“… അപ്പച്ചിയെ ആണോ അതോ അമ്മയെ ആണോ..”
അവളെന്നോട് ചോദിച്ചു.എൻ്റെ ഭാഗത്തും തെറ്റുണ്ട്.ഞാൻ അത് മനസ്സിലാക്കിയില്ല.വ്യക്തമായി പറയേണ്ടത് ആയിരുന്നു എന്ന് ഞാൻ ചിന്തിച്ചു.
“… രണ്ടുമല്ല.നിൻ്റെ അമ്മായിയമ്മ…”
ഞാനൊരു ചിരിയോടെ പറഞ്ഞു. അത് കേട്ട് അവളിൽ നാണത്തിൻ്റെ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു.അവള് മറുത്തൊന്നും പറയാതെ ഫോണെടുത്ത് എൻ്റെ കയ്യിൽ തന്നു.ഞാൻ അമ്മയുടെ നമ്പർ ഡയൽ ചെയ്തു.അപ്പൊ സ്ക്രീനിൽ അപ്പച്ചിയമ്മ എന്ന പേരും അവളും അമ്മയും ചേർന്നുള്ള ചിത്രവും തെളിഞ്ഞ് വന്നു.അധിക സമയം കഴിയാതെ തന്നെ അമ്മ ഫോണെടുത്തു.
?”….ഹലോ…എന്താ മോളെ ഈ സമയത്ത്.നിനക്ക് ക്ലാസ്സില്ലെ ഇന്ന്…”
ഫോണെടുത്ത പാടെ അമ്മ ചോദിച്ചു.അമ്മയുടെ ശബ്ദത്തിൽ ഒരു വേവലാതി ഉണ്ടായിരുന്നു.
“…. മോളല്ല.മോനാ…മോൻ…”
മണിച്ചിത്രത്താഴിൽ ലാലേട്ടൻ പറയുന്നത് പോലെ ഞാൻ അമ്മയോട് പറഞ്ഞു.
? “…നീ എന്താ അവളുടെ ഫോണിൽ. നീയിന്ന് കോളേജിൽ പോയില്ലേ.അതോ പറയാതെ മാമനെ കാണാൻ പോയോ…”
അമ്മ ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ചോദിച്ചു.
“…ഒന്ന് നിർത്തി നിർത്തി ചോദിക്കെൻ്റെ മാതാശ്രീ…”
ഞാൻ പറഞ്ഞു.ഈ സമയം എന്നോട് ചേർന്ന് എൻ്റെ ഇടംകയ്യിൽ കൈ ചേർത്ത് എൻ്റെ തോളത്ത് ചാരി എൻ്റെ പെണ്ണ് ഉണ്ടായിരുന്നു , എൻ്റെ ഹൃദയമിടിപ്പ് കേട്ടുകൊണ്ട്.
? “… ആഹ്..നീ പറ…”
അമ്മ എന്നോട് പറഞ്ഞു.
“…അവളെൻ്റെ കൂടെയുണ്ട്.ഞാൻ ഇന്ന് വരാൻ വൈകും.അത് പറയാനാ വിളിച്ചത്..”
ഞാൻ പറഞ്ഞു.
??
Superb!!!
Especially arudeyum pranayam nashtamayilla ennu ullathu
Thanks
Thank You ??
Ipoozhaanu vayichath.nalla kadha ayirunnu friendship okke nannayi ezhuthi end complete allatha pole thonnunnu. anyway good story ?
Thank You
??
Jeevitham enganoke thannyaanu…. so cool brother ❤️✌️
???
Koooiii
Hi
Monussee..???
Nalla feel gud story maan…
Othiriyishtaayi??
സ്നേഹം ??
