ഇവൻ്റ് മാനേജ്മെൻ്റിൻ്റെ
ആളുകൾ വിളിച്ചപ്പോയാണ്, ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.
എനിക്കു കുറച്ചു സമയം വേണം ഞാൻ വന്നേക്കാം.
ശരി, സർ.. എല്ലാവരും അവിടെ അന്വേഷിക്കുന്നുണ്ട്.
എനിയ്യമില്ലെ സമയം,
ഉണ്ട് സർ, എനിയും രണ്ട് മണിക്കൂർ ഉണ്ട്.
ഉം… ഞാൻ വന്നോളാം
ഇവിടെ എന്താ നടക്കുന്നത് എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്. ഞാൻ തന്നെ പറയാം. ഇന്നെൻ്റെ കല്യാണമാണ്. വിശ്വസിക്കാൻ പാടിയരിക്കും എന്നെനിക്കറിയാം, കാരണം എനിക്കും അതു വിശ്വസിക്കാനാവുന്നില്ല.
ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിൻ്റെ പേര്, പാർവ്വതി എന്നാണ്, കക്ഷി ഒരു ഡോക്ടറാണ്, അതും സ്വന്തം മൾട്ടി സ്പെഷാലിറ്റി പോസ്പിറ്റൽ. നിങ്ങൾ ചിന്തിക്കുന്നതെനിക്കു മനസിലാവും. പുളി കൊമ്പിൽ തന്നെ കയറി പിടിച്ചു എന്നല്ലെ, എന്തോ… ആ സംശയവും ഉണ്ടോ…
പാർവ്വതി, കടഞ്ഞെടുത്ത ശരീരം ,തൂവെള്ള നിറം, ഒരു പാവം കോടീശ്വരി ,എന്തു ചെയ്യാം വട്ടാണെന്നു തോന്നുന്നു, അല്ലെ എന്നെ പോലെ ഒരുത്തനെ വിവാഹം കഴിക്കുമോ… വിവാഹമേ.. വേണ്ട എന്നു പറഞ്ഞ എന്നെ അവൾ തന്നെ വിവാഹത്തിന് സമ്മതിപ്പിച്ചു.
എനിയും രണ്ടു മണിക്കൂർ ഉണ്ട്, ഞാൻ പറയാം എൻ്റെ ജീവിതം മാറ്റി മറിച്ച ആ സംഭവം.
വീട്ടിലെ അവസ്ഥ നിങ്ങൾക്കൊക്കെ അറിയാമല്ലോ… മിക്ക രാത്രികളിലും അമ്മയെ സ്വപ്നം കണ്ട് ഞാൻ ഞെട്ടിയുളരും. പിന്നെ ആ വീട്ടിൽ എനിക്കൊരു വീർപ്പുമുട്ടലാ… ഞാൻ അങ്ങനെയുള്ള രാത്രികളിൽ പുറത്തേക്കിറങ്ങി നടക്കും, എങ്ങോട്ടെന്നില്ലാതെ.
എൻ്റെ വീട്ടിൽ നിന്നും ഒരു പത്തു കിലോമീറ്റർ അകലെ ഒരു വനപ്രദേശമുണ്ട്. എൻ്റെ ഇഷ്ട സ്ഥലവും അതു തന്നെയാണ്, രാത്രി വനത്തിൽ, അതൊരു പ്രത്യേക സുഖമാണ്, പൂർണ്ണ ചന്ദ്രനുള്ള ദിവസമാണെങ്കിൽ നിലാവിൽ കുളിച്ച കാനനഭംഗി, അതാസ്വദിച്ചു തന്നെ അറിയണം.
പ്രതീക്ഷകൾ നശിച്ചവന് ഭയമില്ല, മരണത്തെ ഭയമില്ലാത്തെ എന്നെ ഭയപ്പെടുത്തക്ക ഒന്നും തന്നെ ആ വനത്തിലുണ്ടായിരുന്നില്ല. എന്നും എനിക്കു ഭയം മനുഷ്യനെ മാത്രമായിരുന്നു. രാത്രിയിൽ ഒഴുകി നടക്കുന്ന മിന്നാമിനുങ്ങുകളും, ചിറകടിച്ചു പാറുന്ന വവ്വാലുകളും, രാപ്പാടികളുടെ പാട്ടും , മൂങ്ങയുടെ ഉണ്ടക്കണ്ണും , ശബ്ദവും എല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്. ആരും ഒന്നും കാണാത്ത ഇരുട്ടിനെ ഞാൻ പ്രണയിച്ചിരുന്നു. എൻ്റെ കുറവുകൾ മറച്ചു പിടിച്ച് എനിക്ക് നുറുങ്ങു സന്തോഷം തന്നത് ആ വനമാണ്. ശാരിക വനം.
അന്നും അതുപോലെ ഒരു രാത്രിയായിരുന്നു. വനത്തിനരികിലെത്തിയപ്പോ ദൂരെ ഒരു കാർ ഞാൻ കണ്ടു. ആ റോഡ് ഹൈവേയിലേക്കുള്ള , ഷോട്ട് കട്ടാണ്. ആ വണ്ടി ആരുടെ എന്നു ചിന്തിക്കുമ്പോയാണ്.
മോനേ…..
???
Njn ee storyb ippozhum thappi eduthu vayickum?…
Superb!! ❤
Superb bro thanks fro tha story
Saho ഇണക്കുരുവികൾ epozhatheka kore time edukooo
Love and war Baki varumoooo
Etheelum story remove cheythoo raajaa
നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
❤️❤️?????❤️❤️????
???♥️♥️
????????
♥️♥️♥️♥️