❤💕💕ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤💕💕💕 [ശങ്കർ പി ഇളയിടം] 76

Views : 3626

“ആഹ്… അതോ..അന്ന് അവളോട്‌ ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞെങ്കിലും മനസ്സിൽ വല്ലാത്തൊരു സങ്കടം തളംകെട്ടി കിടന്നിരുന്നു.വിട്ടു കൊടുക്കരുതായിരുന്നു എന്നൊരു തോന്നൽ.നാളുകൾ കഴിയുന്തോറും പഴകിയ വീഞ്ഞ് പോലെ അവളോടുള്ള എന്റെ സ്നേഹത്തിന്റെ ലഹരിയും കൂടിക്കൊണ്ടിരുന്നു.

അത്രയും നാൾ അടക്കി വച്ചിരുന്ന സങ്കടവും പരിഭവവുമെല്ലാം ഫോൺ ചെയ്തു പറഞ്ഞു തീർക്കാൻ ഞാൻ തീരുമാനിച്ചു.ഞാൻ രാത്രി 12 മണിക്ക് അവളുടെ നമ്പറിലേക്ക് വിളിച്ചു.

കാൾ വെയ്റ്റിങ്…………..

ഞാൻ ടെൻഷനിൽ ആയി.കുറെ നേരത്തെ ശ്രമത്തിനോടുവിൽ അവൾ കാൾ എടുത്തു.

“എന്താ?”അവൾ ചോദിച്ചു.

“എന്റെ കാൾ എടുക്കാതെ നീ ആരോട് കൊഞ്ചിക്കൊണ്ടിരിക്കുക  ആയിരുന്നു?”.

“നീ എന്തിനാ അറിയുന്നത്? നീ ഈ ടൈമിൽ എന്നെ വിളിക്കാറില്ലല്ലോ?.

അല്ലേലും… ഒരു ടൈമിലും ഇല്ലല്ലോ ഇപ്പോൾ.”

“ഓ…. നിന്റെ മറ്റവൻ ആവും അല്ലേ??”.

ഞാൻ ഒരു ദയവുമില്ലാതെ ചോദിച്ചു..

“അതെ !!നിനക്ക് നഷ്ടമൊന്നുമില്ലല്ലോ.”

അവൾ ഫോൺ കട്ട്‌ ആക്കി.എന്റെ രക്തം ഇരച്ചു കയറി.ഞാൻ റൂമിലേക്ക് പോയി. കട്ടിലിൽ പോയി ഇരുന്നു. പെട്ടെന്ന് അടക്കി പിടിച്ച ശബ്ദം കേട്ട് ഞാൻ അങ്ങോട്ട്‌ ശ്രദ്ദിച്ചു. പുതപ്പിനടിയിൽ നിന്ന് എന്റെ ഫ്രണ്ട് ആർക്കോ വോയിസ്‌ മെസ്സേജ് അയക്കുവാണ്‌. ഞാൻ കാതോർത്തു.

“എവിടാരുന്നു ഇടയ്ക്ക് താൻ എങ്ങോട്ട് പോയി?”

പുതിപ്പിനുള്ളിൽ നിന്നു അവൻ പുറത്തു വന്ന നിമിഷം ആ ചാറ്റിങ്ങിലെ  dp കണ്ട എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് എന്റെ ശ്രാവണിയുടെ  പിക് ആയിരുന്നു.

“ഡാ……..”. ഞാൻ അലറിക്കൊണ്ട് അവന്റെ കോളറിൽ പിടിച്ചു പൊക്കി താഴേകിട്ടു.

“നീ എന്റെ പെണ്ണിനോട്‌  ചാറ്റ് ചെയ്യും അല്ലെടാ….??”.ഞാൻ അവന്റെ മുതുകത്തു ഒന്ന് കൊടുത്തു. അവൻ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി. ഞാൻ പിന്നാലെ ഓടി.പുറത്തു എത്തിയ അവനെ ഞാൻ കഴുത്തിനു കുത്തി പിടിച്ചുചോദിച്ചു.

“നീയെന്തിനാടാ എന്നോട് ഈ ചതി ചെയ്തത്?”

അവൻ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു “ഞാൻ നിന്നോട് എന്ത് ചതി ചെയ്തു എന്നാ?ഞാൻ നിന്നോട് മുൻപൊരിക്കൽ ചോദിച്ചത് ഓർമ്മയുണ്ടോ?അളിയന്,

അവളെ ഇഷ്ടമാണോന്ന്. അപ്പൊൾ, അളിയൻ എന്താ എന്നോട് പറഞ്ഞത് ആ ജാഡക്കാരിയെയൊയൊക്കെ  ആർക്ക് വേണോന്ന്‌….”

” അത് വെള്ളത്തിന്റെ പുറത്തു പറഞ്ഞതല്ലേ ഞാൻ നീയത് സീരിയസ് ആയിട്ട് എടുത്തോ?”

“ങേ… അപ്പൊ നിനക്കിപ്പോഴും അവളെ…..???”.

“അതെ ഇപ്പോഴല്ലേ എപ്പോഴും..

നീ ആ ഫോൺ ഇങ്ങു തന്നെ..

”.പക്ഷെ നിങ്ങൾ എന്താണ് ചാറ്റ് ചെയ്തത് എന്നെനിക്ക് അറിയണം.”

അവൻ ഫോൺ എന്റെ കൈയ്യിലേക്ക് തന്നു.ഞാൻ ആ ചാറ്റിംഗ് ഹിസ്റ്ററി പരിശോധിച്ചു.അതിലെ മെസ്സേജുകൾ കണ്ട എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

“എന്തുവാടെ ഇത്? “.ഞാൻ അവനോടു ചോദിച്ചു.

Recent Stories

The Author

ശങ്കർ പി ഇളയിടം

9 Comments

  1. അടിപൊളി….. 0 investment policy….

  2. ❤️❤️❤️❤️❤️

  3. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    😍

  4. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    🖤🖤🖤🖤

    1. കൊള്ളാം

  5. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com