??༻വൈദേഷ്ണു༺?? [Jacob Cheriyan] 604

??༻വൈദേഷ്ണു༺??

Author : Jacob Cheriyan

 

നാളെ… നാളെയാണ് ആ ദിവസം… ഓർമവെച്ച കാലം മുതൽ സ്വന്തം ആണെന്ന് കരുതിയ എന്റെ ഇന്ദുവിന്റെ കല്യാണം…. ഇന്ദു ആരാണെന്ന് ചോദിച്ചാൽ എന്റെ മുറപെണ്ണ്….

 

വരൻ വേറെ ആരും അല്ല.. എന്റെ സ്വന്തം ചങ്കും എന്റെ അമ്മയുടെ അനിയത്തിയുടെ മകനും ആയ ജീവൻ….

 

എന്റെ ഒപ്പം നടന്നു ഞാൻ സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പോകുന്ന സ്വന്തം ചങ്ക്‌… എനിക്ക് അവളെ ജീവൻ ആയിരുന്നു… അവൾക്കും അങ്ങനെ ആയിരുന്നു , അല്ല അവൾ അങ്ങനെ ആണ് എന്റെ മുൻപിൽ അഭിനയിച്ചത്….

 

എന്റെ മുത്തശ്ശിക്ക് ( ഭാമിനിക്ക് ) 6 മക്കൾ ആണ്… ഏറ്റവും മൂത്തത് എന്റെ അമ്മ ( ദേവി ) , തൊട്ട് താഴെ ഒരു അമ്മായി ( ദേവകി ) , പിന്നെ നിര നിര ആയി 3 അമ്മാവന്മാർ ( ദേവൻ , ദയാനന്ദ് , ദേവനന്ദൻ) , അത് കഴിഞ്ഞ് ഏറ്റവും ഇളയ അമ്മായി ( ദേവിപ്രിയ )…

 

ഇനി ഞാൻ ആരാണന്നെല്ലെ… ശ്രീനിലയം ഗ്രൂപ്പ് എന്ന ബിസിനെസ്സ് കുടുംബത്തിലെ മൂത്ത പുത്രി ദേവിയുടെയും അരവിന്ദന്റെയും രണ്ട് മക്കളിൽ ഇളയ സന്താനം… പേര് വിഷ്ണു

 

ഇങ്ങനെ പരിചയപ്പെടുത്തുന്നത് ആണ് കൂടുതൽ എളുപ്പം കാരണം ഇങ്ങനെ പരിചയപ്പെടുത്തുമ്പോൾ എനിക്ക് പേരുകൾ പലതാണ്… ഓർത്ത് ഇരിക്കാൻ പെട്ടെന്ന് കഴിയും… ഗുരുത്വദോഷി , കുടുംബത്തിന്റെ പേര് കളയാൻ ഉണ്ടായവൻ , വീട്ടിൽ കേറ്റാൻ കൊള്ളാത്തവൻ , 5 പൈസക്ക് ഉപകാരം ഇല്ലാത്തവൻ… ഇങ്ങനെ നീണ്ട് പോകും പേരുകൾ… ഇപ്പൊ നിങ്ങൾ വിചാരിക്കും ഇത് നാട്ടുകാരുടെ സ്ഥിരം പരിപാടി അല്ലേ എന്ന്…. എന്നാൽ അങ്ങനെ അല്ല… ഇൗ പേരുകൾ ഒക്കെ എനിക്ക് ചാർത്തി തന്നത് എന്റെ സ്വന്തം വീട്ടുകാർ ആണ്…. ചുരുക്കത്തിൽ പറഞാൽ എനിക്ക് പേര് ഇട്ട് തരാൻ എന്റെ ചേച്ചിയുടെ കഴിഞ്ഞ വർഷം ജനിച്ച കുഞ്ഞ് മാത്രമേ ബാക്കി ഉള്ളൂ….

