?വൈകൃതം മനുഷ്യ മനസിൽ? [ പ്രണയരാജ] 186

എനിക്ക് ഫോൺ ഇല്ല.

അതു പറയുമ്പോ ഞാൻ നിർവികാരനായിരുന്നു. അതു വിശ്വാസം വരാത്ത പോലെ അവൾ എന്നെ തന്നെ നോക്കി. അതു മനസിലായതു കൊണ്ടു തന്നെ ഞാൻ പറഞ്ഞു.

സത്യമായിട്ടും എനിക്കു ഫോണില്ല.

ഒക്കെ, എനിക്കൊരു  ഉപകാരം ചെയ്യുമോ….

എന്താ…

ഇവിടുന്നൊരു 16 കിലോമീറ്റർ അകലെയാണ് എൻ്റെ വീട്.

ഞാനവളെ തന്നെ നോക്കി, അതു കൊണ്ട് തന്നെ മടിച്ചു കൊണ്ട് അവൾ പറഞ്ഞു.

രാത്രി ആയതോണ്ടാ… അതു വരെ ഒന്നു കൂട്ടു വരോ… പേടിയാവുന്നു. അതാ ചോദിച്ചെ, അവരെ പോലുള്ളവർ എനിയും വന്നാൽ.

അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്തോ കുറച്ചു മുന്നേ എനിക്കു ദൃശ്യമായ അമ്മയുടെ മുഖം ഓർമ്മ വന്നു. ഇതു പോലെ ഒരു സാഹചര്യം അമ്മയ്ക്കായിരുന്നെങ്കിൽ എനിക്കു സഹിക്കാനാവില്ല. ഇവൾക്കും ഉണ്ടാവില്ലെ ഒരമ്മ.

ഞാൻ വരാം…

ആ സമയത്ത് അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം, അതെന്നെ ഏറെ സന്തുഷ്ടനാക്കി, മരിക്കുന്നതിനിടയിൽ ആർക്കെങ്കിലും എന്നെ കൊണ്ട് ഒരു ഉപകാരമുണ്ടായല്ലോ…

ഞങ്ങൾ പതിയെ നടന്നു.

എന്താ പേര്

പാച്ചു .

പഠിക്കുകയാണോ…

ഉം…

എവിടെ

KNC കോളേജ്

വീണ്ടും അവൾ ചോദ്യമായി വന്നതും ഞാൻ വേഗത്തിൽ നടന്നു. അവൾ പിന്നിൽ, നടന്നു, എന്തോ പിന്നെ അവൾ സംസാരിച്ചില്ല. ഏറെ ദൂരം നടന്നതും.

അതേ… ഈ വഴിയാ…

അവൾ ചുണ്ടിയ വഴിയിലൂടെയാണ് പിന്നെ നടന്നത്. അവൾ മുന്നിലും ഞാൻ പിന്നിലും. ആ നടത്തം അവസാനിച്ചത് ഒരു മണിമാളികയുടെ മുന്നിലാണ്.

വരൂ…

വീടെത്തിയില്ലെ എനിക്കു പോണം.

ഒന്നു കേറീട്ടു പോവാം.

വേണ്ട .

എൻ്റെ ഉറച്ച സംസാരം കേട്ടിട്ടാവാം അവൾ പിന്നെ നിർബദ്ധിച്ചില്ല.

ഒരു മിനിറ്റ് ഞാനിപ്പോ വരാം

അതും പറഞ്ഞവൾ അകത്തേക്കു കയറിയതും ഞാൻ തിരിച്ചു നടന്നു. കുറച്ചു ദൂരം പിന്നിട്ടതും ഒരു വിളി കേട്ടു.

Updated: December 13, 2020 — 10:14 pm

56 Comments

  1. Njn ee storyb ippozhum thappi eduthu vayickum?…
    Superb!! ❤

  2. Superb bro thanks fro tha story

  3. Saho ഇണക്കുരുവികൾ epozhatheka kore time edukooo

  4. Love and war Baki varumoooo

  5. Etheelum story remove cheythoo raajaa

  6. നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
    ❤️❤️?????❤️❤️????

  7. അറിവില്ലാത്തവൻ

    ???♥️♥️

  8. ????????

    ♥️♥️♥️♥️

Comments are closed.