?ഹൃദയബന്ധം? 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 172

അവർടെ കാല് തടവി കൊടുക്കണം അവരുടെ വായിലിരിക്കണ കേക്കണം എന്തിന് അവർടെ അടിവസ്ത്രം പോലും ഞങ്ങള് കഴുകണം. ഇതിലൊന്നും ഞങ്ങൾക്ക് സങ്കടം ഇല്ലായിരുന്നു. പക്ഷെ ചെറിയച്ഛൻ വരുമ്പോഴുള്ള അവർടെ അഭിനയം ആണ് ഞങ്ങളെ തളർക്കുന്നത്. എല്ലാ ജോലിയും ഒറ്റക്ക് ചെയ്തു എന്നുള്ള ഭാവമാണ് അവർക്ക്. പോകെ പോകെ ഉപദ്രവവും കൂടി വന്നു. ഞാനിടക്കിടക്ക് ദേഷ്യപ്പെടും. പക്ഷെ അതിനെല്ലാം പാവം എന്റെ മാളൂനെയാ അവര് കൊല്ലാക്കൊല ചെയ്യുന്നേ. അത് കാണുമ്പോ ഞാനവർടെ കാലിൽ വീഴും, മാപ്പ് പറയും. വർത്തമാനത്തിലും കുസൃതിയിലും അവളെന്നെക്കാൾ മൂത്തതാണേലും ചെറിയമ്മയോട് എതിർത്ത് സംസാരിക്കാൻ മാത്രം പേടിയാ പാവത്തിന്. ഒരു ദിവസം ഞങ്ങടെ കഷ്ടപ്പാടും അവര് ഞങ്ങളെ ചെയ്യുന്ന ഉപദ്രവവും എല്ലാം ചെറിയച്ഛൻ കണ്ടു. അന്നൊരു ലഹള തന്നെയുണ്ടായി. പക്ഷെ അവിടെയും ചെറിയച്ഛൻ തോറ്റു. അല്ല ആ താടക തോപ്പിച്ചു. കള്ളക്കേസ് കൊടുത്ത് നിങ്ങളെ അകത്താക്കും എന്നായിരുന്നു അവര് പറഞ്ഞേ. പിന്നെ മുഴുവനായും അവരുടെ ഭരണം ആയി. ചെറിയച്ഛൻ കഷ്ടപ്പെട്ട് കൊണ്ട് വരുന്ന കാശ് മൊത്തം അവര് കൈക്കലാക്കി. പിന്നെ അവരുടെ ലക്ഷ്യം ഞങ്ങടെ സ്വത്ത് കൈക്കലാക്കണം എന്നതായിരുന്നു. അതിനവര് കുറെ തന്ത്രങ്ങൾ പ്രയോഗിച്ചു. പക്ഷെ ഞങ്ങള് ഒന്നും വിട്ടുകൊടുത്തില്ല. അവസാനം എന്റെ മാളൂനെ കൊന്ന് കളയൂന്ന് പറഞ്ഞപ്പോ ഞാൻ എല്ലാം എഴുതി കൊടുത്തു. എല്ലാം കൈക്കലാക്കി കഴിഞ്ഞപ്പോ വെറും കറിവേപ്പിലയുടെ സ്ഥാനം മാത്രമായി ഞങ്ങൾക്ക്. അങ്ങനെയിരിക്കെ ഒരു ദിവസം…..

“അച്ചു….”

“എന്താ ചെറിയച്ഛ??”

“മാളു മോളെവിടെ??”

“അവള് പഠിക്കുവാ! എന്താ ചെറിയച്ഛ എന്താ കാര്യം??”

“ഇന്ന് തന്നെ നമ്മളിവിടെന്ന് പോവുന്നു.”

“എഹ് എങ്ങോട്ട്??”

“എറണാകുളത്തേക്ക്. നിങ്ങടെ അപ്പൂപ്പന്റെ വീട്ടിലേക്ക്. അച്ഛന്റെ മരണശേഷം വീട് ആർക്കും വേണ്ടാതെ കിടക്കുവാ. നമ്മക്ക് അവിടെ പോവാം എന്നിട്ട് പണ്ടത്തെ പോലെ സുഖയിട്ട് താമസിക്കാം. ഒരു കൂട്ടുകാരൻ വഴി എനിക്കവിടെ തന്നെ ഒരു ജോലിയും കിട്ടി.”

“ചെറിയച്ഛ അത്…”

“ഒന്നും പറയണ്ട. മോള് പോയി മാളൂനോടും പറ. ഇന്ന് രാത്രി നമ്മൾ പുറപ്പെടുന്നു.”

അവരുറങ്ങും വരെ ഞങ്ങൾ കാത്തിരുന്നു.അവസാനം അവര് കാരണം നരകമായ ആ സ്ഥലത്തു നിന്നും ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നു. പഴയ സന്തോഷം വീണ്ടും ഞങ്ങളിലേക്ക് കടന്നുവരുവായിരുന്നു. മാളൂട്ടിടെ ഡോക്ടർ പഠിത്തം ചെറിയച്ഛനെ കൊണ്ട് ഒറ്റക്ക് പറ്റില്ലെന്ന് അയപ്പോ ഞാനും ജോലിക്കിറങ്ങി. അവളെ പഠിപ്പിച്ച് നല്ലൊരു ഡോക്ടർ ആക്കണം അതായിരുന്നു എന്റെ ലക്ഷ്യം.”

“പിന്നെയാ കെളവി നിങ്ങളെ തിരക്കി വന്നില്ലേ??”