 

ഇതൊക്കെ കാരണം ആയിരിക്കും എന്നെ വീട്ടിൽ നിർത്തി പഠിപ്പിക്കാതെ ചെന്നൈയിലേക്ക് പറഞ്ഞ് വിട്ടത്… ചുരുക്കി പറഞാൽ എന്റെ ഡിഗ്രീ മുതൽ ഉള്ള പടുത്തം ചെന്നൈയില് ആയിരുന്നു… ഇപ്പൊ PG സെക്കൻഡ് ഇയർ… ഇത്രയും കാലത്തിനു ഇടയ്ക്ക് മുത്തശ്ശന്റെ മരണത്തിന് അല്ലാതെ ഒരിക്കൽ പോലും ഒരു ഓണത്തിന് പോലും എന്നെ വീട്ടിലേക്ക് വിളിച്ചിട്ടില്ല… ഞാൻ അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് വിളിച്ചാൽ എന്റെ അമ്മ തന്നെ പറയും വരണ്ട എന്ന്…. ചിലപ്പോ അച്ഛന്റെ ഓർഡർ ആയിരിക്കും….

 

എന്തായാലും എല്ലാവരും അവിടെ ഓണവും വിഷുവും ഒക്കെ ആഘോഷിക്കുമ്പോൾ അതിന്റെ ഫോട്ടോ ഒക്കെ ഫേസ്ബുക്കിലും സ്റ്റാറ്റസിലും കണ്ടൊണ്ട് ഓരോ ജാക്ക് ഡാനിയൽ വാങ്ങിച്ച് എന്റെ ഓണവും വിഷുവും ക്രിസ്തുമസും ഒക്കെ ഞാനും എന്റെ ലച്ചുവമ്മയും കൂടെ ആഘോഷിക്കും… ലച്ചുവമ്മ ആരാണന്നെല്ലേ… ലച്ചുവമ്മ എന്റെ തറവാട്ടിൽ ജോലിക്ക് നിന്നിരുന്നതാ… എന്നെ ഇങ്ങോട്ട് നാടുകടത്തിയപ്പോ എന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടി മുത്തശ്ശി പറഞ്ഞ് വിട്ടതാ ലച്ചുവമ്മയെ…. അമ്മക്ക് 44 വയസ്സ് ഉണ്ട്… എനിക്ക് എന്റെ സ്വന്തം അമ്മയെ പോലെയാ ലച്ചുവമ്മ , അല്ല എന്റെ സ്വന്തം അമ്മ തന്നെയാ ലച്ചുവമ്മ… ആദ്യം ഒക്കെ എന്റെ നാട്ടിലെ ചീത്ത പേര് വെച്ച് എന്നെ കാണുന്നത് പോലും ലച്ചുവമ്മക്ക് പേടി ആയിരുന്നു… അങ്ങനെ ഞാൻ അമ്മയ്ക്ക് വേണ്ടി നാട്ടിലേക്ക് return ടിക്കറ്റ് വരെ എടുത്തതാ… പക്ഷേ 1 ആഴ്ച കൊണ്ട് അമ്മക്ക് എന്റെ വീട്ടുകാർ ഇട്ട പേരിൽ ഒന്നിലും കാര്യം ഇല്ലെന്ന് മനസ്സിലായി… ഇപ്പൊ എന്റെ സ്വന്തം അമ്മയെകാൾ എന്റെ ശബ്ദത്തിന് ഒരു മാറ്റം വന്നാൽ മനസ്സിലാവുന്നത് ലച്ചുവമ്മക്ക്‌ ആണ്…

35 Comments

  1. കൊള്ളാം ബ്രോ ❤️

  2. ?????

  3. ബ്രോ വേദനസംഹരി യുടെ ബാക്കി എവിടെ

  4. തുടക്കം കൊള്ളാം എന്നാലും നമ്മുടെ നായകൻ എന്താണ് എല്ലാവരുടെയും മുൻപിൽ ഇങ്ങനെ ഒരു ഇമേജ് എന്നുള്ളത് അടുത്ത ഭാഗങ്ങളിൽ ഒന്ന് വിവരിച്ചാൽ നന്നായിരിക്കും

  5. ɢǟքɨռɢɖɛʟɨƈǟƈʏ

    Cleache akalle bro,ethe poole kure kathakal vaayichathaane.trap allathe unique aaye anthegilum konde varu.matte kathakale poole same pallavi vannal bore aane.trap cheyyum pinne avane vtl ninne purathakkkum.ethe poole onnum katha pookillenne vicharikkunnu.

    1. അതേ പോലെ പോയാലെ കഥ ഞാൻ വിചാരിച്ച ട്രാക്കിലേക്ക് വരൂ…. അതാ കഥ ഇങ്ങനെ കൊണ്ട് വന്നേ

  6. സ്ഥിരം പല്ലവി പോലെ അത് ഒരു ട്രാപ്പ് അതിൽ അവൻ കുടുങ്ങുന്നു ആ രീതി ആകരുത് എന്തെങ്കിലും വ്യത്യസ്തമാകാം ?

