?തല്ലുമാല⚡️ 2 [?ᴇᴍ⭕? കുഞ്ഞ്] 247

“””തല്ല് കൊണ്ടവനും കൊടുത്തവനും വാണിംഗ് ബെല്ലിന് ശേഷം മാനേജറുടെ ഓഫീസിലേക്ക് എത്തിക്കോണം… കേട്ടല്ലോ…എണീറ്റുപോയി മുഖം കഴുകെടാ…”””

കൂട്ടുകാർ താങ്ങിയെടുക്കുന്ന തടിയനെ നോക്കി സാറുമ്മാർ പറഞ്ഞു

ഞങ്ങൾ പിന്നെ അവിടെ നിന്നില്ല ക്ലാസ്സിലേക്ക് പോന്നു

അവിടെ എത്തിയപ്പോ ആരതിയുടെ കരച്ചിലോന്ന് കെട്ടടങ്ങിയിരുന്നു..

ഞങ്ങളെ കണ്ടതും അവളുടെ മുഖത്തെ സങ്കടഭാവം മാറി അല്പം കുട്ടിത്തം നിറഞ്ഞൊരു ദേഷ്യം പ്രകടമായിരുന്നു

കായ്യിലെ ബാഗെടുത്തു ഡെസ്കിൽ വച്ചുഞങ്ങൾ അവൾക്കരികിലേക്ക് ചെന്നു

“””ഇനി പറ.. എന്തിനാ നീ കരഞ്ഞേ..?

അവളുടെ മുൻപിലേക്കിരുന്നുകൊണ്ട് ഞാൻ ചോദിച്ചു… അവളപ്പഴും മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു

“””അപ്പൊ കാരണമൊന്നുമറിയാതെ ആണോ ആ ചേട്ടനെ കേറി തല്ലിയെ..?

അവളുടെ കൂടെയിരുന്ന വീണ മൂക്കത്ത് കൈ വെച്ചുകൊണ്ട് ചോദിച്ചു… അവളെനോക്കി ഒന്ന് ചിരിച്ചശേഷം ഞാൻ വീണ്ടും ആരതിയെ നോക്കി

“””നീ പറ…ഞങ്ങൾക്കിപ്പോ ഓഫീസിൽ പോണം..അവരോട് പറഞ്ഞു നിൽക്കാൻ അവൻ നിന്നെ എന്തുപറഞ്ഞാ കരയിപ്പിച്ചത് എന്ന് അറിയണം…”””

“””എടാ അത്…!!!

അല്പം വിക്കലോടെ അവളെന്തോ പറയാൻ ശ്രമിച്ചു… പക്ഷെ അവൾക്കത് പറയാനെന്തോ ബുദ്ധിമുട്ടുള്ളതായി തോന്നിയ ഞാൻ വീണയോട് ചോദിച്ചു

അപ്പോൾ അവളാണ് പറഞ്ഞത് രാവിലെ ഞങ്ങളെ കണ്ടപ്പോ ആരതി കൈയുയർത്തി അവിടേക്ക് ചെല്ലാൻ ക്ഷണിച്ചത് കണ്ട തടിയൻ അവളെനോക്കി പറഞ്ഞു നിന്റെ തന്തയിവിടെ ഇരിപ്പുണ്ടോ കണ്ടവന്മാരെയൊക്കെ വിളിച്ചു കാണിക്കാനെന്ന്….. അത്യാവശ്യം ബോൾഡ് ആയ ആരതി ഇതുപോലൊരു കാര്യത്തിൽ കരയില്ലെന്നറിയാം പക്ഷെ ഒരു വർഷം മുൻപേ ഒരുറോടപകടത്തിൽ മരിച്ച അവളുടെ അച്ഛനെക്കുറിച്ചു പെട്ടെന്നങ്ങനെ കേട്ടപ്പോ അവളെയവൾക്ക് തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല

ഒരു പരുതിവരെ ന്യായം ഞങ്ങളുടെ ഭാഗത്തുതന്നെ ആയത്കൊണ്ട് മാനേജറും പ്രിൻസിപ്പളും ഒരു വാണിംഗ് തന്നു ഞങ്ങളെ വിട്ടയച്ചു.. ഇനിയിതിന്റെ ബാക്കി പിടിച്ചു മറ്റൊരു വഴക്കും ഉണ്ടാക്കില്ലായെന്ന് എഴുതിയും വാങ്ങി