“എന്തിന് വരണം?? സ്വത്ത് മൊത്തം അവർടെ മടിയിലായല്ലോ!”

“പെണ്ണുങ്ങള് ഇങ്ങനെ ദുഷ്ട്ടത്തരം കാണിക്കോ??”

“എല്ലാരും ഇല്ല. ഇത്‌ പോലെ ചെല രാക്ഷസിമാര് മാത്രം.”

“എന്നിട്ട്??”

“എനിക്കൊരു IT കമ്പനിയിൽ ജോലി കിട്ടിയിരുന്നു. രാപ്പകൽ ഇല്ലാണ്ട് ഞാനും ചെറിയച്ഛനും കഷ്പ്പെട്ട് അവളെ പഠിപ്പിച്ചു. ഇടക്കിടക്ക് പുസ്തകം വാങ്ങാനും മറ്റും സാലറിയിൽ ഒതുങ്ങാത്ത അത്രേം പൈസ വേണ്ടി വന്നു. അതിന് ഞാൻ മാനേജരോട് കടം ചോദിച്ചു. അയാളത് അപ്പൊ തന്നെ തരുവേം ചെയ്തു. പക്ഷെ അതിന് ശേഷം അയാൾടെ സ്വഭാവമേ മാറി. എന്നെ വേറെ അർത്ഥത്തിൽ നോക്കാനും തൊടാനും ഒക്കെ തുടങ്ങി. ഞാനെങ്ങനെയൊക്കെയോ അതീന്നൊക്കെ ഒഴിഞ്ഞ് മാറി. ഒരു ദിവസം പതിവ് പോലെ വൈകിട്ട് ഇറങ്ങും നേരം അയാള് പറഞ്ഞു നാളെ night work ഉണ്ടെന്ന്. എനിക്കപ്പഴേ എന്തോ പന്തികേട് തോന്നി. പക്ഷെ അയാളേന്ന് വാങ്ങിയ പൈസയെ കുറിച്ചോർത്തപ്പോ ഞാനന്നും പോയി. വിചാരിച്ചത് പോലെ തന്നെ അയാളെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. അവിടുന്ന് എങ്ങനെയൊക്കെയോ ഞാനൊടി. റോഡിലൊക്കെ ചെറിയ ചെറിയ വെളിച്ചമേ ഉള്ളൂ. എന്നിരുന്നാലും ഓടി main റോഡിൽ എത്തി. ഓടി ഓടി ശ്വാസം മുട്ടുന്നുണ്ടായിരുന്നു. പക്ഷെ പേടി കാരണം ഞാൻ വീണ്ടും ഓടി. റോഡ് നോക്കാതെ ഞാൻ cross ചെയ്തു. പെട്ടന്ന് വല്യ ഉച്ചയോടെ ഒരു ലോറിയെന്നെ ഇടിച്ചു. ഇടിച്ചപ്പോ തന്നെ ഞാൻ തെറിച്ച് വേറേതോ വണ്ടിടെ പുറത്തേക്ക് വീണു. കണ്ണടയുമ്പോ ഞാൻ കണ്ടത് വിരലുകൾ അനക്കാൻ ശ്രമിക്കുന്ന അപ്പുനെയാണ്.”

അവൾ പറഞ്ഞ് നിർത്തി എന്നെ നോക്കി.

14 Comments

  1. ബാക്കി . എവിടെ

  2. Bro idintte baki iduoo.
    Kuree ayi vannon nookunnu ?

  3. Bro bakki ഇവിടെ കുറെ അയല്ലോ….

  4. Bro adutha part eppo varum…..

  5. ചേട്ടോ ? ഈ 2 ഭാഗവും kk യിൽ വായിച്ചിരുന്നു. അതിന് ശേഷം തുടർന്ന് കണ്ടില്ല. വരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് കണ്ടില്ല. സാരമില്ല ഇതിൽ വന്നാലോ ഒരിക്കൽ കുടി വായിക്കാമ്മ് ?. തുടർന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤❤❤

  6. ഈ രണ്ടുപാർട്ടും kkയിൽ വായിച്ചതാരുന്നു… അടുത്ത പാർട്ട്‌ എപ്പോൾ വരും…

  7. ❥︎????? ꫝ? ʀ❥︎

    അതേ kk ൽ ഇട്ടത് ആണ്. പിന്നിതിലോട്ട് മാറി. ഇവിടെ വായിക്കാത്ത ഒരുപാട് പേരുണ്ട്. അവർക്കായ ഇട്ടെ. സൗകര്യം ഉള്ളോര് വായിച്ച മതി. ഞാനരേയും നിര്ബന്ധിക്കുന്നില്ല. പിന്നടുത്ത part അത് എപ്പോ ഇടണം എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. എപ്പഴേലും ഇടും.

    1. Kalipp anallo

  8. നല്ലവനായ ഉണ്ണി

    ഈ കഥ വരാൻ വേണ്ടി wait ചെയുവാരുന്നു bro… 2 part അവിടെ വായിച്ചതാ… ബാക്കി ഇവിടെ ആയിരിക്കും അല്ലെ… മതി കട്ട waiting ആണ്… പെട്ടന്ന് തരണേ ബാക്കി

  9. പൊന്നു മാഷേ ഇത് ഞാൻ kk ലും ഇതിലും ഒരുപാട് തവണ വായിച്ചു.ഇതിന് ബാക്കി ഉണ്ടോ? ?

  10. Ethu nerathey vannathu alllee…bro next part eduuu…..

  11. Ith onuu vanathalla

Comments are closed.