രാഹുലെ….,
കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു…,,
എന്താ എഴുത്ത്..,, ആദ്യത്തെ കഥയെക്കാൾ ഒരുപാട് പുരോഗമിച്ചിരിക്കുന്നു….,,
വലിയ വലിയ കമൻറുകൾ മാത്രമല്ല… നല്ല രീതിയിൽ തന്നെ ഒരു കഥാതന്തു പറഞ്ഞ് മറ്റുള്ളവരുടെ മനസ്സിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് നീ വീണ്ടും തെളിയിച്ചിരിക്കുന്നു…,,
ഇതിൻറെ ഒരു കഥാതന്തു നീ എന്നോട് പറഞ്ഞപ്പോൾ ഞാൻ ആദ്യം തന്നെ പറഞ്ഞ കാര്യമാണ് ഷാജഹാൻ എന്ന സിനിമയുമായുള്ള സാമ്യം…,,
പക്ഷേ അത് എടുത്തു പറയാത്ത രീതിയിൽ ആളുകളുടെ മനസ്സിലേക്ക് വരാതെ നിനക്ക് കഥ വളരെ വ്യത്യസ്തമായി തന്നെ പ്രസൻറ് ചെയ്യാൻ സാധിച്ചു….,,
അങ്ങിങ്ങായി ചില ക്ലീഷേ സംഭവങ്ങൾ വന്നു എന്നതൊഴിച്ചാൽ വേറെ എല്ലാം കൊണ്ടും വളരെ നല്ല ഒരു ഫീൽ ഗുഡ് കഥ ആയിരുന്നു…,,
( ആ ചെറിയ ക്ലീഷേകൾ ഒഴിവാക്കാൻ പറ്റാവുന്നത് അല്ല.. അല്ലെങ്കിൽ അത് സർവ്വസാധാരണമാണ്..എന്നതുകൊണ്ട് അതിനെ അത്രയ്ക്ക് കാര്യമായി എടുക്കേണ്ടതില്ല…,,)
അവസാനം മുറപ്പെണ്ണും ആയുള്ള കുറച്ച് പ്രണയം കൂടി നല്ല രീതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കഥ വീണ്ടും വീണ്ടും വായിക്കാൻ തോന്നിക്കുന്ന ഒരു ലെവലിലേക്ക് ഉയർന്നേനെ….
അല്ലാതെയും കഥ അടിപൊളി ആണ് കേട്ടോ…,, എനിക്ക് എന്തോ ഫാമിലികൾ തമ്മിൽ സമ്മതം ഉള്ള പ്രണയം വായിക്കാൻ ഇഷ്ടമാണ്…,,
അതുമാത്രമല്ല അവസാനം അമ്മയുമായുള്ള ആ ഫോൺ സംഭാഷണവും കൂടി കുറച്ചുകൂടി വലുതാക്കാം ആയിരുന്നു എന്നു തോന്നി…,
ഇതൊക്കെ വെറും സജഷൻസ് മാത്രമാണ്…,, ഇതൊന്നുമില്ലാതെയും കഥ വളരെ സിമ്പിൾ ആയി ഫീൽഗുഡ് ആയി മുന്നോട്ടു പോയി..,,
രാഹുലിനെയും അച്ചുവിൻറെയും ജീവിതം സംഭവബഹുലവും സന്തോഷപൂർണ്ണവുമായി മുന്നോട്ട് പോകട്ടെ…,
ഇനിയും ഇതുപോലെയുള്ള നല്ല കഥകളുമായി വരിക…,,
സ്നേഹപൂർവ്വം…,,
തമ്പുരാൻ…,,
??
നല്ല വാക്കുകൾക്ക് സ്നേഹം ??
മിചർ പിവി..
വായിക്കാൻ വൈകി എന്നറിയാം ഒന്ന് ക്ഷെമിച്ചേക്ക്…
വായിച്ചു മുത്തെ.. സിമ്പിൾ കഥ അടിപൊളി ആയി എഴുതി.. ഒരുപാട് ഇഷ്ട്ടപെട്ടു…
♥️♥️♥️♥️♥️♥️♥️♥️
സ്നേഹം ??
മച്ചാനെ..
രാഹുൽ നു ശിവയെ കിട്ടും എന്നു തന്നെയാണ് കരുതിയത്.
ഇതിപ്പോ കഷ്ടമായി..
പക്ഷെ കഥ അടിപൊളി ആണ് ട്ടോ❤️?
എന്ത് ചെയ്യാം ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളുടെ പേര് ഉണ്ടാകും.അത് മാറ്റാൻ നമ്മളെ കൊണ്ട് പറ്റില്ലല്ലോ
സ്നേഹം ??
