള്ള പൂർണമായ മാറ്റം.
    നന്നായി എഴുതി…

  10. ♨♨ അർജുനൻ പിള്ള ♨♨

    നീ വീണ്ടും വന്നു അല്ലെ 😜. വായിച്ചില്ല. 🥰🥰🥰

  11. *വിനോദ്കുമാർ G*❤

  12. ഇത്തയെ ഗൾഫിലേക്ക് കൊണ്ടൊരാനിരുന്ന നീ പ്ലാൻ മാറ്റി ലീവെടുത്ത് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞപ്പോ തന്നെ ഞാനൊന്നു കരുതിയതാ എന്തോ വലിയ അത്യാഹിതം വരാൻ പോകുന്നുണ്ടെന്ന്.. 😥😥😥

    ഇതിപ്പോ കഥയാണെന്ന് നീ പറയുമെങ്കിലും നാട്ടിൽ പോയിട്ട് നടപ്പിലാക്കാനുള്ള പദ്ധതി മുൻകൂറായി എഴുതി പബ്ലിഷ് ചെയ്യുന്ന ദൃശ്യം പരിപാടിയാണെന്ന് മനസിലാക്കാൻ വലിയ പുത്തിയൊന്നും മാണ്ട. 😏😏😏 എന്നാലും നീ ഇത്തയേം കുട്ട്യോളേം ഒഴിവാക്കി ഇങ്ങനെ ചെയ്യുന്ന് എനിക്കങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതൊരു ഫോട്ടോസ്റ്റാറ്റല്ല നിന്റെ സ്വന്തമാണ് കോപ്പിറൈറ്റിന് വേണ്ടി ചെയ്തതാണെന്നൊക്കെ എനിക്കറിയാം….🤭🤭🤭 പദ്ധതിയിലെ പാളിച്ചകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അതും കൂടി ചേർത്തു നടപ്പിലാക്കാനുള്ള നിന്റെ ബുദ്ധി അന്യായം താന്നെ 🙇‍♂️🙇‍♂️🙇‍♂️

    ന്നാലും സെമിത്താ ഇതെങ്ങനെ സഹിക്കും…😭😭😭

    കഥ, അല്ല നിന്റെ ഭാവി പദ്ധതി ഉഷാറായിക്ക്, എല്ലാ വിധ പാരകളും എന്റെ വകയായും കമ്മറ്റി വകയായും ഉടനെ തന്നെ എത്തിച്ചുതരുന്നതാണ് 😁😁😁

    💖💖💖

    1. ഫാൻഫിക്ഷൻ

      😀😀

  13. And the machine doing it’s work again..!

  14. ഇതെന്താ സംഭവം… ഇങ്ങള് മെഷീൻ നേരിട്ടു സൈറ്റുമായി ലിങ്ക് ചെയ്തോ 😍🤪🤔

  15. വിച്ചൂസ്

    അവിഹിതം ഇത്രക്ക് മനോഹരമായി എഴുതാൻ പറ്റുവോ???😘

  16. ♥️♥️

  17. ❣️❣️❣️

    1. മടല് വെട്ടിയടിക്കണം😤

      ബ്രോ എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
      എന്റെ ഒരു അകന്ന ബന്ധത്തിലെ ചേട്ടൻ കല്യാണം കഴിച്ചുകൊണ്ടുവന്നതാണ് ആ ചേച്ചിയെ.പുള്ളി ഗർഫിലായിരുന്നു.അവര് തമ്മിൽ നല്ല പ്രായവ്യത്യാസവുമുണ്ടായിരുന്നു.രണ്ട് ആൺ കുട്ടികൾ.ഇപ്പൊ മൂത്ത കുട്ടി പത്താം ക്ലാസ്സ്.ഇളയത് ഏഴാം ക്ലാസ്സിൽ.ഇവരെ രണ്ട് പേരെയും ഇട്ടേച്ച് ആ സ്ത്രീ
      ബ്രോയുടെ കഥയിലേത് പോലെ ഒരാളുമായി ഒളിച്ചോടി.ആ പിള്ളേർക്ക് അപ്പൊ ചെറിയ പ്രായമാണ്.ഇതറിഞ്ഞ് നാട്ടിലെത്തിയ ആ ചേട്ടൻ പിള്ളേരെക്കുറിച്ച് പോലും ഓർക്കാതെ ആത്മഹത്യ ചെയ്തു.
      ആ ചേച്ചിയെ അയാൾ ഉപേക്ഷിക്കുകയും ചെയ്തു.അവര് തിരിച്ച് വന്ന്.പക്ഷെ പിള്ളേര് അവരെ കാണണ്ടാന്ന് പറഞ്ഞു.ഇളയ കുട്ടി കരയുമെന്ന് പേടിച്ച നാട്ടുകാര് പോലും പേടിച്ചു.അവനാ ഏറ്റവും ദേഷ്യം വന്നത്.അവസാനം നാട്ടുകാര് അവരെ അവരുടെ വീട്ടിൽ കൊണ്ടുപോയാക്കി.

      ഞാൻ പറഞ്ഞതെന്താണെന്ന് വെച്ചാൽ അവിഹിതം ചിലപ്പോ അതിലേർപ്പെടുന്നോർക്ക് ഒരു കുറ്റമല്ലാനായിരിക്കാം.പക്ഷേ അതിന്റെ നഷ്ടവും മാനക്കേടും അവർടെ കുഞ്ഞുമക്കൾക്കും കുടുംബക്കാർക്കും മാത്രമാണ്.

      താങ്കളുടെ എഴുത്ത് ഒരുപാടിഷ്ടായി.ഇത് വായിച്ചപ്പൊ ഒരു നിമിഷമെങ്കിലും അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചുപോയി.
      Good work…👍

      Allu❣️

      1. SATHYAM. AVITHAM KUDUMBHAM THAGARKKUM.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com