വൈകൃതം മനുഷ്യ മനസിൽ
Vaikritham Manushya Manasil
Author : pranayaraja
ഞാൻ പാച്ചു, കോമാളി പാച്ചു എന്നു പറഞ്ഞാൽ എല്ലാവരും അറിയും. അച്ഛൻ്റെ വാക്കുകളിൽ ഒരു നശിച്ച ജൻമം. സഹോദരങ്ങൾക്ക് ഒന്നിനും കൊള്ളാത്തവൻ, സഹപാഠികൾക്ക് അരൂപി , നാട്ടുക്കാർക്ക് കോമാളി.
എൻ്റെ ജനനസമയത്ത് അമ്മയുടെ കാലനാവാനായിരുന്നു എൻ്റെ വിധി. പ്രസവ സമയത്ത് ഉണ്ടായ എന്തോ ഒരു പ്രശ്നം അമ്മയുടെ ജീവൻ കവർന്നത് എൻ്റെ തെറ്റാണോ… ഇന്നും അതിനുത്തരം എനിക്കില്ല.പക്ഷെ ഇന്നും അച്ഛൻ്റെ മുന്നിൽ അമ്മയുടെ കൊലയാളിയാണ് ഞാൻ. ആ മനോഭാവം പുറത്തു കാട്ടുന്നില്ല എങ്കിലും എൻ്റെ സഹോദരങ്ങളുടെ മനസിലും അതു തന്നെയാണെന്ന് എനിക്കറിയാം.
ഞാൻ കാണാൻ കറുത്തിട്ടാണ്, നല്ല കൺമഷിയുടെ കറുപ്പ് , തൂവെള്ള പല്ലുകൾ, പൂച്ചക്കണ്ണും, ചെവിക്ക് അസാമാന്യമായ വലുപ്പമുണ്ട്, ഇതെല്ലാംസഹപാഠികൾക്കിടയിൽ അരൂപി എന്ന വട്ടപ്പേരു ചാർത്തി തന്നു.
ചെറുപ്പം മുതലെ അച്ഛൻ എന്നെ കൊലയാളിയായി കണ്ടതിനാലും, സ്വന്തം സഹോദരങ്ങൾ അകൽച്ച കാട്ടിയതിനാലും, എന്നിൽ അപകർഷത ബോധം വളരെ അതികമായാരുന്നു. അതു കൊണ്ടു തന്നെ എന്നെ ഒന്നിനും കൊള്ളില്ല എന്നു ഞാൻ സ്വയം വിശ്വസിച്ചു.
അതു കൊണ്ടു തന്നെ ഒരു ഡിഗ്രി 3rd ഇയർ വിദ്യാർത്ഥിയായ എനിക്ക് സുഹൃത്ത് എന്നു പറയാൻ ആരും തന്നെ ഇല്ല. ഞാൻ പഠിക്കുന്നത് തന്നെ അമ്മ വീട്ടുക്കാരുടെ പണം കൊണ്ടാണ്, എന്തിനേറെ ഞാൻ ഉടുക്കുന്ന വസ്ത്രം തൊട്ട് എൻ്റെ എല്ലാം നോക്കുന്നത് എൻ്റെ മാമനാണ്. വേണുനാഥ്.
എനിക്കു പത്തു വയസുള്ളപ്പോയാണ് ആ സത്യം ഞാൻ അറിഞ്ഞത്, വിവരം വെച്ച നാൾ മുതൽ ഈ അവഗണനകൾ താങ്ങാൻ കഴിയാതെ മരിക്കണം എന്നു തീരുമാനിച്ചവനാണ് ഞാൻ , ഒരു കുഞ്ഞു പ്രായത്തിൽ അങ്ങനെ ചിന്തിക്കണമെങ്കിൽ ഞാൻ എത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും എന്നു നിങ്ങൾക്ക് ചിന്തിക്കാം.
എന്നാൽ ഇപ്പോഴും ഞാൻ ജീവിക്കുന്നത്, മാമൻ അന്നു പറഞ്ഞ ആ സത്യം കാരണമാണ്. ഏതു പ്രതിസന്ധിയേയും നേരിടാൻ എനിക്കു ശക്തി പകരുന്നതും ആ സത്യമാണ്. അമ്മയുടെ കാലനായ ഞാൻ ജീവിക്കുന്നത് എൻ്റെ അമ്മയ്ക്കു വേണ്ടിയാണ്, അമ്മയുടെ ആഗ്രഹങ്ങൾക്കു വേണ്ടിയാണ്.
ഞാൻ വയറ്റിലുള്ള സമയത്തേ, അമ്മയ്ക്കുണ്ടാവാൻ ഇടയുള്ള പ്രശ്നങ്ങൾ , ഡോക്ടർ പറഞ്ഞതാണ്, അലസിപ്പിക്കാൻ നിർദ്ദേശിച്ചതുമാണ്. പക്ഷെ എൻ്റെ അമ്മ ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു. എന്നെ ഈ ഭൂമിയിലേക്ക് വരവേൽക്കണം അതിനു തൻ്റെ പ്രാണൻ നൽകാനും തയ്യാറായി. മാമനോടു പറഞ്ഞിരുന്നു അമ്മ മരിച്ചാലും അമ്മയുടെ കുഞ്ഞ്, അതായത് ഞാൻ ജീവിച്ചിരിക്കുന്ന ഒരോ നാളും അമ്മയുടെ ആത്മാവിന് സന്തോഷം ലഭിക്കുമെന്ന്, ഞാൻ നേടുന്ന ഉയരങ്ങൾ അമ്മയുടെ വിജയങ്ങളാണെന്ന്.
???
Njn ee storyb ippozhum thappi eduthu vayickum?…
Superb!! ❤
Superb bro thanks fro tha story
Saho ഇണക്കുരുവികൾ epozhatheka kore time edukooo
Love and war Baki varumoooo
Etheelum story remove cheythoo raajaa
നല്ല കഥ. നല്ല അവതരണം, പിന്നെ ഹൃദയസ്പർശ്ശിയായ കഥ.
❤️❤️?????❤️❤️????
???♥️♥️
????????
♥️♥️♥️♥️