?????? ????? 1 [ അഗർത്ത ] (ѕι∂н) 151

അടുത്ത നിമിഷം മിന്നൽ വേഗത്തിൽ അവ മുകളിലേക്ക് പറന്നു മേഘങ്ങൾക്ക് ഇടയിൽ അപ്രത്യക്ഷമായി…….!!

 

ആ കാഴ്ച കണ്ട് ആശ്വാസത്തോടെ സൈനികർ നിലത്ത് ഇരുന്നു……… തങ്ങളുടെ ക്ഷീണം അകറ്റാനായി…….

 

****

യുദ്ധം മൂലം ഉണ്ടായ നാശനഷ്ടങ്ങൾ വളരെ വലുതായിരുന്നു…….

 

ഒരുപാട് ജീവനുകൾ പൊലിഞ്ഞു പോയി…… തങ്ങളുടെ നാടിനെ സംരക്ഷിക്കാൻ വീരമൃത്യു വരിച്ച സൈനികർക്കരോടുള്ള ബഹുമാനർത്ഥം ആദിയുടെ നിർദ്ദേശപ്രകാരം രാജാവ് യുദ്ധം നടന്ന സ്ഥലത്ത് ഒരു ശില സ്ഥാപിച്ചു മരിച്ചവരുടെ പേരുകൾ കൊത്തിയ ശില…..!!

 

വീടുകൾ കത്തി നശിച്ചവരുടെ വീട് പുതുക്കി പണിയാൻ ഉള്ള കാര്യങ്ങൾ എല്ലാം ഏറ്റെടുത്തു കൊണ്ട് എല്ലാത്തിലും മുന്നിലായി ആദി ഉണ്ടായിരുന്നു………

 

പക്ഷേ അതെ സമയം പാർത്ഥൻ തന്റെ ലക്ഷ്യത്തിലേക്കുള്ള അടുത്ത പടിയിലേക്ക് കടക്കുക ആയിരുന്നു….

 

ജനവാസ മേഖല കഴിഞ്ഞാൽ വലിയൊരു താഴ്‌വാരമാണ്….. വലിയ മലനിരകളോട് ചേർന്ന്…..

 

അതിനപ്പുറം മലയിലേക്ക് പോകാൻ പലരും മടിക്കാറുണ്ട്…… കാരണം ദുർമന്ത്രവാദികളുടെ വിഹാര കേന്ദ്രമാണ് ആ മല…..

 

അതിനേക്കാൾ ഉപരി അവർക്ക് കാവലായി രക്ഷസ ജീവികളും അവിടെ വിഹരിച്ചു കൊണ്ടിരിക്കുന്നു…….

 

പുറമെ നിന്ന് ഏതൊരു ആളുടെയും മനം നിറക്കുന്ന കാഴ്ചയാണ് അത്…….

 

സൂര്യൻ മലനിറകൾക്ക് ഇടയിൽ മറയുപുമ്പോൾ പുൽ നാമ്പുകൾ പോലും തിളങ്ങുന്ന കാഴ്ച……

 

ആ സമയം ആ മലനിരകൾ പ്രത്യേക ഭംഗിയായിരിക്കും…… ചുവന്ന നിറത്തിൽ മരങ്ങൾ തിളങ്ങും……

 

അതിന്റെ രഹസ്യം കണ്ട് പിടിക്കാൻ പോയവർ ആരും തിരിച്ചു വന്നിട്ടില്ല……..

 

അവരുടെ സമ്മതം ഇല്ലാതെ അങ്ങോട്ട് കടക്കുക തന്നെ ദുഷ്ക്കരം……..

 

സ്ത്രീകളെ ഉപദ്രവിക്കുന്ന അടിമകളെ പോലെ കാണുന്ന പുരുഷന്മാരോട് അവർക്ക് വർധിച്ച ദേഷ്യമാണ് ഉള്ളത്…..

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.