അവൾ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
“എന്താ ഒന്നും പറയാത്തെ?? എന്നോട് ഇപ്പളും ദേഷ്യം ഉണ്ടോ??”
“ദേഷ്യം ഉണ്ടേ മാഷ് വിളിച്ചപ്പോ ഞാൻ വരുവായിരുന്നോ?? സങ്കടം ആയിരുന്നു എനിക്ക്. മാഷേന്നെ പേടിക്കുന്നുണ്ട് എന്നറിഞ്ഞപ്പോ.”
“അത് പിന്നെ പെട്ടന്ന് താൻ പ്രേതം ആണെന്ന് അറിഞ്ഞപ്പോ പണ്ട് കണ്ട് മറന്ന പ്രേത പടങ്ങള് മനസ്സിലേക്ക് വന്നു. അതാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞേ.”
“പ്രേതം ആവും മുൻപ് ഞാനും മാഷിനെ പോലെ മനുഷ്യനായിരുന്നു.”
ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ആ മുഖം കണ്ടപ്പോ മനസ്സിലായി.
“അല്ല ഇപ്പൊ എങ്ങനാ പേടി മാറിയേ??”
“അതും ഒരു സിനിമ കാരണമാടോ. ആയുഷ്കാലം.”
“Mm കണ്ടിട്ടുണ്ട്. അപ്പൊ ആ സിനിമ വേണ്ടി വന്നു എന്നെ മനസ്സിലാക്കാൻ. അല്ലെ??”
“എടോ അത്….. പിന്നെ….”
“മതി മതി ഉരുണ്ടത്. സത്യം പറഞ്ഞാൽ ഞാൻ കരുതിയത് എന്നെ കാണുമ്പോ മാഷിന് എന്തേലും ഒക്കെ ഓർമ വരൂന്നാ!”
“എന്ത്??”
“എന്റെ ഈ കണ്ണുകൾ മാഷിന് മറക്കാൻ പറ്റോ??”
ചിന്ത പിന്നോക്കം സഞ്ചരിച്ചു.
“കുഞ്ചു………………”
ആ ആക്‌സിഡന്റ്. രക്തത്തിൽ കുളിച്ച് കിടന്നപ്പോഴും ഞാൻ കണ്ട ആ കണ്ണുകൾ. എന്നോടെന്തോ പറയാൻ വിതുമ്പുന്നുണ്ടായിരുന്ന ആ കണ്ണുകൾ. ഹോസ്പിറ്റലിൽ വച്ച് എന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ടായിരുന്ന കണ്ണുകൾ. ഇന്നലെ വരെ ആ കണ്ണുകൾ ഞാൻ മറന്നിരുന്നു എന്നതാണ് വാസ്തവം. ഭഗവാനെ അപ്പൊ ഞാനാണോ ഈ പാവത്തെ??
“ഓർമ കിട്ടിയോ മാഷേ??”
“എടോ ഞാൻ കാരണാണോ താൻ??”
“മാഷ് പേടിക്കണ്ട. മാഷിന്റെ വണ്ടിയല്ല എന്നെ ഇടിച്ചേ. പക്ഷെ വേറൊന്നുണ്ട്. മാഷിനെ വണ്ടി ഇടിച്ചിട്ടില്ല.”
“എനിക്കൊന്നും മനസ്സിലാവുന്നില്ല താൻ…”
“ഒന്ന് നിർത്തിക്കെ മാഷേ. വന്നപ്പോ തൊട്ട് തുടങ്ങിയതാ എടോ, താൻ എന്നൊക്കെ. എന്റെ പേര് ആവണി. അടുപ്പം ഉള്ളോര് അച്ചൂന്ന് വിളിക്കും. മാഷേന്നെ എടോന്നും താനെന്നുമൊക്കെ വിളിച്ച എന്തോ ഒരകൽച്ച പോലെ തോന്നുന്നു. ഒന്നൂല്ലേലും നമ്മള് തമ്മി ഒരു ബന്ധം ഇല്ലേ. അപ്പൊ ഇനി തൊട്ട് അച്ചൂന്ന് വിളിച്ചാ മതിയെന്നെ. ഇല്ലേ ഞാൻ പിണങ്ങുവേ!”