എനിക്ക് എത്ര അരിമണി ആണ് പടച്ചോൻ സെറ്റ് ചെയ്തത് ആവോ ?♂️?♂️?♂️
ഇത്തയോട് ചോദിക്കാം.അപ്പൊ ഒരു തീരുമാനം ഉണ്ടാകും ?
അവൾക് അറിയുമോ ?
ഞാൻ പറഞ്ഞ് കൊടുക്കും
ഇത്താത്താ………
വിളിക്കണ്ട ???
നമ്മള് ആഗ്രഹിക്കുന്ന വേക്തികൽ നമ്മളെയും സ്നേഹിക്കണം എന്നില്ല…..നമ്മളെ ആത്മർഥായി സനേഹിക്കുന്നവരെ നമ്മൾ തിരിച്ചു സ്നേഹിക്കണം….. വിട്ടുകൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ലെവൽ ആണ്….നമ്മൾ പോലും അറിയാതെ നമ്മളെ സ്നേഹിക്കുന്നവരെ ഒരിക്കലും കൈവിടാൻ പാടില്ല…..ഗുഡ് സ്റ്റോറി man….ഇനിയും പ്രതീക്ഷിക്കുന്നു….
With Love
The Mech
?????
നഷ്ടമാകുന്നതിലും നല്ലത് ആകും പ്രതീക്ഷിക്കാതെ കിട്ടുന്നതും.അത് മനസ്സറിഞ്ഞ് സ്വീകരിച്ചാൽ ജീവിതം അടിപൊളി ആയിരിക്കും
സ്നേഹം ??
ഞാൻ 50ത് പേജ്ൽ നിന്നും 70ത് പേജിലേക്ക് ആണ് പോയത്, ഞാൻ ഉദ്ദേശിച്ച പോലെ കഥ പോകാത്തതിന്റെ എല്ലാ സങ്കടവും എനിക്ക് ഒണ്ട്.
രാഹുലിന് ശിവയെ കിട്ടും എന്ന് എനിക്ക് 100% ഒറപ്പ് ഉണ്ടായിരുന്നു, ഇതെല്ലാം ശിവയും അമലും കൂടി ഉള്ള ഡ്രാമയാണെന്നു ഞാൻ ഉറപ്പിച്ച വെച്ചേക്കുവായിരുന്നു, ആ എന്റെ കണക്കു കൂട്ടലുകൾ തെറ്റിയത് അച്ചു അവനെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ പോലും അല്ല, അവിടെയും ഞാൻ മനസ്സിൽ പറഞ്ഞ് അച്ചുവും ഈ ഡ്രാമയിൽ ഒണ്ട് എന്ന്, പക്ഷെ പിന്നെ വായിച്ച പാർട്ടിൽ എനിക്ക് ഉറപ്പായി എനിക്ക് തെറ്റി എന്ന്, ശിവക്ക് പെണ്ണ് കാണൽ വരുന്നു എന്ന് കണ്ടതും, അവള് ചത്തു കളയും എന്ന് കൂടി കണ്ടപ്പോ തന്നെ ഞാൻ വായന നിർത്തി ലാസ്റ്റ് 70ത് പേജിലേക്ക് സ്കിപ് ചെയ്തു രാഹുലിന് ശിവയെ കിട്ടണേ എന്ന് പ്രാര്ഥിച്ചുക്കൊണ്ട്, പക്ഷെ അവിടെയും നിരാശ. 50-70 ഇടക്ക് ഉള്ള പേജസ് ഞാൻ വായിക്കാഞ്ഞതിനു കാരണവും ഇത് തന്നെയാ..
എന്തോ എനിക്ക് ആ പ്രേമം ഉൾകൊള്ളാൻ ആയില്ല, കാരണം ശിവയും അമലും അല്ലെങ്കിൽ ശിവക്ക് അമലിനോട് ഇഷ്ട്ടം തോന്നാൻ ഉള്ള ഒരു ഇൻസിഡന്റും ഇതിൽ ഇല്ല, പക്ഷെ നമ്മുടെ നായകനു ഒണ്ട്, ഫസ്റ്റ് പ്രൊപോസൽ സീൻ, പിന്നെ ഇവന്റെ മനസ്സിൽ തോന്നിയ ഇഷ്ട്ടം, ഇതൊക്കെ എന്റെ മനസ്സിൽ അവര് ഒന്നിച്ചു എന്ന് ഉറപ്പിച്ചു.