അന്നത്തെയാ സംഭവത്തിന് ശേഷം കാര്യങ്ങൾ ഒക്കെയല്പം സ്‌ട്രിക്‌ട്ട് ആയിരുന്നു

പിന്നീടുള്ള ദിവസങ്ങളിൽ അന്ന് അടിയുണ്ടാക്കിയ തടിയനെ കണ്ടെങ്കിലും ഞങ്ങളിരുവരും പരസ്പരം മൈൻഡ് പോലും ചെയ്യാൻ തയ്യാറായില്ല

പക്ഷെ ഈ കഥകളിലൊക്കെ പറയുന്നത് പോലെ അവന്റെ കണ്ണുകളിൽ എന്നെ കൊല്ലാനുള്ളത്ര ദേഷ്യം പലപ്പോഴും ഞാൻ കണ്ടിരുന്നു.. പിന്നെ നമ്മളായിട്ട് ആദ്യമേ ഒരു പ്രശ്നത്തിനും പോകാറില്ല…

പലരോടും പ്രത്യേകിച്ച് അമ്മയോട് വാക്ക് പറഞ്ഞിട്ടുള്ളതിനാൽ ഞാൻ അവനെ അവഗണിക്കാൻ തുടങ്ങി

പക്ഷെ ഇവിടെ ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും ഒരിക്കൽ പോലും ഞാൻ അഞ്ജനയെ കണ്ടിട്ടില്ലായിരുന്നു…

————————

“എന്തിനാമ്മേ ഇതൊക്കെ.. ഈ റിസപ്ഷന്റെയൊന്നും ഒരാവശ്യവും ഇല്ലായിരുന്നു… വെറുതെ കാശ് കളയാൻവേണ്ടി..”

ഡ്രസ്സ്‌ മാറാൻ വേണ്ടി റൂമിലേക്ക് നടക്കുന്നതിനിടയിൽ ഞാനമ്മയോട് പറഞ്ഞു

“ഒരൊറ്റ കുത്തങ്ങു വെച്ചു തന്നാലുണ്ടല്ലോ ചെക്കാ…നീ കൂടുതൽ ചിലവിന്റെ കാര്യമൊന്നും പറയാതെ അങ്ങട് നടക്കാൻ നോക്ക്..”

എനിക്ക് മുന്നേ നടന്ന അമ്മയെന്നെ ചൂണ്ടി പറഞ്ഞു..പിന്നെ എതിരെവന്ന ഏതോ പെണ്ണിനേനോക്കി ചിരിച്ചുകൊണ്ട് കൈ കൊടുത്തു

“അഞ്ജനമോളെ കണ്ടില്ലല്ലോ…?

“റൂമിലൊണ്ടാന്റി… ഞാനിപ്പോ കൊണ്ടുപോയി വിട്ടതെ ഉള്ളു…”

അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടാപെണ്ണ് പറഞ്ഞു.. പിന്നെ എന്നെനോക്കി ഒരു തൊലിഞ്ഞചിരിയും ചിരിച്ചവൾ താഴേക്ക് പോയി

“പിന്നേ.. ഒരഞ്ജനമോൾ…. ഇപ്പോ പോയ സാധനത്തിനെപ്പോലെ ഒന്നിനെ പ്രസവിക്കാൻ സമയമായി.. അപ്പോളാണൊരു മോള്…”

14 Comments

  1. അടുത്ത ഭാഗം ഉടൻ വരുമോ

    1. ?ᴇᴍ⭕? കുഞ്ഞ്

      Submit cheythitund

  2. Waiting

  3. Nthelum update theruvo eppo verum ennu vellathum

  4. Adutha part eppozha bro,one week kazhijnju

  5. Nice ❤️

  6. Super

  7. Muhammed suhail n c

    Avan thalliyath avalude aniyane aane atha avalu karanjath

  8. Adipoli, aduta part udane kanumo

    1. നന്നായിട്ട് und

  9. നല്ലവനായ ഉണ്ണി

    കൊള്ളാം ബ്രോ continue

  10. ❤️❤️❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️

Comments are closed.