മഞ്ചാടിക്കുന്ന് പി ഓ 4 [കഥാകാരൻ] 98

Views : 4224

മഞ്ചാടിക്കുന്ന് പി ഓ 4

Author : കഥാകാരൻ

,,,എന്താ അവിടെ,,

ബഹളം കേട്ടുകൊണ്ട് മുത്തശ്ശി അങ്ങോട്ടേക്ക് ഇറങ്ങിവന്നു.

,, എന്താ മോളെ,,, ആരാ ഇത്,, നീ എന്തിനാ കരയണെ,,

,,ഹും,, ഈ മുഖം ഓർമ്മയുണ്ടോ എന്ന് നോക്കമ്മേ., വഴിതെറ്റി വന്നതാന്നാ ഞാൻ ആദ്യം കരുതിയത്,, ശോഭ പുച്ഛത്തോടെ പറഞ്ഞു.

കൈയെടുത്ത് കണ്ണിനു മുകളിലായി വെച്ച് മുത്തശ്ശി അവനെ നോക്കി. പ്രായം 70 കഴിഞ്ഞതിനാൽ നന്നേ കാഴ്ച കുറവായിരുന്നു. പെട്ടെന്ന് അ കണ്ണുകളിൽ നിന്ന് കണ്ണുനീരു ഉരുണ്ടുകൂടി വരുന്നത് കണ്ണൻ കണ്ടു.

,, ഉണ്ണി ,,,എൻറെ കണ്ണൻ ഉണ്ണി,,

,,മുത്തശ്ശി,,

,,മോനേ,,,

ഒരിടർച്ചയോടെ അവർ അവനെ ചേർത്തുപിടിച്ചു വിതുമ്പി.

,, കരയാതെ മുത്തശ്ശി.,, ഹേ,, എന്തായിത്,,

,, മോനേ നീ എവിടെയായിരുന്നു ഇതുവരെ,, ഞങ്ങൾ എന്തുമാത്രം വിഷമിച്ചു എന്ന് അറിയാമോ,,, നിനക്ക് ഞങ്ങളോട്  പിണക്കമാ?

വാർദ്ധക്യം ബാധിച്ച  ചുളുങ്ങിയ കൈകൊണ്ട് അവർ അവനെ വാത്സല്യപൂർവ്വം തലോടിക്കൊണ്ട് ചോദിച്ചു.

,,ഹേയ്,, അങ്ങനെയൊന്നുമില്ല മുത്തശ്ശി,, ഇവിടെ നിന്നൊന്നു മാറിനിൽക്കണം എന്ന് തോന്നി, അത്രേയുള്ളൂ. പിന്നെ ജോലിയുടെ തിരക്കും. അവൻ പറഞ്ഞുകൊണ്ട് അമ്മായിയെ നോക്കി. പുച്ഛം ആ മുഖത്ത് ഇപ്പോഴും പുച്ഛം മാത്രം.

,, ഇം,, ശരിയാക്കി തരുന്നുണ്ട് ഞാൻ,, അവൻ മനസ്സിൽ ഓർത്തുകൊണ്ട് അവരെ നോക്കി ചിരിച്ചു.

അവർ ഇത് കണ്ട് മുഖം തിരിച്ചു. ഇത് കണ്ടവന് കൂടുതൽ ചിരി വന്നു. അവൻറെ അമ്മായി എവിടം വരെ പോകുമെന്ന് അവന് അറിയാമായിരുന്നു.

,, തിരക്കോ,, ഇത്രയും,,കൊല്ലം ഞങ്ങളെ കാണാൻ മോന് തോന്നിയില്ലേ,, മരിക്കുന്നതിനു മുന്നേ നിന്നെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു,, അത് എന്തായാലും എന്റെ ദേവി സാധിച്ചു തന്നു,, എൻറെ തമ്പാട്ടിക്കാവിൽ അമ്മേ,, എൻറെ കുഞ്ഞിനെ കാത്തോളണേ. അവർ അവനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

,, ഞാനീങ്ങ് വന്നില്ലേ,,, ഇനി കുറച്ചു ദിവസത്തേക്ക് എങ്ങോട്ടും പോണില്ല,, പോരേ?,,

,, അതിന് ഞാൻ വിട്ടിട്ട് വേണ്ടേ,, ഇനി എൻറെ മോൻ മുത്തശ്ശിയുടെ കൂടെ വേണം,, അവർ അവനെ മുത്തിക്കൊണ്ടു പറഞ്ഞു.

,, അയ്യോ അങ്ങനെയൊന്നും പറയല്ലേ അമ്മേ,, വലിയ തിരക്കുള്ള ആളല്ലേ,, പട്ടണത്തിൽ ഒക്കെ വളർന്നു ശീലിച്ചതാ,, നമ്മുടെ ഈ പട്ടിക്കാടൊന്നും സാറിന് പിടിക്കില്ല,,

ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് അമ്മായി പറഞ്ഞു.

Recent Stories

The Author

കഥാകാരൻ

4 Comments

  1. ഇങ്ങനെ 5 പേജ് ആയിട്ട് ഇടുന്നതെന്തിനാ നല്ല കഥയാണേലും വായിക്കുമ്പോൾ ഫീൽ കിട്ടില്ല

  2. അടിയിൽ നിന്നും പ്രണയത്തിലേക്കുള്ള മാറ്റം…. ❤❤❤❤❤❤❤❤❤❤❤❤❤❤

  3. Continue bro with pages kuttu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com