    1. ട്രാപ്പിൽ കുടുങ്ങിയില്ലെങ്കിൽ ഒരു രസമില്ലന്നെ ?

  7. ❤️❤️❤️

  8. തുടക്കം കൊള്ളാം, എഴുത്തിന്റെ ശൈലിയും നന്ന്,
    പക്ഷെ വായിച്ചു മറന്ന കഥകളിലെ സ്ഥിരം പ്രമേയം തന്നേ, വരും ഭാഗങ്ങളിൽ കൂടുതൽ വ്യത്യസ്തതയോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. പക്ഷെ വായിച്ചു മറന്ന കഥകളിലെ സ്ഥിരം പ്രമേയം തന്നേ, വരും ഭാഗങ്ങളിൽ കൂടുതൽ വ്യത്യസ്തതയോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു, //- തീർച്ചയായും പുതുമ കൊണ്ട് വരാൻ ശ്രമിക്കും…
      ???

  9. നന്നായിട്ടുണ്ട്…. ❤❤❤????

    1. Thanks ????

  10. Vaidehi nn parayunna oraal purath varaan undenn thonnunnu…. Let’s wait and see… Alle….

    Pnne ending oru trap aan… Avan parayunnath aarum vishvasikkanum pokunnilla…. Appo puthiya oru vattapper koode kittum….

    1. Sure alle… Last veetilnn ellarum avne thalli erakki vidum…. Lachumma ulppade…. Angne avn naadu vitt poyi parjayippedna aaalu aarikkm veidehi…

      1. No… Lachuvamma avane irakki vidula… Avane aaarekkaalum manassilaakiya aal aan… Athond angane undakilla…

        Pookiriraja cenema il mammootty parayunna oru dialogue nd… Ennitt snehikkan ariyilla kaaran am ath enikk kittiyittilla… Avan aa varunna aalilude sneham enthaan enn ariyum…

        1. ഓഹോ എങ്കിൽ twist itt njan മുടിയും ???

          1. Lachuvamma koode kaivittaal pnne avan illathaakum… Pnne avide oru pranayam undaavuka aanenkil ath simpathy kk muthalil Ulla pranayam aakum… Appo ithra rasam undaakilla?

      2. എനിച്ച് വയ്യ… ? ഇനി ഞാൻ ഇൗ കഥ ഇങ്ങോട്ട് എഴുതും മല്ലയ്യാ…

        1. Pettenn varille… Story ishttaayi… Ini kadha aaaloich nadakkum…. Athaaan

    2. സംഭവം സത്യം ആകാം ആകത്തിരിക്കാം ???

      1. Trap aan enn sure aan… Ennal alle kadakk nalla oru base kittu

  11. It’s a trap, please don’t go ????

    1. നമ്മള് കിടന്നു കാറി കൂവിയാലും നമ്മുടെ ഉള്ളിൽ കിടക്കുന്ന പഹയൻ അത് കേൾക്കൂലന്നെ..????

  12. അപ്പോ നായിക അവൾ തന്നെ..കുടിച്ചിട്ട് ചെന്ന് കുഞ്ഞിരാമായണം പോലെ ആവുമോ ? അടുത്ത ദിവസം അവരെ പിടിച്ചു കെട്ടികുമോ..
    എന്തായാലും നന്നായിട്ടുണ്ട്..അടുത്ത ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. അപ്പോ നായിക അവൾ തന്നെ///- അതിപ്പോഴും എനിക്ക് പോലും അറിയില്ല ??

      എന്റെ ഇൗ ചെറിയ കഥ വായിച്ചതിൻ സോ thenks chechi…??

      1. അതിപ്പോ പേര് കണ്ട് പറഞ്ഞതാ.

        1. Twist kond വരാം… Twistodu ട്വിസ്റ്റ്… അവസാനം twistukal മുട്ടി നടക്കാൻ വയ്യാതെ ആവും???

          1. ട്വിസ്റ്റിൽ മുങ്ങി നീന്തേണ്ട വരുമോ..ആ എന്തായാലും കൊണ്ടുവാ ❤️

Comments are closed.