കൂടാതെ ഈ അമലും അവളുടെ അത്രയും റിച്ച ആണെന്നോ ഗ്ലാമർ ആണെന്നോ പറയുന്നില്ലല്ലോ, പിന്നെ എന്തുകൊണ്ട് നായകനും അവരുടെ ലവ് സപ്പോർട്ട് ചെയ്യാൻ ചോദിച്ചു എന്ന് എനിക്ക് മനസിലായില്ല, അവൻ അവരുടെ ലൈൻ ക്ലിയർ ആക്കി കൊടുക്കുന്ന സീൻ ഒക്കെ ഞാൻ എൻജോയ് ചെയ്തു, “ബട്ട്”, അതു അവസാനം നമ്മുടെ നായകനെ പറ്റിക്കാൻ അവനോട് ശിവ ഇഷ്ട്ടം ആണെന്ന് പറയും എന്ന് ഞാൻ മനസ്സിൽ കരുതി വെച്ചത് കൊണ്ട് മാത്രം ആണ്, അതു നാടകത്തെ വന്നപ്പോ എനിക്ക് എന്തോ അതു ഉൾകൊള്ളാൻ പറ്റിയില്ലേടാ..
അച്ചു എന്നാ ക്യാരക്ടറിനും അധികം സീൻസ് ഒന്നും ഇല്ലാത്ത കൊണ്ടും ആ ലൈനും എനിക്ക് ക്ലിയർ ആയില്ല, അതാണ് അച്ചു ഇഷ്ടം അനു എന്ന് പറയുന്ന സീൻ കഴിഞ്ഞപ്പോ എന്റെ കംപ്ലീറ്റ് മൂടും പോയി, ബട്ട് സ്റ്റിൽ ഞാൻ നേരത്തെ പറഞ്ഞ പോലെ ഡ്രാമ എന്നാ ഒരു സ്കോപ്പ് ഇണ്ടായിരുന്നു മനസ്സിൽ, അതു തകർത്തത് ആ പെണ്ണ് കാണൽ സീൻ ആണ്, ഐ ആം സഡ് മാൻ ?
നിന്റെ എഴുത്തിനെ പറ്റി പറയുവാണേൽ ഒരുപാട് നന്നായിട്ടുണ്ട്, ഫസ്റ്റ് കഥയിലെ പോരായ്മകൾ ഒക്കെ ശെരിക്കും എന്നല്ല, നല്ല രീതിയിൽ തന്നെ ഇമ്പ്രൂവ് ആയി, നല്ല ഒഴുക്കും, ബട്ട് കഥയുടെ പ്ലോട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല, എനിക്ക് എന്തോ, ആ അറിയില്ല.. ?
നിനക്ക് അറിയാല്ലോ എന്നെ, ഭയങ്കര സെൻസിറ്റീവ് ആണ്, അതുകൊണ്ട് ആകാം, എന്തായാലും നന്നായിട്ടൊണ്ട്, ആ 20 പേജ് വായിക്കാത്തതിന് എന്നോട് ഒന്നും തോന്നരുത്, കഥയുടെ പോക്ക് മനസിലായപ്പോ തന്നെ മൂഡ് പോയി, ഇനി ശിവയും അമലും തമ്മിൽ ഒന്നിക്കുന്നതും കൂടി കാണാൻ ഉള്ള ത്രാണി എനിക്ക് ഇല്ല, അതുകൊണ്ടാണ് ?
