എൻ്റെ മിഴികൾ നിറഞ്ഞൊഴുകുകയാണ്.
പാച്ചു നിൻ്റെ അമ്മ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അതു പറഞ്ഞേനെ,
ഞാൻ ജീവിക്കുന്നതു തന്നെ എൻ്റെ അമ്മയ്ക്കു വേണ്ടിയാ…
അതെനിക്കറിയാം പാച്ചു, നിൻ്റെ മാമൻ പറഞ്ഞിരുന്നു. ദിവ്യയെ നിനക്കു വേണ്ടി മാമൻ ചിന്തിച്ചതിനു കാരണം നിൻ്റെ അമ്മയാ… നീ ആൺകുഞ്ഞാണെങ്കിൽ മാമനുണ്ടാകുന്ന പെൺകുഞ്ഞിനെ നിനക്കു നൽകണമെന്ന് അമ്മ പറഞ്ഞതാ…
അതു മാമൻ പറഞ്ഞിരുന്നില്ല.
അതൊരിക്കലും നടക്കില്ലെന്നറിയുന്നതു കൊണ്ടാ മാമൻ പറയാഞ്ഞതും, സംശയമുണ്ടെങ്കിൽ മാമനോട് ചോദിച്ചു നോക്ക്.
ഞാനുടനെ മാമനെ വിളിച്ചു, അവൾ പറഞ്ഞതെല്ലാം സത്യമെന്നറിഞ്ഞു. ദിവ്യയുടെ വിവാഹ ദിനം ഓർമ്മ വന്നു. അന്നവൾ എന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ മടി കാണിച്ചതും ഞാൻ ഇറങ്ങി പോയതും എല്ലാം ഓർമ്മയായി വന്നു.
പാച്ചു നിൻ്റെ അമ്മ ഇന്നു തോറ്റു നിൽക്കുകയാ… ദിവ്യ കാരണം, ആ അമ്മയെ ഒരിക്കലെങ്കിലും ജയിപ്പിക്കണം എന്നു നിനക്കു തോന്നിയിട്ടില്ലെ
വേണം,
എങ്കിൽ എന്നെ വിവാഹം കഴിച്ചു കൂടെ നിനക്ക്
കഴിക്കാം, ഞാൻ കഴിക്കാം എൻ്റെ അമ്മയ്ക്കു വേണ്ടി കഴിക്കാം.
നീയൊരു കാര്യം കൂടി അറിയണം പാച്ചു, അതു നമ്മുടെ വിവാഹ ജീവിതത്തിന് അത്യാവിശ്യമാണ്.
എന്താ പറ
ആദ്യം എന്നെ പാർവ്വതി എന്നു വിളിക്കണം എന്നിട്ടു ഞാൻ പറയാം
പാർവ്വതി….
ആദ്യമായി ഞാനവളെ പേരു വിളിച്ചു, ആ സന്തോഷം ആ മുഖത്തുണ്ടായിരുന്നു.
പാച്ചു നിന്നെയാണെനിക്കിഷ്ടം എന്നു പറഞ്ഞപ്പോ എൻ്റെ അച്ഛനും അമ്മയും എതിർത്തിരുന്നു.
നിൻ്റെ കോലം , ഈ രൂപം തന്നെയായിരുന്നു അവരുടെ പ്രശ്നം.
പാർവ്വതി…
ഞാൻ പറയട്ടെ മൂന്നു ചോദ്യം ഞാൻ ചോദിച്ചു മൂന്നുത്തരവും
എന്നെ വിവാഹം കഴിക്കുന്നവൻ മറ്റൊരു പെണ്ണുമായി ബന്ധം വെക്കില്ല എന്നുറപ്പ് അവർക്കു തരാനാവുമോ എന്ന്.
എൻ്റെ ഉത്തരം നിൻ്റെ കാര്യത്തിൽ ആ ഉറപ്പു ഞാൻ നൽകുമെന്ന് പറഞ്ഞു.
എന്നെ വിവാഹം കഴിക്കാൻ വരുന്നവർക്ക് എൻ്റെ ആസ്തിയായിരിക്കും എന്നേക്കാൾ ഇഷ്ടം അല്ലേ… അച്ഛാ…
എൻ്റെ ഉത്തരം, നിൻ്റെ കാര്യത്തിൽ പണത്തിനു വില കൽപ്പിക്കാത്തവൻ, അവനു ഞാനായിരിക്കും അവനെല്ലാം.
അന്നു ഞാൻ കളങ്കപ്പെട്ടിരുന്നെങ്കിൽ പാച്ചുവിന് കെട്ടിച്ചു കൊടുക്കില്ലെ
???
Njn ee storyb ippozhum thappi eduthu vayickum?…
Superb!! ❤
Superb bro thanks fro tha story
Saho ഇണക്കുരുവികൾ epozhatheka kore time edukooo
Love and war Baki varumoooo
Etheelum story remove cheythoo raajaa
നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
❤️❤️?????❤️❤️????
???♥️♥️
????????
♥️♥️♥️♥️