അതേ… ഒന്നു നിന്നേ…
തിരിഞ്ഞു നോക്കിയപ്പോ അവൾ തന്നെ, അവൾ എനിക്കരികിലേക്കോടി വന്നു.
അവിടെ നിക്കാൻ പറഞ്ഞതല്ല ഞാൻ
എനിക്കു സമയമില്ല , പോണം അതാ…
ഉം… ദാ… ഇതു വെച്ചോ…
ഒരു കെട്ട് പുത്തൻ നോട്ട് അവൾ എനിക്കു നേരെ നീട്ടി.
എനിക്കു വേണ്ട,
ഇതൊരു സമ്മാനമാണ്, പുതിയ ഒരു ഫോൺ വാങ്ങണ്ടേ….
അതും പറഞ്ഞവൾ കാശെൻ്റെ കയ്യിൽ പിടിപ്പിച്ചു.
എനിക്കു വേണ്ട, ഇതു വാങ്ങണം
അവളതു വിസമ്മതിച്ചു.
ഉള്ളതു കൊണ്ട് ജീവിക്കാൻ പഠിച്ചതുകൊണ്ടാവാം കാശിനോടെനിക്കെന്നും വെറുപ്പാണ്, അവൾ വാങ്ങില്ല എന്നുറപ്പായതും അവൾ നോക്കി നിക്കെ ആ കാശ് നിലത്തിട്ടു ഞാൻ മുന്നോട്ടു നടന്നു നീങ്ങി.
അതേ…. ഒന്നു നിന്നേ…
പിന്നിൽ നിന്നും കേട്ട അവളുടെ ശബ്ദം അവഗണിച്ചു കൊണ്ട് ഞാൻ നടന്നു നീങ്ങി.
പിന്നീട് ആറു മാസങ്ങൾക്കു ശേഷം ഞാൻ വീണ്ടും അവളെ കണ്ടു, അല്ല അവൾ എന്നെ തേടി കോളേജിൽ വന്നു. അവൾ എന്നെ തടഞ്ഞു നിർത്തി സംസാരിക്കാൻ ശ്രമിച്ചു ഞാൻ ഒഴിഞ്ഞു മാറി നടന്നു. കോളേജ് മുഴുവൻ ആ കാഴ്ച്ച അതിശയത്തോടെ നോക്കി കാണുകയായിരുന്നു. എനിക്കതെല്ലാം ഒരു അപമാനമായി തോന്നി.
ഞാൻ വേഗത്തിൽ ഗ്ലാസ്സിലേക്കു പോയി, പക്ഷെ അവളും വന്നു ക്ലാസിലേക്ക്. ക്ലാസിലെ കുട്ടികൾ എല്ലാം എന്നെ തന്നെ നോക്കി നിൽക്കുന്നു.
പാച്ചു ഒന്നു നിന്നേ… ഞാനൊന്നു പറയട്ടെ.
എന്താ.. തനിക്കു വേണ്ടത്, എന്തിനാ എന്നെ ഇങ്ങനെ നാറ്റിക്കുന്നത്.
എനിക്കു വേണ്ടത് ഞാൻ പറയാം പാച്ചു സമ്മതിക്കണം.
അതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
പാച്ചു എന്നെ വിവാഹം കഴിക്കോ…?
അവളുടെ ചോദ്യം അപ്രതീക്ഷിതമാണെങ്കിലും അതെനിക്കു വലിയ പ്രഹരമായിരുന്നില്ല. എന്നാൽ അവളെ പോലൊരു സുന്ദരി അങ്ങനെ പറഞ്ഞതു കേട്ടതും എൻ്റെ ക്ലാസ്സിലെയും പലരുടെയും ബോധം പോയില്ല എന്നു മാത്രം.
എൻ്റെ ലൈഫിൽ വിവാഹമില്ല, കുട്ടി വേറെ ആരേലും നോക്കിക്കൊ…?
ദേ… പാച്ചു എൻ്റെ കഴുത്തിൽ ആരെങ്കിലും മിന്നു കെട്ടുന്നുണ്ടെങ്കിൽ അതു പാച്ചു മാത്രായിരിക്കും , അതും പറഞ്ഞവൾ പോയതും , പലരുടെ വക പല കമൻ്റുകൾ വന്നു തുടങ്ങി. അന്നു ഞാൻ ലീവാക്കി വീട്ടിൽ പോയി പിന്നെ പിന്നെ കോളേജും എനിക്കു നരകമായി.
???
Njn ee storyb ippozhum thappi eduthu vayickum?…
Superb!! ❤
Superb bro thanks fro tha story
Saho ഇണക്കുരുവികൾ epozhatheka kore time edukooo
Love and war Baki varumoooo
Etheelum story remove cheythoo raajaa
നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
❤️❤️?????❤️❤️????
???♥️♥️
????????
♥️♥️♥️♥️