p
dir=”ltr”>എന്നൊരു വിളി ഞാൻ കേട്ടത് , ഒരു വൈദ്യുത തരംഗം എൻ്റെ ഉള്ളിലാകെ പാഞ്ഞുകയറിയ ഒരു അവസ്ഥ. ആ ശബ്ദം എനിക്കു പരിചിതമാണ്. അതെ എൻ്റെ അമ്മയുടെ ശബ്ദം.
ഇപ്പോ നിങ്ങൾക്കുള്ള സംശയം എനിക്കറിയാം ഞാൻ ജനിച്ചപ്പോ മരിച്ച അമ്മയുടെ ശബ്ദം എനിക്കെങ്ങനെ അറിയാം എന്നല്ലെ. അമ്മ നന്നായി പാടുമായിരുന്നു. മാമൻ്റെ വീട്ടിൽ ഒത്തിരി കാസറ്റ് ഉണ്ട് അമ്മ പാടിയ പാട്ടിൻ്റെ, പണ്ട് മാമൻ്റെ വീട്ടിൽ പോയാ ആ പാട്ടുകൾ കേൾക്കൽ മാത്രമായിരുന്നു പാച്ചുവിൻ്റെ ഇഷ്ട വിനോദം.
മോനേ….
വീണ്ടും അമ്മയുടെ ശബ്ദം കേട്ടതും , ഒന്നുമോർക്കാതെ ഞാനോടി , കാടിനുള്ളിലേക്ക്, എൻ്റെ കാലുകൾക്ക് വേഗത കൂടിയിരുന്നു. ലക്ഷ്യമറിയാതെ ഞാൻ പായുകയായിരുന്നു, എൻ്റെ അമ്മയെ തേടി…
ആ……
അയ്യോ…..
ശബ്ദം കേട്ടു ഞാൻ തിരിഞ്ഞതും ഒരു പെണ്ണിനെ േന്നാൾ ചേർന്ന്, എന്തോ ചെയ്യുകയാണ്, അവൾ ആർത്തു കരയുകയാണ്. അവളുടെ മുഖത്തേക്കു നോക്കിയ ഞാൻ ഞെട്ടി, അമ്മ…..
ഒരു നിമിഷം ഞാൻ നിശ്ചലനായി, അടുത്ത നിമിഷം അവിടെ കിടന്ന ഒരു വലിയ പാറക്കല്ലെടുത്ത് ഒരുത്തൻ്റെ തലയ്ക്കടിച്ചു. അവൻ അലറിയതും ഒരുത്തൻ എനിക്കു നേരെ വരുന്നതു കണ്ടു ഭയന്ന ഞാൻ ആ കല്ല് അവനു നേരെ എറിഞ്ഞു. അതവൻ്റെ കാലിൽ വീണതും നിലത്തു കിടന്നവൻ അലറി. അതു കണ്ടതും മൂന്നാമൻ ഓടി പോയി.
അമ്മക്കരികിലേക്കു പോയ ഞാനവിടെ കണ്ടത് മറ്റൊരു പെണ്ണിനെയായിരുന്നു. അവളുടെ മാറിലെ വസ്ത്രങ്ങൾ തുറക്കപ്പെട്ടിരുന്നു. പാൻ്റ് കാൽ മുട്ടു വരെ താഴ്ത്തി വെച്ചിരുന്നു. ഒരു നോക്കു നോക്കിയതും ഞാൻ മുഖം തിരിച്ചു.
അവളുടെ നഗ്നത എന്നെ ഭ്രമിപ്പിച്ചിരുന്നില്ല, എന്നാൽ അവളുടെ മുഖം എന്നെ ഏറെ ദുഖിപ്പിച്ചു. അമ്മയുടെ മുഖം ഒരു നിമിഷം മുന്നെ കണ്ട എന്നിലെ സന്തോഷം എല്ലാം മായ്ച്ചു കളഞ്ഞു അവളുടെ മുഖം. എന്തോ പിന്നെ അവിടെ നിൽക്കാൻ എനിക്കു തോന്നിയില്ല. ഞാൻ മുന്നോട്ടു നടന്നു.
കുറച്ചു ദൂരം പിന്നിട്ടതും ഒരു കൈ എൻ്റെ ഷോൾഡറിൽ പതിഞ്ഞു. തിരിഞ്ഞു നോക്കിയതും അവൾ. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കുന്നു.
താങ്ക്സ്… എങ്ങനാ… ഞാൻ നന്ദി പറയുക…
നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ, അവരെന്നെ…
അതും പറഞ്ഞവൾ വിങ്ങിപ്പൊട്ടി കരയുമ്പോ… ഞാൻ ഒന്നു പുഞ്ചിരിക്കാൻ വിഫലമായി ശ്രമിച്ചു. പിന്നെ ഞാൻ മുന്നോട്ടു നടന്നു, അവൾക്കരികിൽ നിൽക്കുമ്പോ എന്തോ ഒരു വിമ്മിഷ്ടം, അനുഭവപ്പെടുന്നു.
അതേ… ഒന്നു നിക്കോ…
ഞാൻ അവിടെ നിന്നതും അവൾ എനിക്കരികിലേക്കോടി വന്നു.
എൻ്റെ കാർ കേടായിപ്പോയി, അവരു കാരണം എൻ്റെ ഫോണും നഷ്ടമായി, ഒന്നു ഫോൺ തരോ… എനിക്ക് കോൾ ചെയ്യാൻ.
???
Njn ee storyb ippozhum thappi eduthu vayickum?…
Superb!! ❤
Superb bro thanks fro tha story
Saho ഇണക്കുരുവികൾ epozhatheka kore time edukooo
Love and war Baki varumoooo
Etheelum story remove cheythoo raajaa
നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
❤️❤️?????❤️❤️????
???♥️♥️
????????
♥️♥️♥️♥️