? ഗോലിസോഡാ ?[നെടുമാരൻ രാജാങ്കം] 139

അവളുടെ വാത്താളവും കേട്ട് വായും പൊളിച്ച് നിന്ന ഞാൻ ഒരു പരുക്കൻ ശബ്‌ദം കേട്ടാണ് പിന്നിലേക്ക് എത്തി നോക്കണേ. ഞാൻ കണ്ടു, അമിതബച്ചന്റെ ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു ആജാനബാഹു. മൂപ്പരെ എവിടെയോ കണ്ടിട്ടുള്ളത് പോലെ. എന്നാ അതുപോലും ഓർത്തെടുക്കാനുള്ള മനസ്സായിരുന്നില്ല അപ്പൊ.

“”””””””””””ഏയ്‌ ഒന്നുല്ല അച്ഛാ. ചെറിയൊരു തട്ട് കേസ്. ആളെ കണ്ട തന്നെയറിയാം പേടിച്ച് ഒരുപരുവം ആയിട്ടുണ്ട്……!! എന്നിട്ടും ഒരു സോറി പോലും പറയാതെ നിക്കണത് നോക്കിക്കേ…..?? എന്താടാ എന്താ നീ നോക്കിപ്പേടിപ്പിക്കുവാ……??”””””””””””””

ഒന്നാമത്തേത് ഒരു പെണ്ണല്ലേ പറയണത് പറഞ്ഞിട്ട് പൊക്കോട്ടെന്ന് വിചാരിച്ചു. പക്ഷെ ഇത് ഗോൾ കീപ്പർ ഒന്നുറങ്ങിയപ്പോ ചറപറാ ഗോൾ കേറ്റുവാണല്ലോ…….??

“””””””””””””മോളെ നീ ഒന്ന് നിർത്തിക്കേ, മോനെ ചെല്ല്. ഇവളിങ്ങനാ ഇത്തിരി മുൻകോപം കൂടുതലാ, കാര്യം ആക്കണ്ട. ചെല്ല്….!!”””””””””””

പാവം അവളുടെ അച്ഛനൊരു മാന്യനാ.

“”””””””'”””അങ്ങനെ അങ്ങ് പോവുവാണോ….?? നീ സോറി പറഞ്ഞിട്ട് പോയാ മതി.”””””””””””

“””””””””””എന്റെ മോളെ നീയൊന്ന് അടങ്ങ്….””””””””””

 

“”””””””””””അച്ഛനൊന്ന് മിണ്ടാണ്ടിരുന്നേ അച്ഛാ. ഇതങ്ങനെ വിട്ടാൽ ശെരിയാവില്ലല്ലോ….!!””””””””

 

“””””””””””ടി പെണ്ണുമ്പിള്ളേ സോറി പറഞ്ഞില്ലേ നീ എന്ത് ചെയ്യും അവനെ……??”””””””””””

 

കാഴ്ച കാരനായി എല്ലാം കണ്ട് കൊണ്ടിരുന്ന വിച്ചൻ മൂർഖൻ പാമ്പിനെ പോലെ ചീറ്റി കൊണ്ട് വന്നൂ…..

“””””””””””””പെണ്ണുമ്പിള്ളേ ആരാടാ നാറി നിന്റെ പെണ്ണുമ്പിള്ളാ……??””””””””””

 

“”””””””””ദേ എന്റെ സ്വഭാവം നിനക്കറിഞ്ഞൂടാ പെണ്ണേ ചെള്ള കുത്തി ഹോളിടും. പറഞ്ഞേക്കാം…..!!””””””””””””

ഒരു മത്സരം പോലെ രണ്ടും കയർക്കാൻ തുടങ്ങി. റോഡിലൂടെ പോവുന്നവരുടെയും, ഭാസ്കരേട്ടന്റെയും ഒക്കെ ശ്രദ്ധ അവരിലേക്കായി. ഇനിയും ഒന്നും മിണ്ടാണ്ട് നിന്നാൽ ഇവരിൽ ആരെങ്കിലും ഒരാള് പൊട്ടിത്തെറിക്കും എന്നതിൽ ഒരു സംശയവും ഇല്ലാ.

 

“””””””””””””വിച്ചാ മതി പോ നീ…..”””””””””””””

“””””””””””””അളിയാ ഇവള്….??”””””””””””

“”””””””””””വിച്ചാ നിന്നോട് പോവാനാ പറഞ്ഞേ പോടാ, പിന്നേം എന്തിനാ നിക്കണേ….?? പോ….””””””””””””

ഭൂമിയും ചവിട്ടി കുലുക്കി അവൻ വണ്ടിടേ അടുത്തേക്ക് ചെന്നു.

 

“””””””””””””അവൻ കുറച്ച് ദേഷ്യക്കാരനാ. സോറി., അങ്കിൾ സോറി. സോറി ഫോർ എവരിത്തിങ്…….!!””””””””””””

 

“”””””””””””””മ്മ് പൊക്കോ ഞങ്ങളീ നാട്ടിൽ തന്നെ കാണും. എന്റെ കണ്മുന്നിൽ എങ്ങാനും രണ്ടിനേം കണ്ടാ., എന്റെ സ്വഭാവം നിനക്കൊന്നും ശെരിക്കറിയില്ല. ഞാൻ വെറും, അല്ലെങ്കിൽ അത് വേണ്ട പൊക്കോ…..!!”””””””””””

 

ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റാതെ വരുന്ന സാഹചര്യങ്ങളിൽ അച്ഛൻ പറഞ്ഞ് തരാറുള്ള ഒരു വഴി., ആ വഴി തന്നെയാണ് ഇവിടെയും പ്രയോഗിച്ചത്. മനസ്സിനുള്ളിൽ നിറഞ്ഞ് നിൽക്കുന്നത് എന്റച്ഛന്റെയും അമ്മയുടെയും ചേച്ചിമാരുടേമൊക്കെ ചിരിച്ച മുഖമാണ്. മനസ്സ് ശാന്തമായി. ചുണ്ടിൽ നിറഞ്ഞ് നിന്ന പുഞ്ചിരിയോടെ തന്നെ ഞാൻ വണ്ടിക്കടുത്തേക്ക് നടന്നു. ഞാൻ വരുന്നത് കണ്ടിട്ടാവണം ആരോടോ ഒക്കെ ഉള്ള ദേഷ്യം അവൻ കിക്കർ ചവിട്ടിയാണ് തീർത്തത്. ആ ദേഷ്യം അവിടം കൊണ്ടും തീർന്നില്ല, ദേഷ്യം മുഴുവൻ കൈയിൽ ആവാഹിച്ച് അവൻ ആക്സിലേറ്റർ ഞെരിച്ചു……!!

12 Comments

  1. അങ്ങനെ കുറെ മൈരുകൾ ഒരു പാർട്ട് എഴുതി മനുഷ്യനെ കൊതിപ്പിച്ചട്ട് മുങ്ങും.

    1. Language pls ….

  2. Super

  3. ശശി പാലാരിവട്ടം

    അടുത്ത part എവിടെ

  4. A good start..
    Waiting for next part
    thank u

  5. കൊള്ളാം…. നന്നായിട്ടുണ്ട്…… ♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    തുടക്കം കൊള്ളാം ❤️❤️

  7. Pages kuravan athre ullu
    Moshmen paryan

  8. NICE BEGINNING

  9. ശശി പാലാരിവട്ടം

    വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ട് എപ്പോൾ ആണ്?

  10. കഥയുടെ ആരംഭം നന്നായിട്ടുണ്ട്, ഹൃദ്യമായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ, കാത്തിരിക്കുന്നു.

Comments are closed.