?????? ????? 1 [ അഗർത്ത ] (ѕι∂н) 151

കൊട്ടാരത്തിൽ അധിക നേരം നിൽക്കാനോ ശ്രമിക്കാറില്ല…..എന്തോ അദ്ദേഹത്തെ ഓർത്തു എനിക്ക് ഒരു സങ്കടം…. ”

 

അവന്റെ വാക്കുകൾ കേട്ട് അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..

 

“ ജേഷ്ഠനോട് നിനക്ക് ഉള്ള സ്നേഹം എനിക്ക് മനസിലാകും പുത്രാ….. പക്ഷേ നിനക്ക് ജേഷ്ഠൻ ഇല്ലല്ലോ പാർത്താ അനുജൻ അല്ലെ ഒള്ളു……!!”

 

അവർ പുഞ്ചിരിയോടെ അവന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു….

 

അവരുടെ വലിയ സ്വർണ കപ്പുകളിൽ മദ്യത്തെ പോലെ ഒരു പാനീയം നിറച്ചിരുന്നു……

 

അതിൽ ഒന്ന് അവർ അവന് നേരെ നീട്ടി…… അവരുടെ ചോദ്യം അവനെ കുഴപ്പിച്ചിരുന്നു….. ആകെ വിറച്ചു കൊണ്ട് അവൻ ആ കപ്പ് വാങ്ങി…..

 

“ മാതാ എന്താണ് പറയുന്നത്…ഞാൻ ആദിയാണ്… ”

 

ഒന്ന് കൂടെ ഉറപ്പിക്കാനായി അവൻ പറഞ്ഞു…..പക്ഷേ അവർ ഒരു പുച്ഛം കലർന്ന ചിരിയോടെ അവനെ നോക്കി…..

 

“ ഹ്മ്….എന്നോട് വേണോ പാർത്ഥ ഈ വേഷം കെട്ടൽ ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ മാതാവ് അല്ലെ…..നീ എങ്ങനെ വന്നാലും എനിക്ക് തിരിച്ചറിയാൻ കഴിയും എന്ന് നീ മനസിലാക്കണം… ”

 

“ അപ്പോൾ ഞാൻ എന്തിന് വന്നു എന്നും മാതക്ക് മനസിലായി കാണും അല്ലെ…… ”

 

വല്ലാത്തൊരു പുഞ്ചിരിയോടെ അവൻ ചോദിച്ചു…….

 

തിരിഞ്ഞു നിന്ന് കപ്പിൽ വീണ്ടും മദ്യം നിറക്കുക ആയിരുന്ന മാതാ തിരിഞ്ഞു അവന് അഭിമുഖമായി നിന്നു…..

 

അവന്റെ കണ്ണിലേക്ക് തന്നെ അവരുടെ തീക്ഷണത നിറഞ്ഞ നോട്ടം ചെന്നു പതിച്ചു….

 

അവന്റെ കൈകളിൽ നിന്ന് ആ വീഞ്ഞ് കപ്പ് താഴേക്ക് വീണു നിലം പതിച്ചു…..

 

അതിന്റെ ശബ്ദം ആ മുറിയാകെ പ്രതിധ്വാനിച്ചു….

 

അതിലെ വീഞ്ഞ് അവരുടെ കാലുകൾക്ക് ഇടയിലൂടെ എങ്ങോട്ട് എന്നില്ലാതെ ഒഴുകി……..

 

അവൻ പെട്ടന്ന് നോട്ടം മാറ്റി….

 

അവർ പുച്ഛിച്ചു ചിരിച്ചു……. അവനിൽ ദേഷ്യം നുരഞ്ഞു പൊന്തി…..

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.