എന്തായാലും മനോഹരമായ പ്രസന്റേഷൻ ആയിരുന്നു,അപ്പൊ നിന്റെ അടുത്ത കഥയിലെ കമന്റ് സെക്ഷനിൽ കാണാം ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുലേ
ആദ്യമേ തന്നെ ഈ വലിയ കമൻ്റിനു ഹൃദയത്തിൻ്റെ ഭാഷയിൽ സ്നേഹം അറിയിക്കുന്നു
സത്യം പറഞ്ഞാല് എൻ്റെ ഭാഗത്താണ് തെറ്റ്.നീ ലോലൻ ആണെന്ന് ഞാൻ മറന്നു പോയി.ഓർത്തിരുന്നു എങ്കിൽ ടെസ്റ്റർ കണ്ണപ്പനായ വിഷ്ണുവിനെ പറഞ്ഞ് വിട്ടെനെ
നീ ആദ്യം കാണുന്ന,നായകനുമായി ഇടപെടുന്ന പെണ്ണിനെ നായികയായി സങ്കൽപ്പിക്കും എന്ന കാര്യം ഞാൻ ഓർത്തില്ല.നായികയെ മനപൂർവ്വം മാറ്റാതെ പോയതാണ്.ഒന്നാമത് ഇത് ജീവിതത്തിൽ നടന്ന സംഭവം ആണ്.അതിലേക്ക് വെള്ളം ചേർക്കാൻ തോന്നിയില്ല.പിന്നെ ക്ലൈമാക്സ് എൻ്റെ സ്വപ്നം ആയിരുന്നു.കഥയിൽ എങ്കിലും ഒന്നിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.കഥ ആയാലും ജീവിതം ആയാലും ഇന്നാർക്ക് ഇന്നാര് എന്ന് പറയുമല്ലോ.അങ്ങനെ വരുമ്പോൾ അമലും ശിവയും ആകും ഒന്നിക്കേണ്ടത്.അതുകൊണ്ട് അങ്ങനെ കഥ ആ രീതിയിൽ പോയി
ഒരാൾക്ക് ഒരോളോട് ഇഷ്ടം തോന്നാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല.ചിലപ്പോ കളിപ്പാട്ടം കിട്ടുന്നത് പോലെ ആകാംക്ഷ കൊണ്ടാവും.അല്ലെങ്കിൽ അവരുടെ സംസാരമോ പ്രവൃത്തിയോ സ്വഭാവമോ ഒക്കെ പ്രണയത്തിലേക്ക് നയിക്കാൻ കാരണം ആകും. ശിവയെ കൊണ്ട് ഒറ്റയ്ക്ക് ഇഷ്ടം പറയിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ട് രാഹുൽ സഹായിച്ചു.അത്രയേ ഉള്ളൂ.അവൻ്റെ മനസ്സിലെ പ്രണയം അവനെ കൊണ്ട് തന്നെ തുറന്നു പറയിച്ചു.അതാണ് അവരുടെ ലക്ഷ്യവും.അത് നടന്നു
അച്ചു അവളുടെ മനസ്സ് എന്താണെന്ന് നീ വായിച്ച് കാണും.രാഹുൽ എന്താണെന്ന് നീ വായിക്കാതെ പോയ 20 പേജിൽ കാണിക്കുന്നുണ്ട്. ശിവ ഒരു ആകർഷണം മാത്രം ആയിരുന്നു.ചേരേണ്ടത് അല്ലേ എന്നും ചേരുകയുള്ളൂ
ഇനി എൻ്റെ അടുത്ത കഥ നീ അവനെ കൊണ്ട് ആദ്യം വായിപ്പിച്ചാൽ മതി.എനിക്ക് വയ്യ നിന്നെ നിരാശനാക്കാൻ.നിനക്ക് ഏതൊക്കെ രീതിയിൽ സങ്കടം വരും എന്ന് അവനെ പോലെ അറിയുന്ന ആരും ഇല്ലല്ലോ.നല്ല വാക്കുകൾക്ക് ഒരിക്കൽ കൂടി സ്നേഹം അറിയിക്കുന്നു ???
അവിടവിടെ കുറച്ചു ലാഗ് ഉണ്ടായിരുന്നു എങ്കിലും നന്നായിരുന്നു.. ഫീൽഗുഡ് സ്റ്റോറി പോലെയായി അവസാനം..
കുറച്ച് ലാഗ് മനപൂർവ്വം ചേർത്തതാണ്. അല്ലാതെ എഴുതിയാൽ എനിക്ക് തൃപ്തി കിട്ടില്ല എന്ന് തോന്നി
നല്ല വാക്കുകൾക്ക് സ്നേഹം ??
pv setta adipowli kadha
orupaade eshttayi
ethupole eniyum samayam undel ezhthanee ??
വാക്കുകൾക്ക് നന്ദി
ഇനിയും കാണാം ??
Orupaad kalathin sheshm innan kadhakal vayikan thudangiyath .. start cheythed thanne ee kadha vechitaan …
Ente pv kutta … oru adaar feel good movie kanda feeling … ❣❣
Frstile parayanenkl avrude trio group .. avrude frnshp .. it was awesome .
