? ഗോലിസോഡാ ?[നെടുമാരൻ രാജാങ്കം] 139

? ഗോലിസോഡാ ?

Author : നെടുമാരൻ രാജാങ്കം

 

ഒന്നെനിക്കും പിന്നെയൊന്ന്., എന്തിനും കൂടെ നിക്കുന്ന, തോളിലൂടെ വീഴുന്ന കൈയോടൊപ്പം നിനക്ക് ഞാനില്ലേ ടാ എന്ന സ്ഥിരം ക്ലിഷേ ഡയലോഗ് പറയുന്ന ചില സമയത്ത് പാര പണിയുന്ന, ചില സമയത്ത് ആരക്കെയോ ആണെന്ന് തോന്നുന്ന ഒരു കൂട്ടുകാരൻ., എല്ലാരുടേം ലൈഫിലും ഉണ്ടാവും. എനിക്കുമുണ്ട് അങ്ങനൊരു തല തെറിച്ചവൻ. വിവേക് എന്നാ വിച്ചൻ, പത്താം ക്ലാസ്സും ഗുസ്തിയും. ഒന്നാം ക്ലാസ്സ്‌ മുതലുള്ള ചങ്ങാത്തം എവിടേം തൊടാതെ ചെന്ന് നിന്നത് പത്താം ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ചിലാണ്. പഠിക്കാനുള്ള തൊര കൂടിട്ടൊന്നും അല്ല, ഓപ്പോസിറ്റ് ബെഞ്ചിലിരിക്കുന്ന ആമിന ബീബീ എന്നാ ആമിയോട് തോന്നിയ വിച്ചന്റെ ചെറിയൊരു മൊഹബത്ത്. അവൾക്ക് കൊടുക്കാൻ ഒരു ലെറ്റർ വേണം. പുറകെ നടന്ന് ടോർച്ചർ ചെയ്തോണ്ടിരുന്ന വിച്ചൻ എന്ത് കണ്ടിട്ടും ഞാൻ വഴങ്ങുന്നില്ല എന്നായപ്പോ എനിക്കായി സമ്മാനിച്ചതായിരുന്നു ഗോലിസോഡാ എന്നാ മധുരമൂറുന്ന പാനിയം. പിന്നെ എന്റെ മൊഹബത്ത് അതിനോടായി. അല്ലാതെ പെണ്ണ് സെറ്റ് ആവാത്തത് കൊണ്ടൊന്നും അല്ല., അല്ലേ തന്നെ നമ്മളെയൊക്കെ ആര് നോക്കാൻ…..?? അത് വിട്, മലയാളം എന്ന് തെറ്റാതെ എഴുതാൻ അറിയാത്ത അവൻ എന്നെകൊണ്ട് എഴുതിച്ച കത്തിലൂടെ അവരൊന്നായി. എന്നാൽ അവരുടെ ഒന്നുചേരാൻ ദൈവങ്ങൾക്ക് പിടിച്ച് കാണില്ല. പരീക്ഷ കഴിഞ്ഞതും അവളെ വീട്ടുകാര് പിടിച്ച് അങ്ങ് കെട്ടിച്ചു, ശുഭം. അത് കൊണ്ടൊന്നും അവൻ അടങ്ങിയില്ല വേറൊരു ഗോലിസോഡാ വാങ്ങി തന്ന് അവനെന്നെ കൊണ്ട് വേറൊരു കത്തെഴുതിച്ചു, ആമിനയുടെ താത്ത ഫാത്തിമക്ക് കൊടുക്കാൻ. ചെകിടടച്ച് കൊടുത്തു അപ്പൊ, കൊടുത്ത സ്പോട്ടിൽ തന്നെ അവൾടെ താത്ത. അതുകൊണ്ടും അവൻ അടങ്ങിയില്ല. ഗോലിസോഡകൾ വാങ്ങിച്ച് തരുന്നതിന്റെ എണ്ണം കൂടുന്നതോടൊപ്പം കത്തിന്റെ എണ്ണവും പെണ്ണിന്റെ എണ്ണവും കിട്ടുന്ന അടിയുടെ എണ്ണവും കൂടിക്കൊണ്ടേയിരുന്നു. എത്രയോ വർഷം., കാലം മാറിയപ്പോ കത്തിൽ നിന്നും ഓൺലൈൻ വഴിയും നേരിട്ട് പോയി പ്രൊപ്പോസ് ചെയ്യലുമൊക്കെയായി. മനുഷ്യനല്ലേ മാറി ഞാനുമവനുമൊക്കെ മാറി. ആകെക്കൂടെ മാറത്തൊന്ന്, ആ പഴേ ഗോലിസോഡയാ.

