“”കളിക്കാൻ പോണു..””
ബൈക്കിൽ കേറുന്നതിനിടയിൽ ഞാൻ പറഞ്ഞു
“”ഈ രാവിലെയോ..?
“”വൈകുന്നേരം മാച്ച് ഒണ്ട്…ഇതെടുക്കാൻ വേണ്ടി മാത്രം ഇനിയിങ്ങോട്ട് വരണ്ടല്ലോ…””
അതും പറഞ്ഞുഞാൻ വണ്ടി പുറത്തേക്കെടുത്തു
നേരെ പോയത് കാർത്തിയുടെ വീട്ടിലേക്കാണ്…
ഗേറ്റ് കടന്നപ്പോളെ കണ്ടു ഉമ്മറത്തിരുന്നു വാജകമടിക്കുന്ന കാർത്തിയുടച്ഛൻ ശേഖരൻ മാമയും അമ്മ അംബികയെയും
വണ്ടി മുറ്റത്തിട്ട് ഞാൻ ഉമ്മറത്തേക്ക് കയറി
“”അംബികാമ്മേ കഴിക്കാനെന്താ ഇന്ന്..?
“”പുട്ടാടാ…””
“”ഓഹ്.. പുട്ടെങ്കിൽ പുട്ട്.. വേഗം വന്നേ വിശക്കുന്നുണ്ട്…””
അംബികാമ്മയുടെ കൈ പിടിച്ചു ഞാൻ വലിച്ചു…
“”ഹാ ഞാൻ വരാം ചെക്കാ…നീ പോയി കൈ കഴുക്…””
ഞാൻ എണീപ്പിക്കാൻ നോക്കിയപ്പോ അവർ പറഞ്ഞു.. നമുക്ക് തിന്നാൻ വല്ലതും കിട്ടിയാൽ മതിയല്ലോ.. വേഗന്ന് തന്നെ അകത്തേക്ക് പോയി
“”എന്താടാ ഭാര്യയൊന്നും തിന്നാൻ തന്നില്ലേ ഇന്ന്…?
കൈ കഴുകുന്നതിനിടയിൽ പിന്നിൽ നിന്നും ശേഖരൻമാമ ചോദിച്ചു
“”ഏഹ്…അവിടെയിന്നു ദോശയാ.. എനിക്ക് ആണേൽ ആ സാനം കണ്ണിന് മുന്നിൽ കണ്ടൂടാ…””
ഒരു നാണവുമില്ലാതെ നട്ടാൽ മുളക്കാത്ത കള്ളവും പറഞ്ഞുഞാൻ കഴിക്കാനിരുന്നു
അപ്പോളേകും മുൻപിൽ ആവി പറക്കണ പുട്ടും കടയും എത്തിയിരുന്നു.. കൂടെ രണ്ടു പഴവും
പിന്നെ ആരെയും ശ്രദ്ധിക്കാൻ നിന്നില്ല…രണ്ടു കുറ്റി പുട്ടും നാലഞ്ചു പഴയും കേറ്റി വയറും തിരുമ്മി എണീറ്റപ്പോ ആണ് മുൻപിലിരിക്കുന്ന കാർത്തിയെ കണ്ടത്
“”ഹാ.. നീയിവിടെ ഒണ്ടായിരുന്നോ..?
കൈ കഴുകാൻ എണീക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു
“”കണ്ടില്ലായിരിക്കും…?
അവനങ്ങനെ ചോദിച്ചപ്പോ ഞാനൊന്ന് ചിരിച്ചു കാണിച്ചു.. അല്ലേലും ചില സമയത്ത് ഭക്ഷണം കണ്ടാ പിന്നെ കൂടെ വന്നവരെ തന്നെ ഞാൻ മറക്കും
“”അല്ല ഇന്നെന്തു പറ്റി.. രാവിലെ തന്നെ ഇറങ്ങി പോരാൻ…?
സോഫയിലിരുന്നപ്പോ കാർത്തി ചോദിച്ചു
Ee kadha pullikaran Ivde nirthiyad ano??
ഇതിനി ഉണ്ടാവോ??
അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ
Next part
നന്നായിട്ടുണ്ട്… ♥️♥️♥️♥️
ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്
❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?
Super
Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….
??