?????? ????? 1 [ അഗർത്ത ] (ѕι∂н) 151

“ ഏത് സമയത്തും ഏത് രൂപവും സ്വീകരിക്കാൻ കഴിയുന്ന വിദ്യയെ കുറിച്ച് അറിയാനായാണ് ഞാൻ ഇവിടെ വന്നത്…..”

 

അത് കേട്ട് അവൾ വീണ്ടും ഒന്ന് ഞെട്ടി……

 

“ ഏതൊരു പുരുഷനും വരാൻ മടിക്കുന്ന ഈ പ്രദേശത്തേക്ക് നിങ്ങൾ വന്നപ്പോഴേ ഞാൻ മനസിലാക്കി അത് നല്ലൊരു കാര്യത്തിന് ആവില്ലെന്ന്…. ”

 

വിദ്യ……!!!

 

അടുത്ത നിമിഷം ശക്തയായ ഒരു സ്ത്രീ ശബ്ദം അവിടെ മുഴങ്ങി……

 

ആ ശബ്ദം കേട്ട് അവൾ തല കുനിച്ചു….. കാത്തിരുന്ന ആളെ കണ്ട പോലെ അവന്റെ കണ്ണുകൾ വിടർന്നു…..

 

ചുണ്ടിൽ ഒരു പുഞ്ചിരിയും…….

 

സാരിക്ക് സമാനമായ കറുത്ത നിറത്തിൽ ഉള്ള വസ്ത്രം ധരിച്ചു…… നെറ്റിയിൽ വലിയൊരു ചുവന്ന പൊട്ട് കുത്തിയിരുന്നു…….

 

സാരി തലപ്പ് വായുവിൽ പറന്നു കൊണ്ടിരിക്കുന്നു ഉണ്ടായിരുന്നു……

 

അവൾ അവന് മുന്നിലായി വന്നു നിന്നു……

 

ചുവന്ന കൃഷ്ണമണികൾ ആയിരുന്നു അവൾക്ക്…….അത് കൂടുതൽ ഭീകരത നൽകി…….

 

ഞാൻ കാളിന്ദി….. മന്ത്രികവനത്തിന്റെ രാഞ്ജി….ദുർമന്ത്രവാദിനികളുടെ അമ്മ……

 

“ നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു……. സാധാരണ ഇവിടെ വരുന്ന പരുഷന്മാരിൽ ഞാൻ കണ്ടിരുന്ന ഒന്നും നിന്നിൽ ഇല്ല……..

 

ഭയം..സ്ത്രീ അടിമ ആണെന്ന് ഉള്ള ചിന്ത….,കാമം…….

 

നിന്നിൽ ആകെ ഞാൻ കാണുന്നത് വർധിച്ച പക മാത്രമാണ്…….സ്വന്തം അനുജനോട് ഉള്ള പക……. ”

 

അവൻ അവളെയൊന്ന് നോക്കി……..!!

 

“ ഞാൻ നിനക്ക് പകർന്നു നൽക്കാം ആ വിദ്യ…… പകരം… എനിക്ക് നിന്റെ സഹോദരനെ വേണം…… അവന്റെ ഉള്ളിലേ ശക്തിയെ…..

 

സമ്മതമാണോ…….”

 

അവൾ അവന് നേരെ കൈ നീട്ടി….. അവൻ അവളെ നോക്കി അതിന് മുകളിൽ അവന്റെ കൈ വച്ചു . ..

 

“ സമ്മതം….അവൻ നിനക്ക് സ്വന്തം…. ”

 

ക്രൂരമായ പുഞ്ചിരിയോടെ അവൻ പറഞ്ഞു…..

 

അത് കേട്ട അവൾ പുഞ്ചിരിച്ചു……..

അടുത്ത നിമിഷം അവൾ വിളിച്ചു….

 

“ ദേവാഗി…!! ”

 

അടുത്ത നിമിഷം അവിടെയൊരു പെൺകുട്ടി പ്രത്യക്ഷപെട്ടു…….. ദേവിയെ പോലെ അഴകാർന്നവൾ……

 

തീക്ഷണത നിറഞ്ഞ കണ്ണുകൾ….. നിതംബം വരെ വളർന്നു കിടക്കുന്ന കാർകൂന്തൽ……

 

ഇളം ചുവപ്പ് ആർന്ന ചുണ്ടുകൾ……..

 

വിദ്യയേ പോലെ തന്നെ ആയിരുന്നു അവളുടെ വസ്ത്രവും……

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.