❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1012

…ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ മാളുവിനെക്കുറിച്ച് തന്നെയായിരുന്നു… എന്തായിരിക്കും അവൾക്ക് എന്നോട് പറയാനുള്ളത്… ഓരോ പീരിയഡുകളും അതിവേഗത്തിൽ തന്നെ കടന്നുപോയി… ഞാൻ ഈ കാര്യം ആർജ്ജുനോട് ഡിസ്‌കസ് ചെയ്തിരുന്നു… അവന്റെ അഭിപ്രായവും അവൾക്ക് എന്നോട് പ്രേമം തന്നെ ആയിരിക്കും എന്നതാണ്… അവനോട് അഭിപ്രായം ചോദിക്കാൻ തോന്നിയ സമയത്തെ ഞാൻ മനസ്സാൽ ശപിച്ചു… ഓരോരുത്തന്മാർ വന്നോളും മനുഷ്യന്റെ ഉള്ള സമാധാനവും കൂടി കളയാൻ… ആതിരയോട് ഈ കാര്യം ഞാൻ പറഞ്ഞിട്ടില്ല… വെറുതെ എന്തിനാ അവളെക്കൂടി ടെൻഷൻ ആക്കുന്നതെന്ന് കരുതി…

 

…ക്ലാസ്സ്‌ കഴിഞ്ഞ് തിരികെ വന്നപ്പോഴും അച്ചു ചേച്ചി തന്നെയാണ് എന്നെ കൂട്ടാൻ വന്നത്… സാധാരണ വൈകിട്ട് മിച്ചു ആണ് എന്നെ വിളിക്കാൻ വരാറ്… അവൾക്ക് ഹോസ്പിറ്റലിൽ എന്തെങ്കിലും തിരക്കുകൾ ഇണ്ടാകും എന്ന് ഞാൻ കരുതി…

 

…വീട്ടിൽ വന്ന് കുളിച്ച് ഡ്രസ്സും മാറി വന്നപ്പോഴേക്കും മാളു ഒരു കപ്പ് കോഫിയുമായി റൂമിലേക്ക് വന്നു… രാവിലത്തെ കാര്യം അവളോട്‌ ഒന്ന് സംസാരിക്കണമെന്ന് കരുതി ഞാൻ അവളുടെ അടുത്തേക്ക് നടന്നപ്പോഴേക്കും മാളുവിനെ അന്വേഷിച്ച് ആതിരയും റൂമിലേക്ക് വന്നു… അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം പിന്നീട് ചോദിച്ച് അറിയാം എന്ന് ഞാൻ വിചാരിച്ചു… മാളുവിനെ ഞാൻ ശ്രദ്ധിച്ചപ്പോൾ രാവിലത്തെപ്പോലെ സങ്കടം ഒന്നും അവളുടെ മുഖത്ത് ഇല്ല ആള് നല്ല ഹാപ്പിയാണ്… ആതിര പെട്ടെന്ന് തന്നെ അവളെയും വലിച്ചോണ്ട് താഴേക്ക് പോയി…

 

…ഞാൻ കോഫിയും കുടിച്ചിട്ട് താഴേക്കിറങ്ങി നേരേ പോയത് മിച്ചുവിന്റെ അടുത്തേക്കാണ്… ഉമ്മറത്ത് അങ്കിളും ആന്റിയും ഉണ്ടായിരുന്നു… എന്റെയും മിച്ചുവിന്റെയും കാര്യങ്ങൾ എല്ലാരും അറിഞ്ഞതിൽപ്പിന്നെ എനിക്ക് അങ്കിളിനെ ഫേസ് ചെയ്യാൻ എന്തോ ഒരു ജാള്യതയാണ്… മമ്മി പിന്നെ ഞങ്ങൾക്ക് സപ്പോർട്ട് ആയതോണ്ട് ഒരു കുഴപ്പവും ഇല്ല…

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum???

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️?

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju ???

    2. വിരഹ കാമുകൻ ???

      ❤❤❤

  3. Bro ingi indavumo ….???? atho….

  4. Bro ingi indavumo ….????

Comments are closed.