ഏതോ നാട്ടിൽ ആരുടെയോ വീട്ടിൽ മോഷണത്തിനു കയറിയ ഒരുത്തനെ നാട്ടുകാരൊക്കെകൂടി ഓടിച്ചപ്പോ ഒളിക്കാനായി കിട്ടിയ തെങ്ങിൽ കേറി നടവും തല്ലി വീണ ഏതോ ഹതഭാഗ്യവാനെകുറിച്ചായിരുന്നു പത്രത്തിൽ…ഈ വാർത്ത കണ്ടു ചിരിച്ച അഞ്ജനയെയാണ് ഞാൻ രാവിലെ തെറ്റിദ്ധരിച്ചത്.. ശ്ശേ…ഞാനെന്തൊരു ക്രൂരനാണ്.. വെറുതെ ഒരാളെ സംശയിച്ചു
ഒന്ന് വീട്ടിൽ പോയി നോക്കിയാലോ.. അല്ലെ വേണ്ട.. വൈകുന്നേരമേ ചെല്ലുമെന്ന് പറഞ്ഞു ഡയലോഗടിച്ചു ഇറങ്ങിയതല്ലേ…ഇപ്പൊ തന്നെ കേറിചെന്നാൽ ഒരു വില കിട്ടില്ല
ഏതായാലും ഇവിടെയിരുന്നു സമയം കളയമെന്നോർത്ത് ഞാൻ കാർത്തിയുടെ മുറിയിലേക്ക് കേറി.. ഞാൻ ചെല്ലുമ്പോളവൻ ഫോണിലിരുന്ന് ഗെയിം കളിക്കുന്നു
പിന്നെ ഞാനും കൂടി കളിക്കാൻ…ഉച്ചയായപ്പോ അവിടുന്ന് തന്നെ ചോറും കഴിച്ചു ഞങ്ങള് രണ്ടും കൂടി അവന്റെ മുറിയിൽ തന്നെ കിടന്നുറങ്ങി…പിന്നെ കണ്ണ് തുറക്കുന്നത് അംബികാമ്മ ചായ കുടിക്കാൻ വിളിച്ചപ്പോളാണ്
ചായയും നല്ല എണ്ണയിലിട്ടു പൊരിച്ചെടുത്ത പഴംമ്പൊരിയും ആകത്താക്കി ഞങ്ങൾ ഗ്രൗണ്ടിലേക്കിറങ്ങി…എന്റെ വണ്ടിയിൽ ആണ് പോക്ക്.. അവനാണ് വണ്ടി ഓടിക്കുന്നത്.. കൊറച്ചു ദൂരം കഴിഞ്ഞപ്പോൾ അവനെന്നോട് ചോദിച്ചു
“”എടാ..അടുത്ത പ്ലാനെന്താ…?
“”പ്ലാനോ…ഇപ്പൊ കളിക്കാൻ പോകുവല്ലേ…?
“”അതല്ലടാ…നമ്മളിപ്പോ കോളേജ് വിട്ടതല്ലേ ഉള്ളു…വല്ല ജോലിയും നോക്കണ്ടേ…?
“”ഏഹ്.. അതാണോ നീ ചോദിച്ചേ…അല്ല നീ നന്നാവാൻ തീരുമാനിച്ചോ..?
“”അതല്ലടാ…അമ്മ ഇടക്ക് പറയുന്നുണ്ടായിരുന്നു…നിന്നോടും ചോദിക്കാൻ…ഏതേലും കോഴ്സ് ചെയ്യാൻ പ്ലാൻ ഒണ്ടേൽ ഒരുമിച്ചു നോക്കാൻ…അതല്ല വല്ല ജോലിക്കും പോകാൻ ആണേൽ എന്നോട് അപ്പേടെ കൂടെ ഷോപ്പിൽ നിക്കാനാണ് പറയുന്നേ…””
അവനത് പറഞ്ഞപ്പോളാണ് ഞാൻ ഇങ്ങനൊരു കാര്യത്തെകുറിച്ചു തന്നെ ചിന്തിക്കുന്നത്…ഞങ്ങള് രണ്ടുമിവിടെ ഡിഗ്രികഴിഞ്ഞിറങ്ങിയിട്ട് രണ്ടു മൂന്ന് മാസം കഴിഞ്ഞു.. അതിനിടയിലീ കല്യാണം വന്നത് കൊണ്ടു ഞങ്ങള് രണ്ടുപേരും ബാക്കി ഉള്ളതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല
“”നീയെന്താ മിണ്ടാതിരിക്കുന്നെ…?
ഓരോന്നാലോചിച്ചിരുന്ന എന്നേയവൻ തട്ടി വിളിച്ചു.. അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് ഞങ്ങളിപ്പോ ഗ്രൗണ്ടിലാണ്..
അവിടെ എത്തിയിട്ടും ഞാനിരുന്നാലോചിക്കുന്നത് കണ്ടാണവൻ വിളിച്ചത്…ഞാൻ വേഗം വണ്ടിയിൽ നിന്നിറങ്ങി
“”ഒന്നുമില്ലെടാ…ഞാനെന്തായാലും ഒരു കല്യാണം കഴിച്ചു.. ഇനിയും പഠിക്കാൻ പോയാലത് ശെരിയാവോ…കൂടെ പഠിക്കുന്നവരൊക്കെ എന്ത് കരുതും..””
Ee kadha pullikaran Ivde nirthiyad ano??
ഇതിനി ഉണ്ടാവോ??
അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ
Next part
നന്നായിട്ടുണ്ട്… ♥️♥️♥️♥️
ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്
❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?
Super
Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….
??