ഇല്ല എനിക്കു നാണമില്ല, പോരെ, ഒരമ്മയില്ലാതെ വളർന്നത് അറിയാനുണ്ട് പാച്ചു, ഒരു പെണ്ണിനോട് എങ്ങനെ സംസാരിക്കണം എന്നു പോലും പാച്ചുവിനറിയില്ല. ഇതൊക്കെ കാണുമ്പോ ആ അമ്മയും സങ്കടപ്പെടുന്നുണ്ടാവും.
അവളത് പറഞ്ഞപ്പോ ഞാൻ ശരിക്കും തകർന്നിരുന്നു.
സോറി ഞാനറിയാതെ പറഞ്ഞു പോയതാ…
പാച്ചു എനിക്കു നിന്നോടു സംസാരിക്കണം
എനിക്കു പോവണം
പാച്ചു, നിൻ്റെ അമ്മയെ ഓർത്ത് എനിക്കു സംസാരിക്കാനുള്ളത് കേക്കണം, പ്ലീസ്
ആ വാക്കുകളിൽ എന്തോ എനിക്കതനുസരിക്കാൻ തോന്നി. ഞങ്ങൾ ഒരു കോഫി ഷോപ്പിൽ ഇരുന്നു. അവൾ രണ്ട് കോഫി ഓഡർ ചെയ്തു.
പാച്ചുവിന് അമ്മയെ വലിയ ഇഷ്ടമാണല്ലെ…
ഞാനതിനു മറുപടിയൊന്നും നൽകിയില്ല
പാച്ചു എന്നെ പോലെ ഒരു പെൺക്കുട്ടി ഇഷ്ടമാണെന്നു പറയുമ്പോ… അതിലെന്തോ ചതി ഉണ്ടെന്നു കരുതുന്നുണ്ടോ…? അതോ അന്നത്തെ സംഭവത്തിൽ ഞാൻ കളങ്കപ്പെട്ടു എന്നു കരുതുന്നോ…
അങ്ങനൊന്നും ഞാൻ പറഞ്ഞില്ല.
പിന്നെ എന്താ എൻ്റെ കുറവ്.
കുറവുകൾ എനിക്കാണ്, അതു ഞാൻ ചെറുപ്പത്തിലെ മനസിലാക്കിയതാണ്, അന്നു ഞാനുറപ്പിച്ചതാ… എൻ്റെ ജീവിതത്തിൽ ഒരു കൂട്ടുണ്ടാവില്ല എന്നും ആർക്കും എന്നെ ഇഷ്ടപ്പെടാനാവില്ല എന്നും.
അപ്പോ ഞാൻ ഇഷ്ടപ്പെടുന്നതോ… നീ നിൻ്റെ കുറവു മനസിലാക്കി എന്നു പറഞ്ഞല്ലോ ഈ രൂപമാണോ നിൻ്റെ കുറവ്.
അതിനു ഞാൻ ഒന്നും പറഞ്ഞില്ല.
എന്നാൽ നിൻ്റെ ഉള്ളിലെ ഏറ്റവും വലിയ സൗന്ദര്യം നേരിൽ കണ്ടവളാ.. ഞാൻ, അന്നു ഞാൻ നഗ്നയായപ്പോ പോലും തെറ്റായ ഒരു നോട്ടം നീ നോക്കിയില്ല, കൂട്ടു വന്നപ്പോയും മാന്യമായി പെരുമാറി ,കൈയ്യിൽ വെച്ചു തന്ന കാശ് നീ വലിച്ചെറിഞ്ഞു പോയപ്പോ പണത്തിനു പുല്ലു വില കൽപ്പിക്കുന്ന ഒരാണിനെയാ ഞാൻ കണ്ടത്.
അതു കൊണ്ടാ നിന്നെ കുറിച്ച് ഞാൻ അന്വേഷിച്ചത്. കോളേജിൽ നാട്ടിൽ എല്ലാം നിൻ്റെ എല്ലാ കാര്യവും അറിഞ്ഞാ നിന്നെ ഞാൻ സ്നേഹിച്ചത്.
നിനക്ക് അമ്മയെ വലിയ ഇഷ്ടമല്ലെ , നിൻ്റെ അമ്മ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ അവർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന കാര്യം നിൻ്റെ കല്യാണമായിരിക്കും
സത്യമാണോ…
അതെ പാച്ചു, എതൊമ്മയ്ക്കും തൻ്റെ കുഞ്ഞിൻ്റെ വിവാഹം കാണാനും അവരുടെ കുഞ്ഞിനെ താലോലിക്കാനും ആഗ്രഹമുണ്ടാകും.
???
Njn ee storyb ippozhum thappi eduthu vayickum?…
Superb!! ❤
Superb bro thanks fro tha story
Saho ഇണക്കുരുവികൾ epozhatheka kore time edukooo
Love and war Baki varumoooo
Etheelum story remove cheythoo raajaa
നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
❤️❤️?????❤️❤️????
???♥️♥️
????????
♥️♥️♥️♥️