“””””””””””ഒന്ന് പെട്ടന്ന് കൊണ്ട് വാടാ., മനുഷ്യനിവിടെ ടെൻഷൻ അടിച്ചിട്ട് ഇരിക്കാനും നിക്കാനും മേല…..!!”””””””””””

 

“””””””””””ഒന്നടങ്ങ് കൊണ്ട് തരാം…..!!””””””””””

അവന്റെ ടെൻഷൻ കണ്ടാൽ തോന്നും നാളെ അവന്റെ കല്യാണം ആണെന്ന്…..!! ഓഹ്, പറയാൻ മറന്നു നാളെ എന്റെ കല്യാണം ആണൂട്ടോ., അങ്ങനെയൊക്കെ സംഭവിച്ചുപ്പോയി. ഇരുപത്തി മൂന്ന് വയസ്സ് ആവുന്നേയുള്ളൂ. അതിന് മുന്നേ, ലൈഫ് ഒന്ന് എൻജോയ് ചെയ്യാനുള്ള ഗ്യാപ്പ് കൂടെ തരാണ്ട് എന്റെ അച്ഛനും അമ്മയും ചേച്ചിമാരും ഒറ്റക്കാലിൽ തപസ്സ് ചെയ്തെടുത്ത തീരുമാനം ആണ് അത്. എന്റെ വിധി. പക്ഷെ തമാശ അതൊന്നുമല്ല ഞാൻ കെട്ടാൻ പോണത് ഒരാറ്റം ബോംബിനെയാ. എന്റെ മുറപെണ്ണ്, എന്നേക്കാൾ രണ്ട് വയസ്സ് മൂപ്പുള്ള അഞ്ചു പൈസയുടെ ബുദ്ധി കൂടെയില്ലാത്ത എന്റെ മുറപ്പെണ്ണ്. അതിലുപരി എന്റെ ശത്രു. നാളെത്തെ ദിവസം രണ്ട് പേരും നേരം വെളുപ്പിക്കും അതിലൊരു സംശയവും ഇല്ല. സംശയം മൊത്തം അത് കഴിഞ്ഞുള്ള ദിവസം ആര് നേരം വെളുപ്പിക്കും എന്നുള്ളതിലാ……!!

 

ഇതെന്റെ കഥയാ., എന്ന് പറയുന്നില്ല ഇതാ താടകയുടേം കൂടെ കഥയാ. ആറു മാസം മുന്നേയാണ് എല്ലാത്തിന്റെയും ആരംഭം….!!

12 Comments

  1. അങ്ങനെ കുറെ മൈരുകൾ ഒരു പാർട്ട് എഴുതി മനുഷ്യനെ കൊതിപ്പിച്ചട്ട് മുങ്ങും.

    1. Language pls ….

  2. Super

  3. ശശി പാലാരിവട്ടം

    അടുത്ത part എവിടെ

  4. A good start..
    Waiting for next part
    thank u

  5. കൊള്ളാം…. നന്നായിട്ടുണ്ട്…… ♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    തുടക്കം കൊള്ളാം ❤️❤️

  7. Pages kuravan athre ullu
    Moshmen paryan

  8. NICE BEGINNING

  9. ശശി പാലാരിവട്ടം

    വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ട് എപ്പോൾ ആണ്?

  10. കഥയുടെ ആരംഭം നന്നായിട്ടുണ്ട്, ഹൃദ്യമായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ, കാത്തിരിക്കുന്നു.

Comments are closed.