ഇവളെണീറ്റ് വരുമ്പോ ഇവളെത്തന്നെ നോക്കി വായും പൊളിച്ചു കിടക്കുന്നത് കണ്ടാൽ മോശമല്ലേ.. പെട്ടെന്ന് ഞാൻ കണ്ണു രണ്ടുമടച്ചു കിടന്നു…
കണ്ണുരണ്ടും അടച്ചിട്ടുണ്ടെങ്കിലും ചെറിയൊരു രീതിയിൽ തന്നെ അവളെ കാണും വിധത്തിൽ ആണ് കിടപ്പ്
മെല്ലെ മെല്ലെ കൺപോളകൾ രണ്ടുമനക്കിയവൾ കണ്ണ് തുറന്നു
ചെറിയ സൂര്യപ്രകാശമടിച്ചത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ കൃഷ്ണമണികൾക്ക് സൈഡിൽ നിന്ന് നോക്കുമ്പോ വേറൊരു നിറമായിരുന്നു..
സിനിമയിലൊക്കെ കണ്ണിന്റെ ക്ലോസ്അപ്പ് ഷോട്ട് കാണുന്നത് പോലെ നല്ല ഭംഗിയായിരുന്നാ കാഴ്ച കാണാൻ
നല്ല ഭംഗിയുള്ള പെണ്ണാണെൽ എവിടെ കണ്ടാലും ഞാൻ നോക്കും…ശീലമാണ്.. പിന്നെ ഇവളോട് എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല…പണ്ടെന്റെ നെഞ്ചിലെ ഐശ്വര്യറായിആരുന്നു ഈ കുരുപ്പ്…അന്ന് ഞാൻ സ്വന്തമാക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു
“”അയ്യോ നേരം വൈകി…!!
റൂമിലെ ക്ലോക്കിലേക്ക് നോക്കി പറഞ്ഞതും ആളിറങ്ങി ബാത്‌റൂമിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു.. നിമിഷനേരം കൊണ്ടു അവളിറങ്ങി വന്നു
കസേരയിൽ വച്ച ടാവ്വലെടുത്തു മുഖവും തുടച്ചവലിറങ്ങി പോയി
“”ഇവൾക്ക് കുളിയും നനയുമൊന്നുമില്ലേ…?
അവളുപോയിക്കഴിഞ്ഞപ്പോ ഞാൻ മെല്ലെ എണീറ്റു എന്റെ പരിപാടികൾ ഒക്കെ നടത്തി
ഇനിയെന്ത് ചെയ്യുമെന്നോർത്ത് കട്ടിലിലിരിക്കുമ്പോ ആണ് ഏട്ടത്തി കയറി വരുന്നത്…കയ്യിലൊരു ഗ്ലാസ്സ് ചായയുമുണ്ട്
“”ഇന്നാടാ ചായ…!!
കയ്യിലെഗ്ലാസ് എനിക്ക് നീട്ടികൊണ്ട് മൂപ്പത്തി പറഞ്ഞു
“”ഇതൊക്കെ ഭാര്യയുടെ പണി അല്ലെ ഏട്ടത്തി..”‘
ഏട്ടത്തിയുടെ കയ്യിൽനിന്ന് ചായയും വാങ്ങി ഞാൻ അഞ്ജനയെ കുറ്റം പറഞ്ഞു…
“”ഓ പിന്നെ.. ഭാര്യ തന്നാലേ നീ കുടിക്കു…ആ പെണ്ണ് അമ്മയെ അടുക്കളയിൽ സഹായിക്കുവ..””
അവളെ കുറ്റം പറഞ്ഞതിഷ്ടപ്പെടാതെ ഏട്ടത്തി പറഞ്ഞു
“”ഓഹ്.. അപ്പൊ അമ്മയെ ചാക്കിലാക്കാനാണ് രാവിലെ ഒന്ന് കുളിക്ക പോലും ചെയ്യാതെ അവളിറങ്ങി ഓടിയത്..””
“”പിന്നേ…ആണ്ടിലൊരിക്കൽ കുളിക്കുന്നവനാ പറയണേ….?
എന്നും പറഞ്ഞെന്റെ തലക്കിട്ടൊരു തട്ടും തന്ന് ഏട്ടത്തി ഇറങ്ങി പോയി
അവള് വന്നു കേറിയപ്പോഴേ എല്ലാത്തിനെയും കുപ്പിയിലാക്കി.. ഏട്ടത്തിയും അച്ഛനും പണ്ടേ കുപ്പിയിലായി.. ഏട്ടൻ തെണ്ടി പിന്നെ കേറേണ്ട കുപ്പി ഏതാന്ന് അങ്ങോട്ട് ചോദിക്കുന്ന ടീമാണ്.. ഇനി അമ്മയുടെ അവസ്ഥ എന്തായോ എന്തോ
ചാർജിന്നിട്ട ഫോണുമെടുത്തു ഞാൻ റൂമിന് പുറത്തേക്കിറങ്ങി…. സ്റ്റെപ്പിറങ്ങുമ്പോ കണ്ടു ഹാളിലിരുന്ന് അമ്മയുടെ കൂടെ പത്രം വായിക്കുന്ന അഞ്ജനയെ…അപ്പൊ ഇവൾ അമ്മയെ സഹായിക്കുവൊന്നും അല്ലായിരുന്നു…. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ഒരു ചായ പോലും സ്വന്തം കൈകൊണ്ടു തരാൻ പറ്റാത്ത വിധം ദേഷ്യം ആണോ ഇവൾക്കെന്നോട്…
Ee kadha pullikaran Ivde nirthiyad ano??
ഇതിനി ഉണ്ടാവോ??
അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ
Next part
നന്നായിട്ടുണ്ട്… ♥️♥️♥️♥️
ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്
❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?
Super
Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….
??