? ഗോലിസോഡാ ?[നെടുമാരൻ രാജാങ്കം] 139

6 MONTHS AGO………..

 

“””””””””””””മോളെ….,, മോളെ മാളു എഴുന്നേൽക്ക്. ദേ സമയമിപ്പോ തന്നെ ആറരയായി. ഏട്ട് മണിക്കാ ട്രെയിൻ. മതി കിടന്നത് എണിച്ചേ എണിച്ചേ…..””””””””””””

 

“””””””””””””ഒരര മണിക്കൂറൂടെ അച്ഛാ…..,”””””””””””

 

“”””””‘”””””ഒരര മണിക്കൂറുമില്ല. എണിച്ചേടി പെണ്ണേ. അതോ ഞാൻ ചൂരല് എടുക്കണോ…..??””””””””””

 

“”‘”””””'””””അയ്യോ കണക്ക് മാഷേ ഞാൻ എണീച്ചോളാമേ…..”””””””””””

 

ഞാൻ എഴുന്നേൽക്കുന്നത് കണ്ടിട്ടാവും അച്ഛൻ എന്നെ നോക്കിയൊരു ചിരി ചിരിച്ചു. യുദ്ധം ജയിച്ചവന്റെ ചിരി. അത് മൈന്റ് ആക്കാതെ ഞാൻ ബാത്‌റൂമിലേക്ക് കേറി. വല്ലപ്പോഴും മാത്രം ചെയ്യാറുള്ള പല്ല് തേപ്പ് അത് ഇന്നെന്തായാലും ചെയ്യണം. ഇന്നെന്റെ ജീവിതത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഞാനേറെ കാലമായി ആഗ്രഹിക്കുന്നതുമായ ദിവസമാ. ഞാനെന്റെ നാട്ടിലേക്ക് പോവാ. അവിടുത്തെ പേര് കേൾക്കാത്ത ഒരു കൊച്ചു തറവാട്ടിലാണ് ഞാൻ ജനിച്ചത്. കൊറേ വർഷങ്ങൾക്ക് ശേഷം അനിതമ്മയെയും എന്റെ മണിയച്ഛനെയും പിന്നെ തങ്കി ചേച്ചിയേം പിങ്കി ചേച്ചിയേം കാണാലോ…..??അതിനേക്കാളുമുപരി എനിക്കെന്റെ കുട്ടനേ കാണാലോ…..??നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം. കുട്ടൻ., എന്റെ മാത്രം ചെക്കൻ. ഈ മാളുനായി ദൈവം തന്ന നിധി. അവനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല. അവനെ കാണാൻ എന്റെയുള്ളം ഇങ്ങനെ തുടി കൊട്ടുവാ. എനിക്കൊരു ഏഴ് വയസ്സുള്ളപ്പഴാ എന്റമ്മ മരിക്കണേ. പിന്നീട് അവിടെന്ന് അച്ഛൻ എന്നേം കൊണ്ട് ഇങ്ങോട്ടേക്ക് വന്നൂ. പിന്നെ പഠിച്ചതും വളർന്ന് ദേ ഇങ്ങനെയൊക്കെ ആയാതും ഇവിടെ നിന്നാ. അവിടെന്ന് പോരുമ്പോ കൈയിൽ ആകെയുണ്ടായിരുന്നത് ഒരു ഫോട്ടോയാ, എന്റേം കുട്ടന്റേം. അതും നെഞ്ചോട് ചേർത്തായിരുന്നു ഊണും ഉറക്കവും എല്ലാം. അവിടെന്ന് പോരുമ്പോ എന്റെ കൈയിൽ തൂങ്ങി കരഞ്ഞ്, മൂക്കളയും ഒലുപ്പിച്ച് പോണ്ടേ പോണ്ടേ എന്ന് വാശി പിടിച്ച് കരയുന്ന എന്റെ കുട്ടന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട് മാങ്ങാതേ. ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ചിരിയാണ്.

12 Comments

  1. അങ്ങനെ കുറെ മൈരുകൾ ഒരു പാർട്ട് എഴുതി മനുഷ്യനെ കൊതിപ്പിച്ചട്ട് മുങ്ങും.

    1. Language pls ….

  2. Super

  3. ശശി പാലാരിവട്ടം

    അടുത്ത part എവിടെ

  4. A good start..
    Waiting for next part
    thank u

  5. കൊള്ളാം…. നന്നായിട്ടുണ്ട്…… ♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    തുടക്കം കൊള്ളാം ❤️❤️

  7. Pages kuravan athre ullu
    Moshmen paryan

  8. NICE BEGINNING

  9. ശശി പാലാരിവട്ടം

    വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ട് എപ്പോൾ ആണ്?

  10. കഥയുടെ ആരംഭം നന്നായിട്ടുണ്ട്, ഹൃദ്യമായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ, കാത്തിരിക്കുന്നു.

Comments are closed.