കുഞ്ഞുകുട്ടികളെ പോലെ അവൾ വാശിപിടിച്ചു. ഇതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കാനേ എനിക്കായുള്ളൂ.
“മാഷേ പിന്നെ…”
“അഹ് നിക്ക് നിക്ക്. എന്റെ പേര് അക്ഷയ്. അടുപ്പം ഉള്ളോര് അപ്പൂന്ന് വിളിക്കും. ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ ഒരു മാഷ് വിളി. അച്ചു ഇങ്ങനെ മാഷേന്നൊക്കെ വിളിക്കുമ്പോ എനിക്കെന്തോ പ്രായം ഉള്ളത് പോലെ തോന്നാ. ഒന്നൂല്ലേലും നമ്മള് തമ്മി ഒരു ബന്ധം ഇല്ലേ. അപ്പൊ ഇനി തൊട്ട് അപ്പൂന്ന് വിളിച്ചാ മതിയെന്നെ. ഇല്ലേ അച്ചു പറഞ്ഞ പോലെ ഞാനും പെണങ്ങുവെ!”
അവൾ പറഞ്ഞ അതേ ശൈലിയിൽ തന്നെ ഞാനും പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. എന്റെ മുഖത്തെ ഭാവം കണ്ടാവും. എന്തോ അവൾ ചിരിച്ചപ്പോ ഉള്ളിലെവിടെയോ ഒരു കുളിര്. ഛി ഞാനെന്തൊക്കെയാ ഈ ചിന്തിക്കണേ??
“അപ്പു..”
ഞാനവളെ നോക്കി.
ബാക്കി . എവിടെ
Bro idintte baki iduoo.
Kuree ayi vannon nookunnu ?
Bro bakki ഇവിടെ കുറെ അയല്ലോ….
Bro adutha part eppo varum…..
ചേട്ടോ ? ഈ 2 ഭാഗവും kk യിൽ വായിച്ചിരുന്നു. അതിന് ശേഷം തുടർന്ന് കണ്ടില്ല. വരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് കണ്ടില്ല. സാരമില്ല ഇതിൽ വന്നാലോ ഒരിക്കൽ കുടി വായിക്കാമ്മ് ?. തുടർന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤❤❤
ഈ രണ്ടുപാർട്ടും kkയിൽ വായിച്ചതാരുന്നു… അടുത്ത പാർട്ട് എപ്പോൾ വരും…
?✌
???
അതേ kk ൽ ഇട്ടത് ആണ്. പിന്നിതിലോട്ട് മാറി. ഇവിടെ വായിക്കാത്ത ഒരുപാട് പേരുണ്ട്. അവർക്കായ ഇട്ടെ. സൗകര്യം ഉള്ളോര് വായിച്ച മതി. ഞാനരേയും നിര്ബന്ധിക്കുന്നില്ല. പിന്നടുത്ത part അത് എപ്പോ ഇടണം എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. എപ്പഴേലും ഇടും.
Kalipp anallo
ഈ കഥ വരാൻ വേണ്ടി wait ചെയുവാരുന്നു bro… 2 part അവിടെ വായിച്ചതാ… ബാക്കി ഇവിടെ ആയിരിക്കും അല്ലെ… മതി കട്ട waiting ആണ്… പെട്ടന്ന് തരണേ ബാക്കി
പൊന്നു മാഷേ ഇത് ഞാൻ kk ലും ഇതിലും ഒരുപാട് തവണ വായിച്ചു.ഇതിന് ബാക്കി ഉണ്ടോ? ?
Ethu nerathey vannathu alllee…bro next part eduuu…..
Ith onuu vanathalla