Njn vijarch avrude prenayathil rahulin asooya indaavum enn .. snehiche pennine vere oraalk set cheyth koduka enn parayunath vellathoru veshmam ulla kaaryamella … (vijaynte shahjahan aan orma vannath ?) , but angne ella kandath ,avre set aakunathokke avn nannayit enjoy cheythed pole thonni .. enthayalm aa baagam adipoli aayirunu ??
Pineaa … orikalum avnte cznum aayit , ath njn pradeekshichilla .. avide enik vellathoru suspence aayi ??
Anyway .. frst kadha pole thanne .. ethum ente manasil undaavum. . Nanaayitundedo .. keep writting mon…
Ennu swantham ..
Shana chechi ??
ഷാന ചേച്ചി കുറച്ച് വൈകി ആണെങ്കിലും ഈ വഴി വന്നല്ലോ.ഞാനും ഇടയ്ക്ക് ചിന്തിച്ചിരുന്നു താത്തയെ കണ്ടില്ലല്ലോ എന്ന്.രണ്ട് പേരേയും കാണാൻ ഇല്ലല്ലോ.ഒരാൾക്ക് വയ്യാഴിക ആണെന്ന് അറിഞ്ഞിരുന്നു. ഇംഗ്ലീഷ് ടീച്ചറുടെ കാര്യം മാത്രം അറിഞ്ഞില്ലായിരുന്നു.എന്തായാലും കണ്ടതിൽ സന്തോഷം?
സ്നേഹിച്ച പെണ്ണിനെ ത്യാഗം പോലെ വിട്ടു കൊടുത്തത് അല്ലല്ലോ.രാഹുലിന് ശിവയോട് തോന്നിയത് പ്രണയം അല്ല.അത് വെറും ആകർഷണം മാത്രമാണ്.സൗന്ദര്യം ഉള്ള എന്തും ഒരുനിമിഷം ഏതൊരു വ്യക്തിയുടെയും മനസ്സ് കീഴടക്കും.അതുപോലെ ആയിരുന്നു ഇവിടെയും.ഒന്നിക്കേണ്ടത് അമലും ശിവയും ആണ് അതുകൊണ്ട് അവർ ഒന്നിച്ചു.അതിനു രാഹുൽ ഒരു നിമിത്തം ആയി എന്ന് മാത്രം✌️✌️
കസിൻ്റെ കാര്യം ഞാനും ചിന്തിച്ചിരുന്നില്ല.മറ്റൊരു പെൺകുട്ടി ആയിരുന്നു ആ സ്ഥാനത്ത്.പിന്നെ കഥയ്ക്ക് നീളം കൂട്ടാൻ വേണ്ടി മുറപ്പെണ്ണ് ആക്കിയതാണ്????
ഞാൻ മലയാളത്തിൽ ഒരു കമൻ്റ് ആണ് പ്രതീക്ഷിച്ചത്. ശ്രീരാഗത്തിൽ വെച്ച് എനിക്ക് 2 മാസം മുൻപ് വാക്ക് തന്നിരുന്നു. ആഹ് അടുത്ത കഥയിൽ എങ്കിലും ഉണ്ടാകും എന്ന് കരുതുന്നു
സ്നേഹപൂർവ്വം ചേച്ചിയുടെ അനിയൻ ??
മലയാളത്തിൽ തന്നെ ആയിരുന്നു പ്ലാൻ ചെയ്തെത്, but ഇന്നലെ മലയാളം ടൈപ്പിംഗ് അവൈലബിൾ എല്ലായിരുന്നു, പിന്നേയ് അപ്പോൾ തന്നെ കമന്റ് ഇട്ടാലെ ഫീൽ ഇണ്ടാവൊള്ളൂ എന്ന് വിചാരിച്ചു മംഗ്ലീഷിൽ ഇട്ടു ??..എല്ലാതെ വാക്ക് മറന്നില്ല… നെക്സ്റ്റ് കഥക്ക് ഇട്ടോളാം… ??
പിന്നെ ഇതുപോലെ ഒരുപാട് സ്പെല്ലിങ് മിസ്റ്റേക്സ് ഒക്കെ ഇണ്ടാവും ട്ടോ ?
