❤💕💕ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤💕💕💕 [ശങ്കർ പി ഇളയിടം] 76

Views : 3626

അവൻ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു ” ”അതളിയാ…. ഞാൻ അവളെ പ്രൊപ്പോസ് ചെയ്‌തെന്നുള്ളത് നേരാ, അവള് സമ്മതിച്ചു എന്നുള്ളതും ശരിയാണ്. പക്ഷെ അതിനവൾ കുറെ conditions നിരത്തി.

“എന്ത് conditions?”.

“അതോ…..രണ്ട് മാസം ഗ്രേസ് പിരീഡ് ആയിരിക്കും പോലും.  തമ്മിൽ കാണാൻ പാടില്ല.അതായത് ചാറ്റിംഗിൽ ആയിരിക്കും പരസ്പരം പ്രേമിക്കുക. അതിൽ അവൾക്ക് ഇഷ്ടപ്പെടുവാണെങ്കിൽ നെക്സ്റ്റ് ലെവൽ. ഞാൻ എന്ത് ചെയ്യാൻ?

എന്തെങ്കിലും മെസ്സേജ് അയച്ചാൽ മറുപടി mm,aah, ok, see you അത്രേ ഉള്ളൂ. വീഡിയോ കാൾ ചെയ്താൽ എടുക്കില്ല.”

ഞാൻ പിന്നെ അവനോടു ഒന്നും മിണ്ടിയില്ല.
ഉടനെ തന്നെ ഫോൺ എടുത്തു  അവൾക്ക് മെസ്സേജ് അയച്ചു: “എനിക്ക് അത്യാവശ്യമായി ഒന്ന് കാണണം. നാളെ തന്നെ….”.

അങ്ങനെ ഞങ്ങൾ വീണ്ടും കണ്ട് മുട്ടി.അതേ ചെമ്പകപ്പൂമര ചുവട്ടിൽ…..

തലേ ദിവസത്തെ കാര്യങ്ങൾ ഓർത്തു ഞാൻആകെ mood off ആയിരുന്നു.

അതുകൊണ്ട് തന്നെ അവളോട്‌ സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവൾ എന്റെ അടുത്തേക്ക് വന്നു അടുത്തിരുന്നു.അവൾ എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു എന്നെ ഇവിടെ വിളിച്ചു വരുത്തിയിട്ട് കുറെ നേരമായി.വല്ലതും ഉണ്ടെങ്കിൽ പറ. എനിക്ക് അടുത്ത പിരീഡ് ക്ലാസ്സിൽ കേറണം”.

“അത് പിന്നെ…….താൻ എന്താണ് അത് അവനാണെന്ന് നേരത്തെ എന്നോട് പറയാഞ്ഞത് ?”

“അത് പറയാൻ വന്നപ്പോൾ താൻ കേൾക്കേണ്ടാത്തപോലെ പോയില്ലേ?”.

അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് ഇപ്പ എന്തിനാ?”

കൈകൾ മാറോടു പിണച്ചുകെട്ടി കവിളുകൾ വീർപ്പിച്ചു കണ്ണിൽ പരിഭവം നിറച്ചു അവനെ നോക്കാതെ അവൾ ദേഷ്യം അഭിനയിച്ചു നിന്നു.ഞാൻ പെട്ടെന്ന് ചുറ്റുപാടും നോക്കിയ ശേഷം അവളുടെ കൈ പിടിച്ച് മുത്തികൊണ്ട്  പറഞ്ഞു

                    ”I LOVE YOU…. “.

” എനിക്ക് വേണം നിന്നെ.ഇഷ്ടമല്ലെന്ന് മാത്രം പറയരുത്”.

പെട്ടെന്ന് അവളെന്റെ കവിളിൽ ആഞ്ഞടിച്ചു.പക്ഷെ ഞാൻ അത് പ്രതീക്ഷിചില്ല.എന്റെ മുഖത്തെ ദയനീയ ഭാവം കണ്ടിട്ടാവണംഅവൾ പറഞ്ഞു

“ഞാൻ നിന്നെ അടിച്ചത് നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല . ഒന്ന്, ഇത് പറയാൻ ഇത്ര  വൈകിയതിന്.രണ്ട്, എന്നോട് അനുവാദം ചോദിക്കാതെ എന്നെ കിസ്സ് ചെയ്തതിന്. അതേയ്… ഇനി ആ പൊട്ടനെ എന്ത് ചെയ്യണം?”.

അവനോടു പോവാൻ പറ വേസ്റ്റ്..

“താൻ എന്ത് കണ്ടിട്ടാ അവനോട് yes

പറഞ്ഞത്?”

“അത് അവൻ  തന്റെ ഫ്രണ്ട് ആയതുകൊണ്ട്….മാത്രവുമല്ല തനിക്ക് ആ രാധിക വർമ്മയുമായി ലൈൻ ഉണ്ടെന്ന് അവൻ പറഞ്ഞു. അത്‌കൂടി  കേട്ടപ്പോൾ എന്റെ ഫുൾ കണ്ട്രോൾ  പോയി.അന്ന് ഞാൻ, അവൻ എന്നെ പ്രൊപ്പോസ് ചെയ്‌തെന്നു പറഞ്ഞപ്പോൾ എങ്കിലും താൻ പറയുമെന്ന് കരുതി.പക്ഷെ പറഞ്ഞില്ല.അങ്ങനെ ആ ദേഷ്യത്തിന്റെ പുറത്തു ചെന്നങ്ങു yes മൂളി.”

“എന്തായാലും ഇതിങ്ങനെ അവസാനിച്ചത് നന്നായി…”

പിന്നെ ഞാൻ എന്റെ ഫ്രണ്ടിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.

ജാതി വേറെ ആയത് കൊണ്ട് വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ സമയമെടുത്തു.” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. അപ്പോൾ  പിന്നെ അദ്ദേഹത്തിന് ഇല്ലാത്ത ജാതി ഞാൻ എന്തിന് നോക്കണം? എന്നങ്ങു   തീരുമാനിച്ചു.പക്ഷെ പിന്നെയും ഉണ്ടായിരുന്നു ഒരു ചെറിയ പ്രശ്നം. ശ്രാവണിക്ക് എന്റെ അതെ പ്രായം. പറഞ്ഞു വന്നാൽ എന്നേക്കാൾ രണ്ട് മാസം മൂത്തത് ആണ് … അത് ചിലപ്പോൾ വീട്ട്കാർ അംഗീകരിച്ചു തരില്ല.നാളും ജാതകവുമൊക്കെ നോക്കേണ്ടി വന്നാൽ എല്ലാം അറിയും. അതോണ്ട് എനിക്ക് ഒരു ജോലി ആകുന്നത് വരെ കാത്തിരിക്കാൻ ഞാൻ അവളോട്‌ പറഞ്ഞു.

ഒടുവിൽ എനിക്ക് ഈ ജോലി ആയപ്പോൾ ഞങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്തു.പിന്നെ ഞങ്ങളെ  വീട്ടുകാർ അംഗീകരിച്ചു. കല്യാണവും നടത്തിത്തന്നു.അവൾ എന്നേക്കാൾ ഇളയത് ആണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം അവൾ എന്നെ ഏട്ടാ എന്ന് വിളിക്കും.

അതും എനിക്ക് നിർബന്ധം ഒന്നും ഇല്ല.

Recent Stories

The Author

ശങ്കർ പി ഇളയിടം

9 Comments

  1. അടിപൊളി….. 0 investment policy….

  2. ❤️❤️❤️❤️❤️

  3. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    😍

  4. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    🖤🖤🖤🖤

    1. കൊള്ളാം

  5. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com