❤💕💕ചെമ്പക പൂ മരച്ചോട്ടിൽ പൊലിഞ്ഞ എൻ പ്രണയം തിരികെ വരുമൊ? ❤💕💕💕 [ശങ്കർ പി ഇളയിടം] 76

Views : 3626

“ആഹ്… എനിക്കറിയില്ല.”

“ആഹ്… എന്നാൽ എനിക്കിഷ്ടമായി” അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ അവൾക്ക് കൊടുക്കാൻ ആയി എന്റെ കൈയ്യിൽ കരുതിയിരുന്ന ഗിഫ്റ്റ് ബോക്സ്‌ അവൾ കാണാതെ പോക്കറ്റിൽ ഇട്ടു.

“ഡോ…. തനിക്കെന്താ എന്നോട് പറയാൻ ഉള്ളത്?”അവൾ ചോദിച്ചു.

“അതോ….,പിന്നെ പറയാം.” ഞാൻ തിരക്ക് അഭിനയിച്ചുകൊണ്ട് പോകാൻ ആയി തിരിഞ്ഞു.

” ഡാ….ആളാരാന്നു നിനക്കറിയണ്ടേ?”

അവൾ വിളിച്ചു ചോദിച്ചു.ഞാൻ അത് കേട്ട ഭാവം പോലും നടിച്ചില്ല.എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.അവൾ അത് കാണാണ്ടിരിക്കാൻ ഞാൻ അവിടെ നിന്ന് പെട്ടെന്ന് നടന്നകന്നു.

അങ്ങനെ ആദ്യമായി മനസ്സിൽ പൂവിട്ട എന്റെ പ്രണയം ആ ചെമ്പകപ്പൂമര തണലിൽ പൊലിഞ്ഞു………….

കഥ മതിയാക്കി ഞാൻ എന്റെ സുഹൃത്തുക്കളെ നോക്കുമ്പോൾ അവരൊക്കെ എന്നെത്തന്നെ നോക്കി ഇരുപ്പുണ്ട്.ഞാൻ മധു സാറിനെ തട്ടി വിളിച്ചു ചോദിച്ചു “സർ,വീട്ടിൽ പോണില്ലേ? ടൈം ഒരുപാട് ആയി.”

“എന്തായാലും ലേറ്റ് ആയി ഇനി ബാക്കിയുള്ളത് കൂടി കേട്ടിട്ട് പോകാം. പിന്നെ എന്തായി? ആരാണ് അവളുടെ ആ കാമുകൻ?????”

“ആഹ്…… അവൻ……….”.

വാക്കുകൾ പൂർത്തിയാകും  മുൻപേ

ടേബിളിൽ മിഥുന്റെ  മൊബൈൽ റിങ് ചെയ്തു .എല്ലാവരും അതിലേക്ക് ശ്രദ്ദിച്ചു. മധു സാർ സ്‌ക്രീനിൽ തെളിഞ്ഞ കോൺടാക്ട് നെയിം നോക്കി. അതിൽ ശ്രാവണി ചങ്ക് 2 എന്നാണ്. രണ്ട് ബെൽ അടിച്ചു അത് കട്ട്‌ ആയി .മനു ഒരു കള്ള ചിരിയോടെ മിഥുനെ നോക്കി.

“എടോ സത്യം പറ തന്റെ കല്യാണം കഴിഞ്ഞില്ലേ?”

“കഴിഞ്ഞു……..”

“അപ്പോൾ ഈ വിളിച്ചത് നിന്റെ പഴയ ചങ്ക് ശ്രാവണിഅല്ലെ? താൻ ആ ബന്ധം ഇപ്പഴും കണ്ടിന്യൂ  ചെയ്യുന്നുണ്ടല്ലേ? You naughty…..”

മിഥുൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ടിരുന്നു.

“എനിക്കും ഇത് പോലെ വല്ലതും ഉണ്ടായിരുന്നേൽ മതിയായിരുന്നു.”

മധു സാർ ആരോടെന്നില്ലാതെ പിറുപിറുത്തു.അപ്പോൾ മിഥുൻ മധുസാറിനോട് പറഞ്ഞു.

“പ്രേമിക്കാൻ കാമുകി തന്നെ വേണമെന്നില്ല  സർ. മനസ്സുണ്ടെങ്കിൽ ഭാര്യയെ വേണമെങ്കിലും കാമുകി ആക്കാം. അതിനു  ആദ്യം ഭാര്യ എന്തോ വലിയ സംഭവം ആണെന്നുള്ള ചിന്തയാണ് മറ്റേണ്ടത്.നമ്മൾ അവരെ  എങ്ങനെ സ്നേഹിക്കുന്നോ അതിന്റെ ഇരട്ടി തിരിച്ചു കിട്ടും.

“എന്നിട്ട് താനെന്തിനാ ഇപ്പഴും തന്റെ കാമുകിയെ വിളിക്കുന്നെ?”

മിഥുൻ അതിന് മറുപടി പറയും മുൻപേ  വീണ്ടും മൊബൈലിൽ ബെല്ലടിച്ചു.നേരത്തെ കണ്ട അതേ നമ്പർ.സുമേഷ് പെട്ടെന്ന്

മൊബൈൽ എടുത്തു ലൗഡ് സ്പീക്കറിൽ ഇട്ട് ടേബിളിൽ വച്ചു.

മറു തലയ്ക്കൽ  നിന്ന് മധുരമായ ഒരു പെൺ ശബ്ദം.

” ഹലോ ചേട്ടാ എവിടെയാ?ഇപ്പൊ ബിസി ആണൊ? ഞാൻ കേക്ക് ഒക്കെ ഓർഡർ ചെയ്തു വച്ചേക്കുവാ.. വരുന്നില്ലേ?”

മിഥുൻ ഫോണെടുത്ത് സ്പീക്കർ ഓഫ്‌ ചെയ്തു. അവളോട്‌ സംസാരിക്കാൻ കുറച്ചു അകലേക്ക്‌ മാറി നിന്നു.

അവിടെ ഉള്ളോർക്ക് ആർക്കും ഒന്നുംമനസ്സിലാവാതെ പരസ്പരം നോക്കി ഇരുന്നു.മിഥുൻ വരുമ്പോൾ എല്ലാർക്കും കാര്യങ്ങൾ അറിയാൻ തിടുക്കമായി .

അവൻ പറഞ്ഞു :സംശയിക്കേണ്ട നിങ്ങൾ ഉദ്ദേശിച്ച ശ്രാവണി തന്നെയാണ് ഇപ്പോൾ വിളിച്ചത്.എന്റെ ഒരേ ഒരു ഭാര്യ.

“ങേ….ഇതെങ്ങനെ സംഭവിച്ചു?.അപ്പൊ അവളുടെ ആ കാമുകൻ ആരാണ്?.”

മിഥുൻ നിർത്തിയടുത്തു നിന്നും പിന്നെയും തുടങ്ങി.

Recent Stories

The Author

ശങ്കർ പി ഇളയിടം

9 Comments

  1. അടിപൊളി….. 0 investment policy….

  2. ❤️❤️❤️❤️❤️

  3. 𝐀𝐬𝐡𝐰𝐢𝐧𝐢 𝐊𝐮𝐦𝐚𝐚𝐫𝐚𝐧

    😍

  4. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    🖤🖤🖤🖤

    1. കൊള്ളാം

  5. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com