സ്പെല്ലിംഗ് mistake ഒന്നും കുഴപ്പമില്ല.എല്ലാവരും എല്ലാം പഠിച്ച് അല്ലല്ലോ ഓരോന്നും ചെയ്യുന്നത്
മലയാളത്തിൽ കമൻറ് കാണാൻ ഒരു ആഗ്രഹം തോന്നി അതാ
RAHUL PV ….
Ippol aanu vaayichu kazhinjath. Poli aanu tto. Oru pakka feel good love story. I just love it. Prathyekam parayan aanengil avarude sawhrutham .
Valare nannayi enjoy cheythu . Njan kurachu varsham purakilekk sanjarichupoyi.vere onnum parayaanilla. Thudarnnum ezhuthuka.
Unni
നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു ഉണ്ണിയേട്ട
നമുക്ക് വീണ്ടും ഇതുപോലെ കാണാം എന്ന് വിശ്വസിക്കുന്നു ??
രാഹു മോനെ…
ഒരിക്കൽ കൂടി നീ നിന്റെ കഴിവ് തെളിയിച്ചിരിക്കുന്നു…
Am proud of you my son…..
എന്നാ പറയാനാ…
വന്ന അന്ന് തന്നെ വായിക്കാൻ നിന്നതാ….
അപ്പോഴാണ് നമ്മടെ ദേവാസുരൻ തെണ്ടി വന്നത്…
ഓന് വയലൻസ് വേണമെന്ന്…
അപ്പോ അത് എഴുതാൻ നിന്നു…. പൊതുവെ wailents എഴുതുമ്പോൾ ഞാൻ വേറെ ഒന്നും വായിക്കില്ല… മൈന്റ് മാറിപ്പോകും…
എന്നിട്ട് ഇന്നലെ വായിക്കാന്ന് വിചാരിച്ചു…
അപ്പോഴാണ് നുമ്മടെ rambo കുട്ടന്റെ അകലെ പെൻഡിങ്ങിൽ കിടക്കുന്നത് കണ്ടത്….
അപ്പൊ അതങ് വായിച്ചു… അവസാനം രാത്രി വായിക്കാന്ന് നോക്കിയപ്പോ ഒടുക്കത്തെ തലവേദനയും ഈ 74 പേജ് വായിക്കാനുള്ള മടിയും…
ഉറങ്ങിപ്പോയി ആശാനേ…
എന്നാലും ഇന്ന് രാവിലെ അതങ് തീർത്തു…
ഇത്രേം പേജ് ഉണ്ടായിട്ടും എവിടെയും ലാഗ് എന്നിരു സംഭവം ഞാൻ കണ്ടില്ല കേട്ടോ….
ശിവ , അമൽ ,രാഹുൽ
ത്രിമൂർത്തികൾ പൊളിച്ചു…
ശിവ പോയപ്പോ വിഷമമൊന്നും തോന്നിയില്ല…കാരണം അവരുടെ ഭാഗം ഒന്നും നീ അത്ര സീരിയസ് ആയി എഴുതിയില്ലല്ലോ…
പക്ഷെ അമലിനെ വളക്കുന്നു ഭാഗം ഒക്കെ നന്നായി എൻജോയ് ചെയ്ത് വായിച്ചു…
ഇതിൽ മറ്റേ അരവിന്ദന്റെ മുതു അടിച്ചു പൊളിക്കുന്ന ഭാഗം കണ്ടപ്പോ എന്റെ സ്കൂൾ.ലൈഫ് ഓർത്ത് പോയി…
എന്റെ മുതു ഒക്കെ തഴമ്പ് ആയിരുന്നു അപ്പൊ????
അച്ചു?രാഹുൽ പൊളി ആയിരുന്നു ട്ടൊ…
അവളുടെ ഇളക്കം കണ്ടപ്പോഴേ തോന്നി സംഭവം ഇതാണെന്ന്…
എന്തായാലും ഒക്കെ ശുഭം…
എല്ലാം ശാന്ത മയം…
ഒപ്പം എടുത്ത് പറയേണ്ടത് വളരെ റിയലിസ്റ്റിക് ആയിരുന്നു. ആ രജിസ്റ്റർ ഓഫീസിൽ.അവളുടെ അച്ഛൻ വരുന്ന.സീൻ ഒക്കെ ശരിക്കും ഉണ്ടാകുന്നത് പോലെ തന്നെ കാണിച്ചു.
