നെറ്റി പൊട്ടിയ വേദന അപ്പോളേക്കും കഠിനമായിരുന്നു…തലക്കാകെയൊരു ഭാരം പോലെ.. എവിടെയെങ്കിലും പിടിച്ചു നിൽക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…3-4 പേരെ അടിച്ചിട്ടിട്ട് കൂളായി നടന്നുപോകാൻ ഞാൻ സൽമാൻഖാൻ ഒന്നുമല്ലലോ.. കിട്ടിയ ഏതോ ഒരടി നല്ല കനത്തിൽ തന്നെ ആയതുകൊണ്ട് ഒരടി മുൻപോട്ട് വെക്കാൻ പറ്റാത്ത ഒരവസ്ഥ ആയിരുന്നു
തലകറങ്ങുന്നെന്ന് തോന്നിയ ആ നിമിഷം കാർത്തിയെന്നെ താങ്ങി പിടിച്ചിരുന്നു…. മെല്ലെ എന്റെ കണ്ണുകൾ അടയാൻ തുടങ്ങി…ഒടുക്കം ഒള്ള ബോധവും പോയി
—————————————
“”അയ്യോ…!!!!
ഇടത്തെ കൈക്ക് വല്ലാത്തൊരു ഭാരം തോന്നിയപ്പോ ഞാൻ ഞെട്ടി കണ്ണു തുറന്നു…കൈ ആരോ തല്ലിയൊടിക്കുന്ന സ്വപ്നം കണ്ടതിന്റെ ബാക്കി ആയിരുന്ന നിലവിളി…
രാവിലെ തന്നെ മനുഷ്യന്റെ സ്വസ്ഥതകളയാൻ…ഓരോ കോപ്പിലെ സ്വപ്‌നങ്ങൾ…
ശ്വാസമൊന്ന് നീട്ടിയെടുത്തുകൊണ്ട് ഞാൻ മുകളിലേക്ക് നോക്കി കിടന്നു
കൈക്ക് മുകളിൽ ഇപ്പോഴും ഒരു ഭാരം…വെറുതെ തിരിഞ്ഞു നോക്കിയപ്പോ ആണ് കണ്ടത് എന്റെ ഇടം കൈക്ക് മുകളിൽ തലവെച്ചുറങ്ങുന്ന അഞ്ജനയെ…
എന്നോടൊട്ടി ഒരു കാറ്റ്പോലും കയറ്റിവിടില്ലെന്ന വാശിയിൽ ആണ് ആളുടെ കിടപ്പ്..
ഉറങ്ങുമ്പോ അവളുടെ മുഖത്തൊരു കുട്ടിത്തം നിറഞ്ഞു നിക്കുന്നത് അറിയാനുണ്ടായിരുന്നു….ഞാൻ അവളെ ശല്യം ചെയ്യാതെ പതിയെ അപ്പുറത്തേക്ക് തിരിച്ചു കിടത്തി
അവിടെ എങ്ങനെ ആണേലും കൊഴപ്പമില്ല എനിക്കൊന്ന് ഉറങ്ങിയാൽ മതിയെന്ന ഭാവമാണ്.. ഞാൻ അകത്തി കിടത്തിയതൊന്നും അറിഞ്ഞിട്ടില്ല
അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് അവളുടെ കഴുത്തിൽ കിടക്കുന്ന ഞാൻ കെട്ടിയ താലി..
ഇന്നലെ ശെരിക്കുമൊന്നു ശ്രദ്ധിക്കാൻ പറ്റിയില്ല.. ചെറിയ ചരടിൽ കോർത്ത ശൂലത്തിന്റെ രൂപമുള്ള താലി.. അല്ല ശൂലമല്ല…ആലില ആണെന്ന് തോന്നുന്നു
ഓരോന്ന് ഓർത്തുകൊണ്ടിരുന്നപ്പോ അഞന കൈ അനക്കി.. അപ്പോളേക്കും എനിക്ക് മനസിലായി ആള് പള്ളിയുറക്കം വിട്ടുണരാൻ സമയമായി എന്ന്…സമയം രാവിലെ ഏഴ് മണി ആയിരുന്നു…ആള് നമുക്ക് പറ്റിയ കക്ഷി ആണ് സമയം വെച്ചു നോക്കുമ്പോ.. ഞാനൊന്നും ഈ സമയത്ത് തല്ലിയെണീപ്പിക്കാൻ നോക്കിയാൽ പോലും കണ്ണ് തുറക്കാത്ത ജാതിയാണ്
Ee kadha pullikaran Ivde nirthiyad ano??
ഇതിനി ഉണ്ടാവോ??
അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ
Next part
നന്നായിട്ടുണ്ട്… ♥️♥️♥️♥️
ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്
❤️❤️
നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?
Super
Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….
??