?????? ????? 1 [ അഗർത്ത ] (ѕι∂н) 151

“ പിതാവേ എന്താണ് ഇവിടെ നടക്കുന്നത്……ഈ ഭീകര ജീവികൾ ആരാണ്….. ”

 

“ അവർ നിങ്ങൾ ചിന്തിക്കുന്നതിന് അപ്പുറമാണ്…..ഭയാനകമായ മറ്റൊരു ലോകത്തിൽ നിന്നും നമ്മുടെ ലോകത്തേ നശിപ്പിക്കാൻ വന്നവർ…എന്ത് വില കൊടുത്തും അവരെ തടയണം…….”

 

പിതാവിന്റെ വാക്കുകൾ കേട്ട് അവരിൽ ക്രോധം ജ്വലിച്ചു…..

 

തങ്ങളുടെ ലോകത്തേ നശിപ്പിക്കാൻ വന്നവരെ നശിപ്പിക്കാൻ ഉള്ള. ക്രോധം……!!

 

ഒരു യുദ്ധത്തിന് എന്ന പോൽ അവർ അണിനിരന്നു…….

 

ആദിത്യൻ തന്റെ ഇരു കണ്ണുകളും മെല്ലെ അടച്ചു……“ യമാ ” എന്ന് ഉച്ചരിച്ചു……

 

അടുത്ത നിമിഷം അവന്റെ നെഞ്ചിന്റെ ഭാഗത്ത്‌ നിന്നായി കറുത്ത വള്ളികൾ ശരീരം ആകെ വളരെ വേഗം പൊതിഞ്ഞു….

 

കഴുത്തിന് മുകളിൽ എത്തിയപ്പോൾ അതിന്റെ നിറം കറുപ്പിൽ നിന്ന് വെള്ളയിലേക്ക് മാറി……. ഒരു തലയൊട്ടിയുടെ രൂപമായി അവന്റെ മുഖമാകെ പടർന്നു…….

 

പുറകിലേക്ക് cape പോലെ ഒരു തുണി തൂങ്ങി കിടന്നു……അത് കാറ്റിന് അനുസരിച്ചു വായുവിൽ പറന്നു…..

 

വിരലുകൾ വരെ മറച്ചു കൊണ്ട് ആ വസ്ത്രം അവനിൽ ഒട്ടി നിന്നു……

 

അവന്റെ കണ്ണുകൾ ചുവന്ന നിറത്തിൽ പ്രകാശിച്ചിരുന്നു……

 

അവന്റെ രൂപം മാറ്റം കണ്ട് ആ അച്ഛൻ സന്തോഷിച്ചു……. ആദിത്യൻ തന്റെ ശരീരം സ്വയം നീരീക്ഷിച്ചു കൊണ്ട് ഇരുന്നു….

 

ആദിത്യന്റെ രൂപമാറ്റം കണ്ട് പർത്ഥനിൽ അസൂയ വർധിച്ചു….തനിക്ക് കിട്ടേണ്ട ശക്തി അവന് ലഭിച്ചതിൽ…..

 

പക്ഷേ പർത്ഥൻ നിസാരക്കാരൻ ആയിരുന്നില്ല…….

 

മാന്ത്രിക വിദ്യാകളാൽ അവൻ നിർമിച്ച ഒരായുധം അവന് ഉണ്ടായിരുന്നു….. എപ്പോൾ കൈ നീട്ടിയാലും അവനിൽ വന്നു ചേരുന്ന ഒരു മഴു….!!!

 

അവൻ കൈ നീട്ടിയതും അവർക്ക് നേരെ പറന്ന് ഉയർന്ന darkfly യുടെ ശരീരത്തെ കീറി മുറിച്ചു കൊണ്ട് ആ മഴു അവന്റെ കൈകളിൽ വന്നു ചേർന്നു….

 

അടുത്ത നിമിഷം അവർക്ക് അരികിലായി കുറെ സ്ത്രീകൾ പ്രത്യക്ഷപെട്ടു……

 

അവരെ കണ്ടപ്പോൾ രാജാവിൽ ഉണ്ടായ ആശ്വാസത്തിന്റെ പുഞ്ചിരി മതിയായിരുന്നു മറ്റുള്ളവർക്ക് വന്നവർ ശത്രുക്കൾ അല്ല എന്ന് മനസിലാക്കാൻ…….

 

ഐറിസ രാജാവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…….

 

അവൾ വളരെ ചെറുപ്പമായിരുന്നു…… എല്ലയെ പോലെ……!!

 

അടുത്ത നിമിഷം ഭീകര ജീവികൾ അവർക്ക് നേരെ കുതിച്ചു……

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.