അമലും ശിവയും സുഖായി ജീവിക്കട്ടെ…
ഒപ്പം അച്ചുവും രാഹുലും…
എന്ന് സ്നേഹ പൂർവം
വാവ???
ഹാവൂ നിൻ്റെ കമൻ്റ് കണ്ടപ്പോ ആദ്യം നോക്കിയത് അതിൽ കൊല്ലും കൊലയും ഒക്കെ വേണമെന്ന് ഉണ്ടോ എന്നാണ്.കാരണം എഴുതിയത് നീ ആയിരുന്നു എങ്കിൽ ശിവ മനസ്സ് തുറക്കുന്നത് കേട്ട് രാഹുൽ അവളെ കൊല്ലുന്ന വിധത്തിൽ ആക്കി മാറ്റിയെനേ????
എനിക്ക് നിന്നെ നല്ലപോലെ അറിയാലോ.എന്തായാലും അത് പറഞ്ഞില്ലാലോ എന്നോർത്താണ് സമാധാനം.നിന്നിലും വയലൻസ് ഇല്ലാത്ത നല്ല കഥ വായിക്കുന്ന മനസ്സ് ഉണ്ടെന്ന് വൈകിയാണ് ഞാൻ അറിഞ്ഞത്✌️✌️
പിന്നെ നീ ചോദിച്ച കാര്യം, //ശിവ പോയപ്പോ വിഷമമൊന്നും തോന്നിയില്ല…കാരണം അവരുടെ ഭാഗം ഒന്നും നീ അത്ര സീരിയസ് ആയി എഴുതിയില്ലല്ലോ…//ഇത് മനപ്പൂർവ്വം എഴുതാതെ വിട്ടതാണ്.ഇനി ഉള്ള ഫീലിംഗ് എഴുതിയാൽ എനിക്ക് പൂർത്തിയാക്കാൻ കഴിയില്ല എന്ന് തോന്നി.കാരണം ചില കയ്പ്പ് നിറഞ്ഞ അനുഭവങ്ങൾ നമ്മൾ മറക്കാൻ അല്ലേ ആഗ്രഹിക്കൂ?
അച്ചു അധികം ഇളകിയില്ലല്ലോ.അതൊരു പാവം പൂച്ചക്കുട്ടി പെണ്ണല്ലേ!ഇടയ്ക്ക് ചെറിയ കുറുമ്പ് കാണിക്കും എന്ന് മാത്രം???
ഞാൻ ഏറ്റവും ബുദ്ധിമുട്ടി എഴുതിയതാണ് റെജിസ്റ്റർ ഓഫീസ് സീൻ.പല തവണ വെട്ടിയും തിരുത്തിയും എഴുതി.2 ദിവസം കൊണ്ടാണ് അവളുടെ അച്ഛൻ കാറിൽ കയറി പോകുന്നത് വരെയുള്ള ഭാഗം തീർത്തത്. എന്തായാലും കഷ്ട്ടപ്പെട്ടതിന് ഫലം ഉണ്ടായി എന്ന് അറിയുന്നത് തന്നെ സന്തോഷം നിറയ്ക്കുന്നു?????
എല്ലാവരും സുഖമായി എവിടെയെങ്കിലും ജീവിക്കട്ടെ.നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു
സ്നേഹത്തോടെ
വാവയുടെ സ്വന്തം പിവി ❤️
എന്നാലും അപ്പൻ vs pv fight വേണമായിരുന്നു???
എന്നാല് പിന്നെ വരുന്നവരും പോകുന്നവരും എല്ലാം എന്നെ തല്ലുന്ന ഒരു സീൻ കൂടെ ചേർക്കാം.ഇനി അതിൻ്റെ കുറവ് വേണ്ടല്ലോ
Wow….??????
What a ഇമോഷണൽ sequence….
ഒന്ന് പരീക്ഷിച്ചു നോക്കാമായിരുന്നു…❤❤❤??
അതിലും നല്ലത് എന്നെ തെക്കോട്ട് എടുക്കുന്നത് അല്ലേ ?